Image

ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് ഗേറ്റിനു മുന്‍പില്‍ സിപിഎം കൊടിനാട്ടി

Published on 19 October, 2014
ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് ഗേറ്റിനു മുന്‍പില്‍ സിപിഎം കൊടിനാട്ടി
കിനാലൂരില്‍ കെഎസ്‌ഐഡിസിയുടെ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് പ്രദേശത്ത് ഉഷ സ്‌കൂള്‍ ഓഫ് അത് ലറ്റിക്‌സ് ഗേറ്റിനു മുന്‍പില്‍ സിപിഎമ്മിന്റെ കൊടി നാട്ടി.  അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനം മൂലം പ്രദേശത്തു വെള്ളക്കെട്ടുണ്ടാവുന്നുവെന്നാണ് പാര്‍ട്ടിയുടെ ആരോപണം. 

ബ്രാഞ്ച് സമ്മേളനങ്ങളില്‍ പാര്‍ട്ടിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ പാര്‍ട്ടി മുന്‍ എംഎല്‍എയുടേതടക്കമുള്ള ഫാക്ടറികളില്‍ തദ്ദേശീയര്‍ക്കു ജോലി നല്‍കാതെ അന്യ സംസ്ഥാന തൊഴിലാളികളെ കൂടുതലായി നിയമിച്ചതിലെ പ്രതിഷേധവുമൊക്കെ മറച്ചു വയ്ക്കാനാണു പുതിയ സമരമെന്നാണ് ആക്ഷേപം. ഉഷ സ്‌കൂളിനായി സിന്തറ്റിക് ട്രാക്ക് നിര്‍മിക്കുന്നതു കൊണ്ടാണു വെള്ളക്കെട്ടെന്നു പ്രാദേശിക പാര്‍ട്ടി നേതൃത്വം ആരോപിച്ചു. 

എന്നാല്‍ കെഎസ്‌ഐഡിസി അടുത്ത കാലത്തു നിര്‍മിച്ച പുതിയ റോഡാണു വെള്ളക്കെട്ടിനു കാരണമെന്ന് ഉഷ സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളടക്കം ഉഷ സ്‌കൂളിന്റെ നേതൃനിരയിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക