Image

ഹരിയാനയില്‍ കോണ്‍സിന്‌ ദയനീയ പരാജയം; പ്രതിപക്ഷ സ്ഥാനം പോലുമില്ല

Published on 19 October, 2014
ഹരിയാനയില്‍ കോണ്‍സിന്‌ ദയനീയ പരാജയം; പ്രതിപക്ഷ സ്ഥാനം പോലുമില്ല
ചണ്ഡീഡഗ്‌: ഹരിയാന നിമയസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍സിന്‌ ദയനീയ പരാജയം. ഇവിടെ പ്രതിപക്ഷ സ്ഥാനം പോലും കോണ്‍ഗ്രസിന്‌ ലഭിക്കില്ല. കേവല ഭൂരിപക്ഷമായ 45 സീറ്റ്‌ അനായസമായി ബി.ജെ.പി നേടി. ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ്‌ ചൗത്താലയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍ ആണ്‌ ഇവിടെ പ്രതിപക്ഷമാവുക, ഐ.എന്‍.എല്‍.ഡി 18 സീറ്റ്‌ നേടി. കോണ്‍ഗ്രസിന്‌ 12 സീറ്റ്‌ മാത്രമാണ്‌ ലഭിച്ചത്‌.

ഇവിടെ പിന്നാക്ക വിഭാഗങ്ങളും ദളിതരും ബി.ജെ.പിയെ പിന്തുണച്ചു. കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട്‌ വാദ്രയ്‌ക്കെതിരായ ഭൂമി ഇടപാട്‌ കേസുകളും കോണ്‍ഗ്രസിന്റെ തിരിച്ചടിക്ക്‌ ഒരു പരിധിവരെ കാരണമായിട്ടുണ്ട്‌. കഴിഞ്ഞ പത്തു വര്‍ഷമായി ഹരിയാനയില്‍ കോണ്‍ഗ്രസാണ്‌ ഭരണം നടത്തിയിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക