Image

എംജിആറിനു നല്‍കിയ ഉറപ്പ്‌ തെറ്റിക്കില്ല, പ്രതിസന്ധികളില്‍ തളരില്ലെന്ന്‌ ജയലളിത

Published on 19 October, 2014
എംജിആറിനു നല്‍കിയ ഉറപ്പ്‌ തെറ്റിക്കില്ല, പ്രതിസന്ധികളില്‍ തളരില്ലെന്ന്‌ ജയലളിത
ചെന്നൈ: അണ്ണാ ഡിഎംകെയെ മുന്നോട്ടു നയിക്കുന്നതിനു സ്വയം സമര്‍പ്പിക്കുമെന്നു പാര്‍ട്ടി സ്‌ഥാപകന്‍ എംജിആറിനു നല്‍കിയ ഉറപ്പ്‌ ഇതുവരെ തെറ്റിച്ചിട്ടില്ലെന്നും പ്രതിസന്ധികളില്‍ തളരില്ലെന്ന്‌ അനധികൃത സ്വത്തുകേസില്‍ ജാമ്യം ലഭിച്ച മുന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത പറഞ്ഞു.

തമിഴകത്തെ ജനത ഒപ്പമുള്ളതിനാല്‍ ഒരു പ്രതിസന്ധിക്കും തന്നെ തകര്‍ക്കാനോ പിന്നോട്ടടിക്കാനോ കഴിയില്ല. അനധികൃത സ്വത്തുകേസില്‍ വിജയം വരിച്ചു താന്‍ പൂര്‍വാധികം ശക്‌തിയോടെ തമിഴകത്തെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെയും അനുകൂലികളെയും അഭിവാദ്യം ചെയ്‌തുകൊണ്ട്‌ ജയ പറഞ്ഞു.

പൊതുജീവിതം ആരംഭിച്ചപ്പോള്‍ മുതല്‍ പ്രശ്‌നങ്ങളുടെ തീച്ചൂളയിലൂടെയാണു താന്‍ കടന്നു പോയിട്ടുള്ളത്‌. എല്ലാ പ്രതിബന്ധങ്ങളെയും വിജയകരമായി നേരിട്ടു. ഇത്തവണയും അതിനു മാറ്റമൊന്നുമുണ്ടാകില്ല. പാര്‍ട്ടിയുടെ വളര്‍ച്ചയും അതിലുപരി ജനങ്ങളുടെ ക്ഷേമവുമാണു തന്റെ ലക്ഷ്യം. ഇതിനായി ഏതു വെല്ലുവിളിയും വേദനയും നേരിടാനുള്ള മനക്കരുത്തു ദൈവം തനിക്കു തന്നിട്ടുണ്ടെന്നും ജയ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക