Image

പ്രിയങ്ക കോണ്‍ഗ്രസ്‌ തലപ്പത്തേക്ക്‌ വരണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രകടനം

Published on 19 October, 2014
പ്രിയങ്ക കോണ്‍ഗ്രസ്‌ തലപ്പത്തേക്ക്‌ വരണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രകടനം
ന്യൂഡല്‍ഹി: ഹരിയാനയിലേയും മഹാരാഷ്‌ട്രയിലേയും തോല്‍വിയുടെ പശ്ചാത്തലത്തില്‍ പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ്‌ തലപ്പത്തേക്ക്‌ വരണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രകടനം നടത്തി. പ്രിയങ്കയെ കൊണ്ടുവരൂ; കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന പോസ്‌റ്ററുകളുമായാണ്‌ പ്രവര്‍ത്തകരുടെ പ്രതിഷേധം അരങ്ങേറിയത്‌. 200 മുതല്‍ 250 വരെ പ്രവര്‍ത്തകരാണ്‌ പ്രതിഷേധത്തിനെത്തിയത്‌. കൂടുതലും സ്‌ത്രീകളായിരുന്നു.

നരേന്ദ്ര മോദിയെ എതിരിടാന്‍ പ്രിയങ്കയ്‌ക്കേ കഴിയൂ എന്നും പാര്‍ട്ടി ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ചവര്‍ വ്യക്‌തമാക്കി. പ്രിയങ്കയെ നേരത്തെ കൊണ്ടുവരണമായിരുന്നെന്നും മഹാരാഷ്‌ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളില്‍ പ്രചരണത്തിന്‌ ഇറക്കിയിരുന്നെങ്കില്‍ ഫലം വ്യത്യസ്‌തമായിരുന്നേനെ എന്നും ഇവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക