Image

ജയില്‍ മോചനം: ജയലളിതയ്ക്ക് ആശംസകള്‍ അറിയിച്ച് രജനികാന്ത് കത്തെഴുതി

Published on 19 October, 2014
ജയില്‍ മോചനം: ജയലളിതയ്ക്ക് ആശംസകള്‍ അറിയിച്ച് രജനികാന്ത് കത്തെഴുതി
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായ ജയലളിതയ്ക്ക് ആശംസകള്‍ അറിയിച്ച് രജനികാന്ത് കത്തെഴുതി. ജയലളിത വീണ്ടും അവരുടെ വീട്ടില്‍ മടങ്ങിയെത്തിയതില്‍ അതിയായ സന്തോഷമുണ്‌ടെന്ന് രജനികാന്ത് കത്തില്‍ പറയുന്നു.

വീണ്ടും നിങ്ങള്‍ പോയസ് ഗാര്‍ഡനിലെ വസതിയില്‍ എത്തിയതില്‍ സന്തോഷമുണ്ട്. നിങ്ങളുടെ ആരോഗ്യത്തിനായും സമാധാനത്തിനായും ഞാന്‍ പ്രാര്‍ഥിക്കുന്നു. ദീപാവലി ആശംസകളും നേരുന്നുവെന്നും ജയക്കു കൈമാറിയ കത്തില്‍ രജനികാന്ത് പറയുന്നു. കത്ത് പിന്നീട് എഐഎഡിഎംകെ നേതാക്കള്‍ പുറത്തുവിട്ടു.

പോയസ് ഗാര്‍ഡന്‍ ഏരിയായില്‍ തന്നെയാണ് തമിഴ് സിനിമയുടെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും താമസിക്കുന്നത്. കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയും ജയലളിതയ്ക്ക് ആശംസകള്‍ അറിയിച്ച് കത്ത് കൈമാറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക