Image

കാഷ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കും: ബിലാവല്‍ ഭൂട്ടോ

Published on 19 October, 2014
കാഷ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കും: ബിലാവല്‍ ഭൂട്ടോ
കാറാച്ചി: കാഷ്മീര്‍ വിഷയവുമായി ബിലാവല്‍ ഭൂട്ടോ വീണ്ടും രംഗത്ത്. കാഷ്മീര്‍ വിഷയം ഉയര്‍ത്തുമ്പോള്‍ ഇന്ത്യക്കാര്‍ പരിഭ്രാന്തരാകുകയാണെന്നും കാഷ്മീരിനെ ഇന്ത്യയില്‍ നിന്നും തിരിച്ചു പിടിക്കുമെന്നും ഭൂട്ടോ പറഞ്ഞു. പാക്കിസ്ഥാന്‍ രാഷ്ട്ര പിതാവ് മുഹമ്മദ് അലി ജിന്നയുടെ സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങിലാണ് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി(പിപിപി) തലവന്‍ ബിലാവല്‍ ഭൂട്ടോ കാഷ്മീരിനായി അവകാശവാദം ഉന്നയിച്ചത്. 

കാഷ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കും. കാഷ്മീരിന്റെ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പാക്കിസ്ഥാന്റെ ഭാവി പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂട്ടോ ഇതു രാണ്ടാം തവണയാണ് കാഷ്മീര്‍ വിഷയത്തില്‍ ഇടപെടുന്നത്. കഴിഞ്ഞ മാസവും കാഷ്മീരിനായി അവകാശവാദം ഉന്നയിച്ച് ഭൂട്ടോ രംഗത്ത് വന്നിരുന്നു. പാക്കിസ്ഥാനില്‍ പിപിപി അധികാരത്തിലെത്തിയാല്‍ കാഷ്മീരിനെ മുഴുവാനായും തിരിച്ചു പിടിക്കുമെന്ന് അന്ന് പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക