Image

ഒസ്‌മോതെര്‍ലി മലയിലെ പള്ളിയും ദുഖവെള്ളിയാഴ്‌ച ആചരണവും (ടോം ജോസ്‌ തടിയംപാട്‌)

Published on 19 October, 2014
ഒസ്‌മോതെര്‍ലി മലയിലെ പള്ളിയും ദുഖവെള്ളിയാഴ്‌ച ആചരണവും (ടോം ജോസ്‌ തടിയംപാട്‌)
രണ്ടായിരമാണ്ടോടുകൂടി വലിയ ഒരു കുടിയേറ്റത്തിനു ഇംഗ്ലണ്ടിലേക്ക്‌ അവസരം ലഭിച്ച മലയാളി സമൂഹത്തിന്‍റെ വരവ്‌ ഇംഗ്ലണ്ടിലെ കത്തോലിക്കാ സമൂഹത്തിനു ഒരു വലിയ പ്രചോദനം നല്‌കാന്‍ കഴിഞ്ഞു എന്നതില്‍ സംശയമില്ല, ഇംഗ്ലീഷ്‌ ബിഷപ്പുമാരുടെ പ്രസംഗത്തില്‍ ഈ മലയാളി സാന്നിധ്യം അവര്‍ തുറന്നു സമ്മതിക്കുന്നത്‌ നമുക്ക്‌ കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇംഗ്ലീഷ്‌ പള്ളികളിലും ഇപ്പോള്‍ കുറവല്ലാത്ത മലയാളി സാന്നിധ്യം നമുക്ക്‌ ദര്‍ശിക്കാനും കഴിയും. അത്തരം ഒരു വലിയ ഉയര്‍ച്ചക്ക്‌ മലയാളികള്‍ പ്രചോദനം ആയി നില്‍ക്കുന്ന വളരെ പഴക്കം ചെന്ന മൗണ്ട്‌ ഗ്രയിസ്‌ പള്ളി നോര്‍ത്ത്‌ യോര്‍ക്ക്‌ ഷെയറിലെ ഒസ്‌മോതെര്‍ലിയില്‍ മലയില്‍ നമുക്ക്‌ കാണാന്‍ കഴിയും.

ഈ പള്ളിയുടെ ചരിത്രം എവിടെ നിന്ന്‌ തുടങ്ങന്നു എന്ന്‌ കൃതൃമായ രേഖകള്‍ ഇല്ല. എന്നാല്‍ ഇവിടെ 1397 മുതല്‍ കുര്‍ബാന നടന്നതായി തെളിവുകള്‍ ഉണ്ട്‌ . 1398 ല്‍ ഈ പ്രദേശം അടങ്ങുന്ന ദേശത്തിന്റെ ഉടമ ആയിരുന്ന ജോണ്‍ ഇന്‌ഗ്ലെബി, ബോര്‍ടെല്‍ബി എന്നാ സ്ഥലത്ത്‌ കാര്‍ത്തുസ്യന്‍ സഭ സന്യസി ആശ്രമം സ്ഥാപിക്കാന്‍ അനുവദിച്ചിരുന്നു. ആ കാലത്ത്‌ ആ സന്യീസികള്‍ ഇവിടെ ഈ പള്ളിയില്‍ താമസിച്ചിരുന്നു എന്ന്‌ വിശ്വസിക്കുന്നു. അവര്‍ ഒരു പള്ളിയോട്‌ ചേര്‍ന്ന്‌ ഒരു ചെറിയ ആശ്രമം പണിതിരുന്നു. അന്ന്‌ പള്ളി ഒരു ആശ്രമം ആയിട്ടാണ്‌ ഉപയോഗിച്ചിരുന്നത്‌. ഇവിടെ അവസാനം താമസിച്ച സന്യാസി തോമസ്‌ പര്‍കിന്‍സോന്‍ ആയിരുന്നു .

കാത്തോലിക്‌ പ്രോട്ടസ്റ്റെന്റ്‌ യുദ്ധം നടന്ന കാലത്ത്‌ ഈ പള്ളിയില്‍ നിന്നും പതിനേഴു കാര്‍തുസിയന്‍ സനിസിമാരെ മതേര്‍ മേരിയുടെ ആഘോഷങ്ങള്‍ നടക്കുന്ന 1614 ല്‍ അറസ്റ്റ്‌ ചെയ്‌തു കൊണ്ട്‌ പോകുകയണ്ടായി. പിന്നിട്‌ പള്ളി ആരും നോക്കാന്‍ ഇല്ലാതെ മേല്‍ക്കുരകള്‍ തകര്‍ന്ന നിലയില്‍ ആയിതിര്‍ന്നു. 1642 ല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബ്ലെസ്‌ട്‌ വെര്‍ജിന്‍ മേരിയിലെ ഒരു കൂട്ടം സിസ്റ്റര്‍മാര്‍ തീര്‍ത്ഥാടനതിനായി ഈ പള്ളിയില്‍ എത്തി. അവര്‍ വന്നത്‌ അവരുടെ സ്ഥാപനത്തിന്റെ സ്ഥാപക ആയിരുന്ന സിസ്റ്റര്‍ മേരി വാര്‍ഡന്റെ രോഗ ശയ്യയില്‍ നിന്നും മോചനം കിട്ടുന്നതിനു വേണ്ടി ആയിരുന്നു അവരുടെ പ്രാര്‍ത്ഥന ഫലിക്കുകയും മേരി വാര്‍ഡ്‌ സുഖം പ്രാപിക്കുകയും അവര്‍ തന്നെ ഒരു തിര്‍ത്ഥയാത്രയെ നയിച്ച്‌ പള്ളിയില്‍ വന്നു നന്ദി പ്രാര്‍ത്ഥന നടത്തുകയും ചെയ്‌തു .

ആ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഒരു സിസ്റ്റര്‍ എഴുതി ഞങ്ങള്‍ അവിടെ പ്രാര്‍ത്ഥന നടത്തുമ്പോള്‍ പള്ളിയുടെ നാലു തുണുകള്‍ മാത്രം ആയിരുന്നു ഉണ്ടായിരുന്നത്‌ മലയുടെ മുകളിലെ ഞങ്ങള്‍ നില്‍ക്കുമ്പോള്‍ വലിയ കാറ്റും അനുഭവപ്പെട്ടു. പക്ഷെ അവിടെ വിശ്വാസത്തിന്റെ ആഴവും മഹത്വവും ഞങ്ങള്‍ ദര്‍ശിച്ചു .

ഈ കാലഘട്ടങ്ങളില്‍ എല്ലാം കടുത്ത മത വൈരവും വിദ്വേഷവും കാത്തോലികരുടേയും പ്രോട്ടസ്റ്റെന്റുകാരുടെയും ഇടയില്‍ നിലനിന്നിരുന്നു. അതിന്റെ ഭാഗം ആയി ഈ പള്ളിയും അക്രമിക്കപ്പെടുകയും പുരോഹിതരെ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌ .1665 ലേഡി ജൂലിയന്‍ വാല്‍മെസ്ലി അവിടെവരുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്ക്‌ സൗകര്യം ഒരുക്കുന്നതിന്‌ വേണ്ടി ഒരു ഫ്രാന്‍സിസ്‌ക്‌ന്‍ ആശ്രമം സ്ഥപിക്കുകയും അത്‌ 167 വര്‍ഷം അവിടെ പ്രവര്‍ത്തിക്കുകയും ചെയ്‌തു 1832 ല്‍ ഫ്രാന്‍സിസ്‌കന്‍ അവിടുത്തെ പാരിഷിനു പള്ളിയും പരിസരവും കൈമാറി ഈ കാലത്ത്‌ എല്ലാം ആളുകള്‍ അവിടെ മാതാവിന്റെ ദിനം ആഘോഷിച്ചിരുന്നു .

1942 ല്‍ മിഡില്‍സ്‌ ബ്രൗ മുഴുവന്‍ രണ്ടാം ലോക യുദ്ധത്തില്‍ ബോംബു വീണു തകര്‍ന്നു കൊണ്ടിരുന്നപ്പോള്‍ രണ്ടു വൈദികര്‍ ആ തകര്‍ന്നുകിടക്കുന്ന വസ്‌തുക്കള്‍ക്ക്‌ ഇടയിലൂടെ സൈക്കിള്‍ യാത്ര നടത്തുകയും മാപ്പ്‌ നോക്കി മൗണ്ട്‌ െ്രെഗസ്‌ പള്ളിയില്‍ എത്തി. അവര്‍ അവിടെ കണ്ടത്‌ തകര്‍ന്ന നിലയില്‍ ഉപേക്ഷിക്കപ്പെട്ട പള്ളിയും ലോക്ക്‌ ചെയ്യപ്പെട്ട പള്ളിയുടെ അടുത്തുള്ള കെട്ടിടവും ആയിരുന്നു .തിരിച്ചു വിട്ടില്‍ ചെന്ന വൈദികര്‍ ഈ പള്ളിയുടെ ചരിത്രം അന്വേഷിച്ച്‌ കണ്ടു പിടിച്ചു. പിന്നിട്‌ ഒരു കാതോലിക്കാ മിഷന്‍ ഇവിടം സന്ദര്‍ശിക്കുകയുണ്ടായി. അതിനു ശേഷം അനാഥമായ പള്ളിയും പരിസരവും വില്‌പനയ്‌ക്ക്‌ വച്ചു. ലോര്‍ഡ്‌ എല്‍ടോന്‍ ആ സ്ഥലവും പള്ളിയും വാങ്ങി ഒരു ട്രസ്റ്റ്‌ രൂപികരിച്ചു 1956 ല്‍ ആ ട്രസ്റ്റ്‌ പള്ളി വീണ്ടും പണിയുകയും ചെയ്യ്‌തു. പിന്നിട്‌ എല്ലാവര്‍ഷവും ഫാ. ജോണ്‍ ജോസഫ്‌ ന്റെ നേതൃത്തത്തില്‍ തിര്‍ത്ഥയാത്ര ആരംഭിക്കുകയും ചെയ്‌തു .

ഈ കാലഘട്ടത്തില്‍ ട്രസ്റ്റ്‌ അവിടെ നശിച്ചു കിടന്ന കെട്ടിടത്തിന്റേയും പള്ളിയുടെയും പഴയ കല്ലുകള്‍ പെറുക്കി കൂട്ടി പഴയ അടിത്തറയില്‍ 1961 ല്‍ പുതിയ പള്ളിപണിതു ഉയര്‍ത്തി .മതേര്‍ മേരി യുടെ ജന്മ ദിവസം ആഘോഷവും നടത്തി . പിന്നിട്‌ 1985 ല്‍ പള്ളി കുറച്ചുകൂടി വലുതാക്കി പണിതു. ഇന്ന്‌ കാണുന്ന പള്ളി 1990 ല്‍ പണിപൂര്‍ത്തി ആക്കിയതാണ്‌ ഈ കാലം മുഴുവന്‍ പള്ളി നോക്കിനടത്തിയിരുന്ന ഫ്രാന്‍സിസ്‌ക്കന്‍ സഭ പള്ളി നോക്കി നടത്താന്‍ കഴിയാത്ത സാഹചരിതില്‍ പള്ളിയും പരിസരവും ലോക്കല്‍ പരിഷിനെ എല്‌പിക്കുകയും ചെയ്‌തു

ഇന്നും ആ പഴമ അതേപടി നിലനിര്‍ത്തുന്നതിന്‌ വേണ്ടി, പണ്ട്‌ കല്ലു ഉണ്ടാക്കിയ ബലി പീഠം ആണ്‌ ഇപ്പോഴും കുര്‍ബാന അര്‍പ്പിക്കാന്‍ ഉപയോഗിക്കുന്നത്‌

യുകെ യുടെ പല ഭാഗത്ത്‌ നിന്നും മാതാവിന്റെ അനുഗ്രഹം തേടി തീര്‍ഥാടകര്‍ ഇവിടെ വന്നു അത്‌മിയ സൗഖ്യംനേടി പോകുന്നു .കഴിഞ്ഞ പതിനാല്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നോര്‍ത്ത്‌ അലര്‍ട്ടെന്‍ ഭാഗത്ത്‌ താമസിക്കാന്‍ വന്ന മലയാളി സമൂഹം നിരന്തരം ഈ പള്ളി സന്ദര്‍ശിക്കുകയും അവരുടെ പരിശ്രമം കൊണ്ട്‌ ഇംഗ്ലീഷുകാരെ കൂട്ടി ദുഖവെള്ളിയച്ച കുരിശിന്റെ വഴി തുടങ്ങി വെയ്‌ക്കുകയും പിന്നിട്‌ സന്ദര്‍ലാന്‍ഡ്‌ , ന്യൂകാസില്‍ , മിഡില്‍സ്‌ ബ്രോ, മാഞ്ചെസ്റ്റര്‍, ഡാര്‍ലിംഗ്‌ടോണ്‍, ദേറാം, സൗത്ത്‌ ഷില്‍ഡ്‌ എന്നിവിടുന്നെല്ലാം ആളുകള്‍ വന്നു കുരിശിന്റെ വഴി വലിയ ജനക്കൂട്ടം ആയി മാറി . കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി ഫാ. സജി തോട്ടം ആണ്‌ ചടങ്ങുകള്‍ക്ക്‌ നേത്രുതം കൊടുക്കുന്നുത്‌ .മറ്റൊരു പ്രതൃകത കുരിശിന്റെ വഴിയില്‍ വായന ഇംഗ്ലീഷിലും പാട്ടുകള്‍ മലയാളത്തിലും ആണ്‌ എന്നുള്ളതണ്‌ . കാരണം ഇംഗ്ലീഷ്‌ സമൂഹവും നമ്മോടൊപ്പം പങ്കെടുക്കുന്നു ഇവിടെ എല്ലാവര്‍ഷവും മലകയറാന്‍ പോകുന്ന സന്ദര്‍ലാന്‍ഡില്‍ താമസിക്കുന്ന ഇടുക്കി തോപ്രന്‍കുടി സ്വദേശി മാര്‍ട്ടിന്‍ ജോര്‍ജ്‌ പറഞ്ഞത്‌ ഇവിടെ മലകയറുമ്പോള്‍ നാട്ടിലെ മലകയറ്റത്തിന്‍റെ അനുഭവം ആണ്‌ ലഭിക്കുന്നത്‌ എന്നാണ്‌

ലോകത്തിന്റെ പല ഭാഗത്തേക്കും ജീവിത മാര്‍ഗം തേടി കുടിയേറ്റം നടത്തിയ മലയാളി അവിടങ്ങളില്‍ എല്ലാം അവരുടെതായ അടയാളങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്‌. അത്തരം ഒരു ചരിത്രം ആയി ഈ പള്ളിയും മലയാളികളുടെ പേരില്‍ നാളെകളില്‍ അറിയപ്പെട്ടക്കം. പ്രേക്ഷിത പ്രവര്‍ത്തനത്തിന്‌ ഇന്ത്യയില്‍ വന്ന തോമസ്‌ലിഹയുടെ പിന്തലമുറക്കാര്‍ ചെല്ലുന്നിടത്തും ആ നന്മ വാരിചോരിയുന്നു എന്ന്‌ വേണമെങ്കില്‍ പറയാം. ഒരു പക്ഷെ ഞാന്‍ തന്നെ ഒട്ടേറെ വിമര്‍ശിച്ചിട്ടുള്ള ഇവിടുത്തെ ആത്‌മീയ പ്രവര്‍ത്തനങ്ങളുടെ ഒരു നന്മ കൂടി ആയേക്കാം ഇന്നു മലയാളികളുടെ ഇടയില്‍ വളര്‍ന്നു വരുന്ന ചാരിറ്റി മനോഭാവവും മറ്റുള്ളവരോട്‌ ഉള്ള കരുണൃവും എനിക്ക്‌ ഈ സ്ഥലം സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കി തന്ന നോര്‍ത്ത്‌ അലേര്‍ട്ട്‌നിലെ സുഹുര്‍ത്തുക്കള്‍ അയ എബി ജോണ്‍,സുനില്‍ മാത്യു എന്നിവര്‍ക്ക്‌ എന്റെ നന്ദി അറിയിക്കുന്നു

ടോം ജോസ്‌ തടിയംപാട്‌
ഒസ്‌മോതെര്‍ലി മലയിലെ പള്ളിയും ദുഖവെള്ളിയാഴ്‌ച ആചരണവും (ടോം ജോസ്‌ തടിയംപാട്‌)ഒസ്‌മോതെര്‍ലി മലയിലെ പള്ളിയും ദുഖവെള്ളിയാഴ്‌ച ആചരണവും (ടോം ജോസ്‌ തടിയംപാട്‌)ഒസ്‌മോതെര്‍ലി മലയിലെ പള്ളിയും ദുഖവെള്ളിയാഴ്‌ച ആചരണവും (ടോം ജോസ്‌ തടിയംപാട്‌)ഒസ്‌മോതെര്‍ലി മലയിലെ പള്ളിയും ദുഖവെള്ളിയാഴ്‌ച ആചരണവും (ടോം ജോസ്‌ തടിയംപാട്‌)ഒസ്‌മോതെര്‍ലി മലയിലെ പള്ളിയും ദുഖവെള്ളിയാഴ്‌ച ആചരണവും (ടോം ജോസ്‌ തടിയംപാട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക