Image

കേരളത്തില്‍ കള്ളു ഷാപ്പില്‍ വന്‍ തിരക്ക്‌: തിരക്കു നിയന്ത്രിക്കാന്‍ പോലീസ്‌ കാവല്‍

എബി മക്കപ്പുഴ Published on 19 October, 2014
കേരളത്തില്‍ കള്ളു ഷാപ്പില്‍ വന്‍ തിരക്ക്‌: തിരക്കു നിയന്ത്രിക്കാന്‍ പോലീസ്‌ കാവല്‍
ഒരു വിഭാഗം ബാറുകള്‍ പൂട്ടുകയും ഞായറാഴ്‌ചകള്‍ ഡ്രൈഡേ ആക്കുകയും ചെയ്‌തതോടെ കേരളത്തിലെ കള്ള്‌ ഷാപ്പുകളില്‍ വന്‍ തിരക്ക്‌. ഞായറാഴ്‌ചകളില്‍ കള്ളു ഷാപ്പുകളില്‍ തിരക്കു നിയന്ത്രിക്കാന്‍ പലയിടത്തും പോലീസുകാരെ ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌.പഴയ കാലങ്ങളില്‍ ആളുകള്‍ മരിച്ചു കിടന്നാല്‍ പോലും എത്തി നോക്കാത്ത പോലീസുകാര്‍ ഇന്ന്‌ കള്ളുഷാപ്പിലെ തിരക്ക്‌ നിയന്ത്രിക്കുവാനുള്ള ജോലിതിരക്കിലാണ്‌. ബാര്‍ പൂട്ടിയ ഏപ്രില്‍ മുതല്‍ കള്ളു ഷാപ്പില്‍ 35 ശതമാനത്തിലേറെ വര്‍ധനയുണ്ടായതാണ്‌ ഇതിന്റെ കാരണം.
ഒക്ടോബര്‍ അഞ്ചുമുതല്‍ ഞായറാഴ്‌ചകള്‍ ഡ്രൈഡേ ആക്കിയത്‌ കള്ളിന്‌ ആവശ്യക്കാര്‍ വര്‍ധിപ്പിച്ചെന്നും എക്‌സൈസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.ഏപ്രില്‍ ഒന്നിന്‌ ബാര്‍ പൂട്ടിയ സമയത്തുനടന്ന ലേലത്തില്‍ തന്നെ വിവിധ ജില്ലകളിലേക്ക്‌ കൊണ്ടുപോകുന്ന കള്ളിന്റെ അളവ്‌ കൂടിയിരുന്നു. 39 ബിവറേജസുകള്‍ കൂടി പൂട്ടിയതോടെ ഇത്‌ കുറച്ചുകൂടി വര്‍ധിച്ചു.ഇപ്പോള്‍ ഓരോ ജില്ലയിലേക്കുമുള്ള കള്ളിന്റെ പെര്‍മിറ്റ്‌ കണക്കു കണക്കില്‍ കോട്ടയവും, ആലപ്പുഴയും കൂടിയ ഉപഭോക്താക്കളാണ്‌.ഏറ്റവും കുറവ്‌ വയനാട്‌ ജില്ലക്കും ആണ്‌.

കാസര്‍കോട്‌ 6,855 ലിറ്റര്‍
കോഴിക്കോട്‌: 13,851
മലപ്പുറം 9,498
വയനാട്‌ 2,664
തൃശ്ശൂര്‍ 45,004
എറണാകുളം 43,954
കോട്ടയം 68,578
ഇടുക്കി 7,932
പത്തനംതിട്ട 8,487
ആലപ്പുഴ 60,370
കൊല്ലം 6,480.

കേരള സര്‍ക്കാരിന്റെ കണക്കനുസരിച്ചുള്ള കള്ളിന്റെ പെര്‍മിറ്റ്‌ ഇത്രയും ആണെങ്കില്‍ വ്യാജന്‍ എത്ര മാത്രം ഉണ്ടാകുമെന്നത്‌ ഊഹിക്കവുന്നതെയുള്ളൂ. നിയന്ത്രണാധിതമായ തിരക്ക്‌ വര്‍ദ്ധിക്കുമ്പോള്‍ കേരള ജനതയെ മദ്യ ദുരന്തത്തിലേക്ക്‌ വീണ്ടും നയിക്കാനാണ്‌ സാധ്യത.
Join WhatsApp News
Vinod Rajan 2014-10-19 21:44:20
എന്റെ പൊന്നേ,  ഇവന്മാരുടെ അടപ്പൂരാൻ ഇനി അധികം താമസമില്ലാന്നു തോന്നുന്നു. എല്ലാവനും പൂരെക്കാശ്... കുടിച്ചു തിമിർക്കയാണ്... പെണ്ണുങ്ങളെയും പിള്ളാരേയും പ്രത്യേകം നോക്കിക്കോണേ ... പേപ്പട്ടികളെക്കാൾ കൂടുതൽ പേടിക്കേണ്ട വർഗ്ഗമാണേ, പറഞ്ഞിരിക്കുന്നു...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക