Image

അമേരിക്ക കണ്ടെത്തിയതിന്റെ ബഹുമതി കൊളംബസ് 'തട്ടിയെടുത്തു'

Published on 19 October, 2014
അമേരിക്ക കണ്ടെത്തിയതിന്റെ ബഹുമതി കൊളംബസ് 'തട്ടിയെടുത്തു'

വാഷിങ്ടണ്‍: നൂറ്റാണ്ടുകളായി ലോകത്തുടനീളം ചരിത്രവിദ്യാര്‍ഥികള്‍ കൗതുകത്തോടെ പഠിച്ചുവരുന്ന ക്രിസ്റ്റഫര്‍ കൊളംബസിന്റെ സാഹസിക അമേരിക്കന്‍ പര്യവേക്ഷണ യാത്രക്ക് തിരുത്തുമായി പുതിയ ഗ്രന്ഥം. അമേരിക്ക കണ്ടത്തെിയ യാത്ര കൊളംബസ് ഒറ്റക്കല്ല നടത്തിയതെന്നും കപ്പലിന്റെ അമരത്തുണ്ടായിരുന്ന പിന്‍സണ്‍ സഹോദരങ്ങളെക്കുറിച്ച് അദ്ദേഹം സമര്‍ഥമായി മൗനം പുല്‍കുകയായിരുന്നുവെന്നും ഗാരി നൈറ്റ് എഴുതിയ 'ദ ഫൊര്‍ഗോട്ടണ്‍ ബ്രദേഴ്‌സ്' എന്ന പുസ്തകം വ്യക്തമാക്കുന്നു. കൊളംബസ് അമേരിക്കയിലേക്ക് പുറപ്പെട്ട കപ്പല്‍ അന്‍ദലൂസിയയിലെ പാലോസ് വിഭാഗക്കാര്‍ തകര്‍ത്തപ്പോള്‍ തുടര്‍യാത്രക്ക് വിന്‍സെന്റ പിന്‍സണ്‍, മാര്‍ട്ടിന്‍ പിന്‍സണ്‍ എന്നീ സഹോദരങ്ങള്‍ കപ്പല്‍ വിട്ടുനല്‍കുകയായിരുന്നു. കൊളംബസ് ഒരിക്കലും നല്ല നാവികനല്ലായിരുന്നുവെന്നും നിരവധി രേഖകളുടെ പിന്‍ബലത്തില്‍ പുസ്തകം പറയുന്നു. പിന്‍സണ്‍ സഹോദരങ്ങള്‍ ഒരിക്കലും യാത്രാ ഡയറി സൂക്ഷിക്കാത്തതും കൊളംബസ് ആദ്യവസാനം യാത്ര രേഖപ്പെടുത്തിയതുമാണ് അദ്ദേഹത്തെ അമേരിക്ക കണ്ടത്തെിയ മഹാപുരുഷനാക്കിയത്. യാത്രക്കുശേഷം പിന്‍സണ്‍ സഹോദരങ്ങളുമായി പിണങ്ങിയതിനാല്‍ അവരെ കുറിച്ച പരാമര്‍ശംപോലും കൊളംബസ് ബോധപൂര്‍വം വിട്ടുകളയുകയായിരുന്നു. കൊളംബസ് സഞ്ചരിച്ച സാന്റ മറിയ കപ്പല്‍ 1492 ഡിസംബറില്‍ ഹെയ്തി തീരത്ത് പവിഴപ്പുറ്റുകളില്‍ ഇടിച്ചുതകരുകയായിരുന്നു. തുടര്‍ന്ന്, കൂടെയുണ്ടായിരുന്ന പലരും ദ്വീപില്‍ അകപ്പെട്ടപ്പോള്‍ കൊളംബസിനെ തിരിച്ച് യൂറോപ്പിലത്തെിച്ചത് പിന്‍സണ്‍ സഹോദരങ്ങളായിരുന്നു. ഇതില്ലായിരുന്നുവെങ്കില്‍ കൊളംബസിന്റെ അമേരിക്കന്‍ യാത്ര പുറംലോകം അറിയാന്‍ സാധ്യതകള്‍ നന്നേ വിരളം. എന്നാല്‍, ഈ കടപ്പാട് അദ്ദേഹം കാണിച്ചില്‌ളെന്നും പുസ്തകം കുറ്റപ്പെടുത്തുന്നു. അമേരിക്ക കണ്ടത്തെിയത് ആരെന്ന തര്‍ക്കം ഇപ്പോഴും ചരിത്രകാരന്മാര്‍ക്കിടയിലെ ചൂടേറിയ വിവാദമാണ്. 13ാം നൂറ്റാണ്ടില്‍ മാര്‍കോ പോളോ അമേരിക്കയിലെ അലാസ്‌ക വരെ എത്തിയതായി കഴിഞ്ഞമാസം ചില പഠന റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടതിനു പിന്നാലെയാണ് കൊളംബസിനെ തള്ളി രണ്ടാമത്തെ അവകാശവാദം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക