Image

ഹുദ് ഹുദ് ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു

Published on 19 October, 2014
ഹുദ് ഹുദ് ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു
വിശാഖപട്ടണം: ഹുദ് ഹുദ് ചുഴലിക്കാറ്റ് നാശം വിതച്ച ആന്ധ്രപ്രദേശിലെ തീരപ്രദേശങ്ങള്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. മേഖലയുടെ പുനരുദ്ധാരണത്തിനായി സഹായം നല്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് രാഹുല്‍ പറഞ്ഞു.

ചുഴലിക്കാറ്റ് നാശം വിതച്ച വിശാഖപട്ടണത്തെ സ്റ്റീല്‍ പ്ലാന്റിലും അദ്ദേഹം സന്ദര്‍ശനം നടത്തി. പ്ലാന്റിലെ തൊഴിലാളികളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് രാഹുല്‍ മടങ്ങിയത്. ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. വിശാഖപട്ടണത്തിന് പുറമേ ചുഴലിക്കാറ്റ് നാശം വിതച്ച സമീപ ജില്ലയായ വിജയനഗരത്തിലും രാഹുല്‍ സന്ദര്‍ശനം നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക