Image

സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ് ഇടവകയുടെ വാര്‍ഷിക സുവിശേഷ യോഗം ഒക്‌ടോബര്‍ 24, 25 തീയ്യതികളില്‍

വര്‍ഗീസ് പ്ലാമൂട്ടില്‍ Published on 19 October, 2014
സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ് ഇടവകയുടെ വാര്‍ഷിക സുവിശേഷ യോഗം ഒക്‌ടോബര്‍ 24, 25 തീയ്യതികളില്‍
ട്രാന്‍സ് വേള്‍ഡ് റേഡിയോ ഇന്‍ഡ്യ സി.ഇ.ഒ. ജോര്‍ജ് ഫിലിപ്പ് മുഖ്യ പ്രാസംഗികന്‍

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ് ഇടവകയുടെ(34 ഡെല്‍ഫോര്‍ഡ് അവന്യൂ, ബര്‍ഗന്‍ഫീല്‍ഡ്) ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള സുവിശേഷ യോഗം ഒക്‌ടോബര്‍ 24, 25 തീയതികളില്‍ നടത്തപ്പെടുന്നതാണ്. ഒക്‌ടോബര്‍ 24-#ാ#ം തീയ്യതി വെള്ളിയാഴ്ച  വൈകുന്നേരം 7 മണിക്കും ഒക്‌ടോബര്‍ 25 ശനിയാഴ്ച വൈകുന്നേരം ആറര മണിക്കുമാണ് സുവിശേഷ യോഗം ആരംഭിക്കുന്നത്.
ലോകത്തിലെ 160 രാജ്യങ്ങളിലായി 200 ല്‍ അധികം ഭാഷകളില്‍ ക്രിസ്തീയ സുവിശേഷം ആളുകളിലെത്തിക്കുന്ന ട്രാന്‍സ് വേള്‍ഡ് റേഡിയോയുടെ ഭാഗമായ ട്രാന്‍സ് വേള്‍ഡ് റേഡിയോ ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജോര്‍ജ് ഫിലിപ്പാണ് സുവിശേഷ യോഗത്തിലെ മുഖ്യ പ്രാസംഗികന്‍. 1977 ല്‍ സ്ഥാപിതമായ ട്രാന്‍സ് വേള്‍ഡ് റേഡിയോ ഇന്‍ഡ്യ ഇപ്പോള്‍ 65 ഭാഷകളില്‍ ദിവസേന 18 മണിക്കൂര്‍ റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ്, ഓഡിയോ, വീഡിയോ, പ്രിന്റ് മാധ്യമങ്ങളിലൂടെ ക്രിസ്തീയ മൂല്യങ്ങളും സന്ദേശങ്ങളും ജനങ്ങളിലെത്തിച്ചുവരുന്നു.
വചനശുശ്രൂഷയുടെ ഭാഗമായി ക്രിസ്തീയ സംഗീത ശുശ്രൂഷയും നടത്തപ്പെടുന്നതാണ്. ദൈവവചനപ്രഘോഷണത്തിലും ക്രിസ്തീയ സാക്ഷ്യത്തിലും ഗാനശുശ്രൂഷയിലും സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ് ഇടവക ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.റെജി പോള്‍(പ്രസിഡന്റ്)-(201) 615 8367
തോമസ് കെ. ജേക്കബ്(വൈസ് പ്രസിഡന്റ്)-(201) 519 9859
ജെംസണ്‍ കുറിയാക്കോസ്(കോ ഓര്‍ഡിനേറ്റര്‍)-(201) 600 5454
ഷാജി ജോണ്‍(സെക്രട്ടറി)-(201) 486 7750
പി.ബി.ജോയി(ട്രഷറര്‍)-(201) 519 9502

സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ് ഇടവകയുടെ വാര്‍ഷിക സുവിശേഷ യോഗം ഒക്‌ടോബര്‍ 24, 25 തീയ്യതികളില്‍
Join WhatsApp News
Ponmelil Abraham 2014-10-20 07:36:23
Prayerful wishes and compliments.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക