Image

ജോര്‍ജ്‌ തെക്കേമലയുടെ പിതാവ്‌ ടി.ടി. ജോര്‍ജ്‌ നിര്യാതനായി

സജി പുല്ലാട്‌ Published on 18 October, 2014
ജോര്‍ജ്‌ തെക്കേമലയുടെ പിതാവ്‌ ടി.ടി. ജോര്‍ജ്‌ നിര്യാതനായി
ഹൂസ്റ്റണ്‍: കോഴഞ്ചേരി തെക്കേമല തൈക്കുട്ടത്തില്‍ ടി.ടി. ജോര്‍ജ്‌ (89) നിര്യാതനായി. സംസ്‌കാരം ഒക്‌ടോബര്‍ 21-ന്‌ ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക്‌ ഭവനത്തിലെ ശുശ്രൂഷയ്‌ക്കുശേഷം 11 മണിക്ക്‌ തെക്കേമല വഞ്ചിത്ര മാര്‍ ബസ്‌ഹാനനിയ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ കുര്യാക്കോസ്‌ മാര്‍ ക്ലിമ്മീസ്‌, ഏബ്രഹാം മാര്‍ എപ്പിപ്പാനിയോസ്‌ എന്നീ തിരുമേനിമാരുടെ മുഖ്യ കാര്‍മികത്വത്തില്‍.

ഭാര്യ: ചന്ദനപ്പള്ളി പുത്തന്‍കാവില്‍ ലില്ലി.

മക്കള്‍: ജോര്‍ജ്‌ വര്‍ഗീസ്‌ (ദോഹ), വത്സമ്മ (ഡല്‍ഹി), സൂസമ്മ, ലീലാമ്മ (ഫ്‌ളോറിഡ), വില്‍സണ്‍ (ജോര്‍ജ്‌ തോമസ്‌, ഏഷ്യാനെറ്റ്‌ യു.എസ്‌.എ, ഹൂസ്റ്റണ്‍).

മരുമക്കള്‍: ഷേര്‍ളി (ഇടയാറന്മുള പേരങ്ങാട്ട്‌പടിക്കല്‍), രാജന്‍ പറങ്കാമൂട്ടില്‍ (ആറന്മുള), പരേതനായ കോടുകുളഞ്ഞി പൂവപ്പള്ളില്‍ ബാബു, തിരുവല്ല നെല്ലിമൂട്ടില്‍ ജോര്‍ജ്‌ ജോണ്‍ (ഫ്‌ളോറിഡ), കൊട്ടാരക്കര പാറയ്‌ക്കല്‍ അനിത (ഹൂസ്റ്റണ്‍).

തുമ്പമണ്‍ ഭദ്രാസന വൈദീക സംഘം സെക്രട്ടറി ഫാ. ചെറിയാന്‍ ടി. സാമുവേല്‍ സഹോദരപുത്രനാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 952 602 5209.
ജോര്‍ജ്‌ തെക്കേമലയുടെ പിതാവ്‌ ടി.ടി. ജോര്‍ജ്‌ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക