Image

ഡങ്കനെ ശുശ്രൂഷിച്ച ആശുപത്രി ജീവനക്കാര്‍ പൊതുജനസമ്പര്‍ക്കം തല്‍ക്കാലം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

പി.പി.ചെറിയാന്‍ Published on 18 October, 2014
ഡങ്കനെ ശുശ്രൂഷിച്ച ആശുപത്രി ജീവനക്കാര്‍ പൊതുജനസമ്പര്‍ക്കം തല്‍ക്കാലം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം
ഡാളസ് : ഇംബോള വൈറസ് ബാധിച്ചു മരിച്ച അമേരിക്കയിലെ ആദ്യ രോഗി തോമസ് എറിക്ക് ഡങ്കനെ ആശുപത്രിയില്‍ വിവിധ ശുശ്രൂഷ നല്‍കിയ ജീവനക്കാര്‍ക്ക് പൊതുജനങ്ങളുമായി ബന്ധപ്പെടുന്നതിന് താല്‍ക്കാലിക വിലക്ക്.

ഡാളസ് പ്രസ്ബിറ്റീരിയന്‍ ആശുപത്രിയിലെ എഴുപതില്‍പരം ജീവനക്കാര്‍ എംബോള വൈറസിന്റെ മാക്‌സിമം ഇന്‍ക്യൂബേഷന്‍ പിരിയഡായ 21 ദിവസം പൊതുജനങ്ങള്‍ കൂടിവരുന്ന റസ്റ്റോറന്റുകളിലോ, ഗ്രോഗറി സ്റ്റോറുകളിലോ, മൂവി തിയ്യേറ്റേഴ്‌സുകളിലോ, വിമാനത്തിലോ, കപ്പലിലോ, ദീര്‍ഘദൂര ബസ്സ്-ട്രെയിനുകളിലോ പ്രവേശനമരുതെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

ഡങ്കനുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരും ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൗണ്ടി ജഡ്ജ് ക്ലെ ജെങ്കിന്‍സ്, ഡാളസ് കൗണ്ടി ചീഫ് എക്‌സിക്യൂട്ടീവ് എന്നിവര്‍ നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

“ഹോം ടൗണ്‍ ഹെല്‍ത്ത്‌കെയര്‍ ഹിറോസ്” എന്നാണ് ജീവനക്കാരെ ഇവര്‍ വിശേഷിപ്പിച്ചത്.
ആരെങ്കിലും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

ഡങ്കനെ ശുശ്രൂഷിച്ച ആശുപത്രി ജീവനക്കാര്‍ പൊതുജനസമ്പര്‍ക്കം തല്‍ക്കാലം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം
ഡങ്കനെ ശുശ്രൂഷിച്ച ആശുപത്രി ജീവനക്കാര്‍ പൊതുജനസമ്പര്‍ക്കം തല്‍ക്കാലം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം
horizontal gallery
ഡങ്കനെ ശുശ്രൂഷിച്ച ആശുപത്രി ജീവനക്കാര്‍ പൊതുജനസമ്പര്‍ക്കം തല്‍ക്കാലം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം
Symptoms of ebola
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക