Image

ആര്‍.എസ്.എസിന്‍െറ പ്രസ്താവനയോട് യോജിക്കുന്നതായി അമിത് ഷാ

Published on 19 October, 2014
ആര്‍.എസ്.എസിന്‍െറ പ്രസ്താവനയോട് യോജിക്കുന്നതായി അമിത് ഷാ
ലഖ്നോ: അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണത്തിന് 2019വരെ കേന്ദ്രസര്‍ക്കാറിന് സമയമുണ്ടെന്ന ആര്‍.എസ്.എസിന്‍െറ പ്രസ്താവനയോട് പൂര്‍ണമായും യോജിക്കുന്നതായി ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷാ.
രാമക്ഷേത്ര നിര്‍മാണം ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നതിനാല്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട കാര്യമില്ളെന്നും 2019വരെ സര്‍ക്കാറിന് സമയമുണ്ടെന്നും ജോയന്‍റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാളെ കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
അതിനിടെ, ‘ലവ് ജിഹാദ്’ സംബന്ധിച്ച് കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിരവധി തവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും എന്നാല്‍, ആരെങ്കിലും വിഷയമുന്നയിച്ചാല്‍ ആര്‍.എസ്.എസിന്‍െറ മൂന്നു ദിന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഹോസബാളെ ശനിയാഴ്ച പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക