Image

കാണാതായ വിര്‍ജീനിയ വിദ്യാര്‍ത്ഥിനിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി

പി.പി. ചെറിയാന്‍ Published on 18 October, 2014
കാണാതായ വിര്‍ജീനിയ വിദ്യാര്‍ത്ഥിനിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി
ചാര്‍ലറ്റ്‌സ്‌ വില്ല, (വിര്‍ജീനിയ): സെപ്‌റ്റംബര്‍ 13 മുതല്‍ കാണാതായ വിര്‍ജീനിയ യൂണിവേഴ്‌സിറ്റി നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനി ഹന്നാ ഗ്രഹാമിനെ കണ്ടെത്തുന്നതിന്‌ നടത്തിയ തെരച്ചിലിനിടയില്‍ വിദ്യാര്‍ത്ഥിനിയുടേത്‌ കരുതുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി ചാര്‍ലറ്റ്‌സ്‌ വില്ല പോലീസ്‌ ചീഫ്‌ ടിം ലോഗോ ഇന്ത ഒക്‌ടോബര്‍ 19-ന്‌ ശനിയാഴ്‌ച നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൂടുതല്‍ ഫോറന്‍സിക്‌ പരിശോധനയ്‌ക്കുശേഷമേ കണ്ടെടുത്ത ശരീരാവശിഷ്‌ടങ്ങള്‍ ഹന്നയുടേതാണോ എന്ന്‌ സ്ഥിരീകരിക്കാനാവുകയുള്ളുവെന്ന്‌ പോലീസ്‌ ചീഫ്‌ കൂട്ടിച്ചേര്‍ത്തു.

ചെസ്റ്റര്‍ ഫീല്‍ഡ്‌ കൗണ്ടി ഷെരീഫ്‌ ഓഫീസില്‍ നിന്നുള്ള അന്വേഷണ സംഘം സതേണ്‍ ആല്‍മ്പിമാര്‍ലെ കൗണ്ടിയിലെ ഒഴിഞ്ഞ ഒരു സ്ഥലത്തുനിന്നാണ്‌ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്‌.

കഴിഞ്ഞ ഒരുമാസത്തിലേറെയായി ആയിരക്കണക്കിന്‌ വോളണ്ടിയര്‍മാരാണ്‌ ഹന്നയുടെ അന്വേഷണത്തില്‍ പങ്കെടുത്തത്‌.

ഹന്നയെ ഒടുവിലായി കണ്ടെന്നു പറയപ്പെടുന്ന 32 വയസുള്ള ജെസ്സി ലിറോയ്‌ മാത്യുവിനെ ഈ കേസില്‍ അറസ്റ്റ്‌ ചെയ്‌തിരുന്നു. ബോധപൂര്‍വ്വമുള്ള തട്ടിക്കൊടുപോകല്‍ വകുപ്പ്‌ ചുമത്തിയാണ്‌ ജെസ്സിയെ ടെക്‌സസിലെ ഗാല്‍വസ്റ്റണില്‍ നിന്നും അറസ്റ്റ്‌ ചെയ്‌തത്‌. ഹന്നയെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ജെസി മാത്യു പോലീസിനോട്‌ വെളിപ്പെടുത്തിയിരുന്നില്ല. 2009-ല്‍ കൊല്ലപ്പെട്ട വിര്‍ജീനിയ വിദ്യാത്ഥിനിയുടെ വധവുമായി ബന്ധപ്പെടുത്തുന്ന `ഫോറന്‍സിക്‌ ലിങ്ക്‌' ജെസ്സി മാത്യുവിന്റേതായിരുന്നു എന്നും പറയപ്പെടുന്നു.
കാണാതായ വിര്‍ജീനിയ വിദ്യാര്‍ത്ഥിനിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക