Image

അറിയിപ്പ്

Published on 31 August, 2014
അറിയിപ്പ്
2014 ലെ ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരന്‍, എഴുത്തുകാരി കൂടാതെ ഏറ്റവും നല്ല രചനകള്‍ ഏതെല്ലാം..നിങ്ങളുടെ അഭിപ്രായങ്ങള്‍.

2013 ല്‍ ഇ-മലയാളി പ്രസിദ്ധീകരിച്ച ഏറ്റവും നക്ലലേഖനം, കവിത, കഥ, ഹാസ്യം ഏതെന്നതീരുമാനം ഞങ്ങള്‍ വായനക്കാര്‍ക്കുവിട്ടുകൊടുത്ത്‌കൊണ്ട് ഒരു അറിയിപ്പ്‌നല്‍കിയിരുന്നതനുസരിച്ച് വായനക്കാര്‍ അറിയിച്ച എഴുത്തുകാരുടെ പേരുവിവരങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇ മലയാളിയുടെ ആ അംഗീകാരം തുടര്‍ന്നുമുണ്ടായിരിക്കും.2014 ഡിസംബര്‍വരെ എഴുതുന്ന എഴുത്തുകാരുടെ ഏറ്റവും നല്ല രചനകള്‍ഞങ്ങളെ അറിയിക്കുക. കൂടാതെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരന്‍, എഴുത്തുകാരി ആരെന്നും അറിയിക്കുക. ഏറ്റവും കൂടുതല്‍വോട്ടുകള്‍ കിട്ടുന്നവര്‍ വിജയികളാകും.അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ എഴുതുന്നതൊന്നും നല്ലതല്ലെന്നുപൊതുവായിപറഞ്ഞ് ആക്ഷേപിക്കുന്നതിനെക്കാള്‍ ഓരോരുത്തരുടേയും കഴിവുകള്‍ വിലയിരുത്തി അഭിപ്രായം പറയുക.അര്‍ഹതയുള്ള എഴുത്തുക്കാര്‍ക്ക് പ്രോത്സാഹനവും, അംഗീകാരവും ലഭിക്കാനുള്ള അവസരം നല്‍കുക എന്ന കാര്യത്തിനു ഇ-മലയാളി പ്രാധാന്യം കൊടുക്കുന്നു. എഴുത്തുകാരെപ്രോത്സാഹിപ്പിക്കാന്‍ ആഗ്രഹിക്കുന്നവ്യവസായ സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ വിജയികളാകുന്ന എഴുത്തുകാര്‍ക്ക് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാവുന്നതാണു. വ്യക്തികള്‍ക്ക് അവരുടെ പേരിലോ അവരെവിട്ടുപിരിഞ്ഞവരുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മാക്കായോ സമ്മാനങ്ങള്‍ നല്‍കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. സാഹിത്യ സംഘടനകള്‍ക്കും എഴുത്തുകാരുടെ പേരുകള്‍നിര്‍ദ്ദേശിക്കവുന്നതാണ്. ഇതൊരു ഓര്‍മ്മക്കുറിപ്പ് മാത്രം. ഫല പ്രഖ്യാപനം ജനുവരി ആദ്യവാരത്തില്‍.അഭിപ്രായങ്ങള്‍ ഇപ്പോള്‍മുതല്‍ അയച്ചുകൊണ്ടിരിക്കുക.നിങ്ങളുടെ അഭിപ്രായങ്ങള്‍ ജനുവരി 2015 അഞ്ചിനകം (January 5th) ഇ മലയാളിക്ക് കിട്ടിയിരിക്കണം.

സ്‌നേഹത്തോടെ
ഇ-മല­യാളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക