Image

മഹാരാഷ്‌ട്ര പി.സി.സി പ്രസിഡന്‍റ്‌ മണിക്‌ റാവു താക്കറെ രാജി വെച്ചു

Published on 19 October, 2014
മഹാരാഷ്‌ട്ര പി.സി.സി പ്രസിഡന്‍റ്‌ മണിക്‌ റാവു താക്കറെ രാജി വെച്ചു
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര പി.സി.സി പ്രസിഡന്‍റ്‌ മണിക്‌ റാവു താക്കറെ രാജി വെച്ചു. പരാജയത്തിന്‍െറ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും രാജിക്കത്ത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിക്ക്‌ അയച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

ദിഗ്രാസ്‌ മണ്ഡലത്തില്‍ നിന്നും മത്സരിച്ച മണിക്‌ റാവുവിന്‍െറ മകന്‍ രാഹുലും തോറ്റിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക