Image

അമ്മിണി കവിതകള്‍ (പ്രൊഫ.എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌)

Published on 18 October, 2014
അമ്മിണി കവിതകള്‍ (പ്രൊഫ.എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌)
(മലയാളത്തില്‍ കവിതകള്‍ പല വൃത്തത്തിലും, പല ശൈലികളിലും എഴുത്തുകാര്‍ കാലാകാലങ്ങളില്‍ പരീക്ഷിച്ചിട്ടുണ്ട്‌. എന്റെ അമേരിക്കന്‍ ജീവിതത്തില്‍ ഇംഗ്ലീഷില്‍ ധാരാളം രചനകള്‍ വായിക്കാനും എഴുതാനും എനിക്ക്‌ കഴിഞ്ഞെങ്കിലും മലയാള ഭാഷ കവിതകളില്‍ പ്രതിദിനം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ എന്നെ പലപ്പോഴും ആകര്‍ഷിക്കാറുണ്ട്‌. ഒന്നും മനസ്സിലാകാത്തവിധത്തില്‍ ആധുനികത എന്ന പേരും പറഞ്ഞ്‌പലരും എഴുതുന്ന കവിതകളോട്‌ എന്തോ എനിക്ക്‌ യോജിപ്പില്ല. കുഞ്ഞുണ്ണികവിതകള്‍, നുറുങ്ങ്‌ കവിതകള്‍, ശ്ശോകങ്ങള്‍, ഈരടികള്‍ അങ്ങനെ പല വിധം കവിതകള്‍ വായിച്ചിട്ടുള്ള വായനകാര്‍ക്ക്‌വേണ്ടി `അമ്മിണി കവിതകള്‍' എന്ന പേരില്‍ ഒരു കവിതാ പ്രസ്‌ഥാനത്തിനു ഞാന്‍ തിരികൊളുത്തിയിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതൊക്കെ പല അക്ലടിമാദ്ധ്യമങ്ങളിലും വന്നിട്ടുണ്ട്‌. ഇപ്പോള്‍ ഓന്‍ലൈന്‍ പബ്ലിക്കേഷന്‍സിന്റെ ഈ കാലത്ത്‌ ഇ-മലയാളിയുടെ വായനകാരുമായി എന്റെ ഈ കവിതകള്‍ഒന്നൊന്നായി പങ്കു വക്കാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇ-മലയാളിക്ക്‌ അയക്കുകയോ എന്നെനേരിട്ട്‌ വിളിച്ചുപറയുകയോ ആവാം. എന്റെ ഫോണ്‍ നംബര്‍ 516-374-0423). എല്ലാ ശനിയാഴ്‌ചകളിലും പ്രതീക്ഷിക്കുക.

സ്‌നേഹവും മോഹവും

ഭയഭക്തി ബഹുമാനത്തോടെ
അന്തോണി കുമ്പസാരക്കൂട്ടിനടുത്തു ചെന്നു
അന്തോണിയുടെ ഉള്‍ വിറയ്‌ക്കുന്നാണ്ടായിരുന്നു
ഞാന്‍ അയല്‍വാസിയുടെ ഭാര്യയെ സ്‌നേഹിച്ചു.
നീ മോഹിച്ചുവോ?
സ്‌നേഹവും മോഹവും തമ്മിലെന്തു വ്യത്യാസം?
നീ നിന്റെ അന്തരാത്മാവിന്റെ ഉള്ളറയിലേക്ക്‌
നോക്കി ഉത്തരം പറയൂ
നീ മോഹിച്ചുവോ?
അന്തോണി അര്‍ത്ഥഗര്‍ഭമായ മൗനം പാലിച്ചു
പിന്നീട്‌ ഉത്തരം കാത്തുനില്‍ക്കുന്ന അച്ചനോട്‌
അയല്‍വാസിയെ സ്‌നേഹിക്കാമെങ്കില്‍
അച്ചനൊന്നു പറയൂ
എന്തുകൊണ്ട്‌
അയല്‍വാസിയുടെ ഭാര്യയെ സ്‌നേഹിച്ചുകൂടാ.?

ഒന്ന്‌

ഒന്നു പത്തിനോട്‌ ചോദിച്ചു
ഞാനില്ലെങ്കില്‍ നീയില്ല എന്നറിയാമോ?
പത്തു ഗൗനിച്ചില്ല
ഒന്നു വീണ്ടും ചോദിച്ചു
ഞാന്‍ പിന്‍വലിച്ചാല്‍ നീയില്ല എന്നറിയാമോ?
പത്തു പിന്നേയും മൗനം
ഒന്ന്‌ പിന്നോക്കം വലിച്ചപ്പോള്‍
പത്തു പൂജ്യമായി മാറി.
അമ്മിണി കവിതകള്‍ (പ്രൊഫ.എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌)
Join WhatsApp News
vinayen 2014-10-19 20:08:42
സാധാരണ ഞാൻ പ്രതികരിക്കാറില്ല. പക്ഷെ ഈ കവിത കണ്ടിട്ട് പ്രതികരിച്ചില്ലെങ്കിൽ അതൊരു ആത്മ വഞ്ചന ആകും. ആസ്വദിച്ചു.
Vivekan 2014-10-19 21:28:48
പ്രൊ. ആന്റണി കലക്കിയിരിക്കുന്നു! എന്നെപ്പോലെയുള്ള സാധാരണക്കാരന്റെ എഴുത്തും വായനയ്ക്കും മനസ്സിലാക്കാനുള്ള പ്രാപ്തിക്കും പറ്റിയ ലളിതമായ, എന്നാൽ അർത്ഥസംപുഷ്ടവും ചിന്തിക്കാനിടവുമുള്ള കവിതകൾ. അഭിനന്ദനങ്ങൾ, സർ!
vaayanakaaran 2014-10-20 03:58:56
അമേരിക്കയിലെ സാഹിത്യ സംഘടനകൾ
പ്രത്യേകിച്ച് ന്യുയോര്ക്കിലെ സര്ഗവേദി,
വിചാരവേദി ഈ കവിതകൾ ചർച്ചക്കായി
എടുക്കേണ്ടതാണ്. രണ്ട് പ്രൊഫസ്സർ കവികൾ
നമുക്കുണ്ട്. രണ്ടു പേരും വ്യത്യസ്തരാണ്.
ഒരു പ്രൊഫസ്സരെ കുറിച്ച് ധാരാളം
പഠനങ്ങൾ വന്നു കഴിഞ്ഞു,
വിദ്യാധരൻ 2014-10-20 04:10:03
അമേരിക്കയിലെ വായനക്കാരുടെ ഒരു കുഴപ്പം പ്രതികരിക്കാത്തതാണ്. പ്രതികരിക്കുമായിരുന്നെങ്കിൽ ഇവിടെ ഇത്രയും ചവറു സാഹിത്യ കൃതികൾ ഉണ്ടാകുകയില്ലായിരുന്നു. ഈ അഭിപ്രായം പ്രതികരണത്തെക്കുറിച്ച് എഴുതിയതാണ്. കവിതയെക്കുറിച്ച് ഞാൻ വേറെ എഴുതിയിട്ടുണ്ട്. അത് ഇതിൽ വരാനും വരാതിരിക്കാനും സാദ്യതയുണ്ട്
Truth man 2014-10-20 05:26:30
The first poem is very fun but he copied that fun from a movie.
The great comedian jagathi sreekumar say that Jesus said that you must love your neighbor like you so why I can,t like my  neighbor wife.That fun he brought through his poem.It is very good.Anybody can understand his poem and lot of meanings also
The poem must understand other poet and readers.so please  continue your effort .We will tell our opinion  .Thank you very much
vaayanakkaaran 2014-10-20 07:32:19
ഈ അമ്മിണിക്കവിതകളെ നിരൂപകൻ ഇമ്മിണി ഊതിവീർപ്പിച്ചിട്ടുണ്ടല്ലോ എന്ന പ്രതികരണത്തെ പത്രാധിപർ പ്രസിദ്ധീകരിക്കുന്നില്ല, അല്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക