Image

അമ്മിണി കവിതകള്‍ (പ്രൊഫ.എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌)

Published on 18 October, 2014
അമ്മിണി കവിതകള്‍ (പ്രൊഫ.എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌)
(മലയാളത്തില്‍ കവിതകള്‍ പല വൃത്തത്തിലും, പല ശൈലികളിലും എഴുത്തുകാര്‍ കാലാകാലങ്ങളില്‍ പരീക്ഷിച്ചിട്ടുണ്ട്‌. എന്റെ അമേരിക്കന്‍ ജീവിതത്തില്‍ ഇംഗ്ലീഷില്‍ ധാരാളം രചനകള്‍ വായിക്കാനും എഴുതാനും എനിക്ക്‌ കഴിഞ്ഞെങ്കിലും മലയാള ഭാഷ കവിതകളില്‍ പ്രതിദിനം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ എന്നെ പലപ്പോഴും ആകര്‍ഷിക്കാറുണ്ട്‌. ഒന്നും മനസ്സിലാകാത്തവിധത്തില്‍ ആധുനികത എന്ന പേരും പറഞ്ഞ്‌പലരും എഴുതുന്ന കവിതകളോട്‌ എന്തോ എനിക്ക്‌ യോജിപ്പില്ല. കുഞ്ഞുണ്ണികവിതകള്‍, നുറുങ്ങ്‌ കവിതകള്‍, ശ്ശോകങ്ങള്‍, ഈരടികള്‍ അങ്ങനെ പല വിധം കവിതകള്‍ വായിച്ചിട്ടുള്ള വായനകാര്‍ക്ക്‌വേണ്ടി `അമ്മിണി കവിതകള്‍' എന്ന പേരില്‍ ഒരു കവിതാ പ്രസ്‌ഥാനത്തിനു ഞാന്‍ തിരികൊളുത്തിയിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതൊക്കെ പല അക്ലടിമാദ്ധ്യമങ്ങളിലും വന്നിട്ടുണ്ട്‌. ഇപ്പോള്‍ ഓന്‍ലൈന്‍ പബ്ലിക്കേഷന്‍സിന്റെ ഈ കാലത്ത്‌ ഇ-മലയാളിയുടെ വായനകാരുമായി എന്റെ ഈ കവിതകള്‍ഒന്നൊന്നായി പങ്കു വക്കാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇ-മലയാളിക്ക്‌ അയക്കുകയോ എന്നെനേരിട്ട്‌ വിളിച്ചുപറയുകയോ ആവാം. എന്റെ ഫോണ്‍ നംബര്‍ 516-374-0423). എല്ലാ ശനിയാഴ്‌ചകളിലും പ്രതീക്ഷിക്കുക.

സ്‌നേഹവും മോഹവും

ഭയഭക്തി ബഹുമാനത്തോടെ
അന്തോണി കുമ്പസാരക്കൂട്ടിനടുത്തു ചെന്നു
അന്തോണിയുടെ ഉള്‍ വിറയ്‌ക്കുന്നാണ്ടായിരുന്നു
ഞാന്‍ അയല്‍വാസിയുടെ ഭാര്യയെ സ്‌നേഹിച്ചു.
നീ മോഹിച്ചുവോ?
സ്‌നേഹവും മോഹവും തമ്മിലെന്തു വ്യത്യാസം?
നീ നിന്റെ അന്തരാത്മാവിന്റെ ഉള്ളറയിലേക്ക്‌
നോക്കി ഉത്തരം പറയൂ
നീ മോഹിച്ചുവോ?
അന്തോണി അര്‍ത്ഥഗര്‍ഭമായ മൗനം പാലിച്ചു
പിന്നീട്‌ ഉത്തരം കാത്തുനില്‍ക്കുന്ന അച്ചനോട്‌
അയല്‍വാസിയെ സ്‌നേഹിക്കാമെങ്കില്‍
അച്ചനൊന്നു പറയൂ
എന്തുകൊണ്ട്‌
അയല്‍വാസിയുടെ ഭാര്യയെ സ്‌നേഹിച്ചുകൂടാ.?

ഒന്ന്‌

ഒന്നു പത്തിനോട്‌ ചോദിച്ചു
ഞാനില്ലെങ്കില്‍ നീയില്ല എന്നറിയാമോ?
പത്തു ഗൗനിച്ചില്ല
ഒന്നു വീണ്ടും ചോദിച്ചു
ഞാന്‍ പിന്‍വലിച്ചാല്‍ നീയില്ല എന്നറിയാമോ?
പത്തു പിന്നേയും മൗനം
ഒന്ന്‌ പിന്നോക്കം വലിച്ചപ്പോള്‍
പത്തു പൂജ്യമായി മാറി.
അമ്മിണി കവിതകള്‍ (പ്രൊഫ.എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക