Image

ബി.ജെ.പി ആവശ്യപ്പെട്ടാല്‍ മഹാരാഷ്ട്രയില്‍ സഖ്യത്തിന് തയ്യാറെന്ന് ശിവസേന

Published on 19 October, 2014
ബി.ജെ.പി ആവശ്യപ്പെട്ടാല്‍ മഹാരാഷ്ട്രയില്‍ സഖ്യത്തിന് തയ്യാറെന്ന് ശിവസേന
മുംബയ്: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി നിര്‍ദ്ദേശം വച്ചാല്‍ അതേക്കുറിച്ച് ആലോചിക്കുമെന്ന് ശിവസേന വ്യക്തമാക്കി. ഇക്കാര്യത്തില്‍ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ തീരുമാനം എടുക്കുമെന്നും പാര്‍ട്ടി എം.പി അനില്‍ ദേശായ് പറഞ്ഞു. ബി.ജെ.പിയുമായി കാല്‍ നൂറ്റാണ്ട് ഉണ്ടായിരുന്ന ബന്ധം ഉപേക്ഷിച്ചാണ് ശിവസേന മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 

അതേസമയം സഖ്യത്തിന് ശിവസേനയ്ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ ധൈര്യമായി ബിജെപിയെ സമീപിക്കാമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ പറഞ്ഞത്. ശിവസേനയെ  രാഷ്ട്രീയ വിരോധിയായി കാണുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും നാഗ്പൂര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ദേവേന്ദ്ര ഫദ്‌നാവിസ് വ്യക്തമാക്കിയിരുന്നു. ഫദ്‌നാവിസാണ് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയാവാന്‍ സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ പ്രമുഖന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക