Image

ഐഎസിനെ നേരിടാന്‍ ഇറാക്കി സൈന്യത്തെ സ്‌പെയിന്‍ പരിശീലിപ്പിക്കും

Published on 19 October, 2014
ഐഎസിനെ നേരിടാന്‍ ഇറാക്കി സൈന്യത്തെ സ്‌പെയിന്‍ പരിശീലിപ്പിക്കും
വാഷിംഗ്ടണ്‍: ഐഎസ് തീവ്രവാദികള്‍ക്കെതിരായ യുദ്ധത്തില്‍ ഇറാക്കി സൈന്യത്തിന് സ്‌പെയിന്‍ പരിശീലനം നല്കും. സ്പാനിഷ് പ്രതിരോധമന്ത്രി പെദ്രോ മോറിനെസ് ആണ് വാഷിംഗ്ടണില്‍ ഇക്കാര്യം അറിയിച്ചത്. 

ഫ്‌ളോറിഡയിലെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സന്ദര്‍ശിച്ച മോറിനെസ് യുഎസ് പ്രതിരോധ സെക്രട്ടറി ചക് ഹേഗലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഐഎസിനെതിരായ സൈനികനടപടിയില്‍ യുഎസും സ്‌പെയിനും ഒരുമിച്ചു മുന്നോട്ടുപോകുമെന്ന് ഇരുനേതാക്കളും അറിയിച്ചു. 

ലോകമാകെ ഭീഷണി പടര്‍ത്തുന്ന എബോള രോഗബാധയെ നേരിടുന്നതിനും ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അവര്‍ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക