Image

ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി തുടരുന്നു; എസ്.പി ഉദയകുമാര്‍ പാര്‍ട്ടി വിട്ടു

Published on 19 October, 2014
ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി തുടരുന്നു; എസ്.പി ഉദയകുമാര്‍ പാര്‍ട്ടി വിട്ടു

മധുരൈ: കൂടംകുളം ആണവ വിരുദ്ധ സമിതി കണ്‍വീനര്‍ എസ്.പി ഉദയകുമാര്‍ ആംആദ്മി പാര്‍ട്ടി വിട്ടു. തെക്കന്‍ തമിഴ്‌നാട് ജനതയെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നെന്ന് ആരോപിച്ചാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചത്.
ഈ വര്‍ഷം മാര്‍ച്ചില്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന ഉദയകുമാര്‍ തന്റെ  ഫേസ്ബുക്കിലൂടെയാണ് പാര്‍ട്ടി ഉപേക്ഷിക്കാനുള്ള തീരുമാനം അറിയിച്ചത്. ഒരു ആണവ വിരുദ്ധ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ട ജനങ്ങളുമായി ബന്ധപ്പെടുന്നത് കൊണ്ട് ഒരു പാര്‍ട്ടിയുടെ  കീഴില്‍ പ്രവര്‍ത്തിക്കുന്നത്  ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതും പാര്‍ട്ടി വിടാന്‍  പ്രേരിപ്പിച്ചു.
കൂടംകുളം ആണവ നിലയത്തിനെതിരെ സമര നയിക്കുന്നവരുടെ അഭിപ്രായം മാനിച്ചാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ആംആദ്മി പാര്‍ട്ടി അവരുടെ സമരത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന് സമരാനുകൂലികള്‍ വിശ്വസിച്ചിരുന്നു. പക്ഷേ പാര്‍ട്ടി നിരാശപ്പെടുത്തി.
പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ തീരുമാനം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പില്‍ കന്യാകുമാരിയില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും അദ്ദേഹം  പരാജയപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക