Image

സഞ്ജയ് ദത്തിന്റെ ജീവിതം സിനിമയാകുന്നു

Published on 19 October, 2014
സഞ്ജയ് ദത്തിന്റെ ജീവിതം സിനിമയാകുന്നു

1993ലെ മുംബയ് സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതം സിനിമയാകുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഈ പ്രൊജക്ടില്‍ രണ്‍ബീറിന് താല്‍പര്യം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

വളരെ രസകരവും ആകര്‍ഷകവും പ്രക്ഷുബ്ദ്ധവുമായ ജീവിതത്തിനുടമായിരുന്നു സഞ്ജയ് ദത്തെന്നും അദ്ദേഹത്തിന്റെ ജീവിതം അഭിനയിച്ച് ഫലിപ്പിക്കുന്നത് വലിയൊരു ഉത്തരവാദിത്തമാണെന്നും രണ്‍ബീര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.  സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയാ ദത്ത് ചിത്രത്തില്‍ രണ്‍ബീര്‍ അഭിനയിക്കുന്നതിനെ പിന്തുണച്ചിരുന്നു. കഴിഞ്ഞ ആഴ്ച രണ്‍ബീര്‍ ഹിരണിയോട് തന്നെ കേന്ദ്ര കഥാപാത്രമായിക്കണ്ട് കൊണ്ട് സിനിമയുടെ തിരക്കഥ പഠിക്കുകയാണെന്ന് പറയുകയായിരുന്നു.

രണ്‍ബീരിന്റെ തീരുമാനത്തില്‍ ഹിരണി വളരെ സന്തുഷ്ടനാണെന്ന് സിനിമാ വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ കൈയില്‍ രസകരമായൊരു കഥയും കഴിവുള്ളൊരു നടനും ഉണ്ട്. പക്ഷെ ഇത് അഭിനയിച്ച് ഫലിപ്പിക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണെന്നും വൃത്തങ്ങളില്‍ നിന്നും വിവരമുണ്ട്.

ജീവിതത്തില്‍ നിരവധി ഉയര്‍ച്ചകളും താഴ്ച്ചകളും ഉണ്ടായിട്ടുള്ള വ്യക്തിയാണ് സഞ്ജയ് ദത്ത്. സഞ്ജയ് ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം മാത്രം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചാല്‍ മതി എന്നാണ് സംവിധായകന്റെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക