Image

മഹാരാഷ്ട്രയില്‍ സി.പി.എം മത്സരിച്ചത് 20 സീറ്റില്‍, നേടിയത് ഒന്ന്

Published on 19 October, 2014
മഹാരാഷ്ട്രയില്‍ സി.പി.എം മത്സരിച്ചത് 20 സീറ്റില്‍, നേടിയത് ഒന്ന്
മുംബയ്: മഹാരാഷ്ട്രയില്‍ ഇരുപത് സീറ്റില്‍ മത്സരിച്ച സി.പി.എമ്മിന് ലഭിച്ചത് ഒരു സീറ്റ്. ആദിവാസി മണ്ഡലമായ കല്‍വാനില്‍ സി.പി.എം സ്ഥാനാര്‍ത്ഥി ജിവാ പാണ്ഡു ഗാവിറ്റാണ് ജയിച്ചത്. എന്‍.സി.പി സ്ഥാനാര്‍ത്ഥി എ.ടി.പവാറിനെയാണ് 4786 വോട്ടിന് ഗാവിറ്റ് പരാജയപ്പെടുത്തിയത്. ഗാവിറ്റിന് 67,795 വോട്ടും പവാറിന് 63,009 വോട്ടും കിട്ടി. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് 25,457 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 5699 വോട്ടുമാണ് ലഭിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക