Image

പരിശുദ്ധാത്മ അഭിഷേക ധ്യാനം

Published on 17 October, 2014
പരിശുദ്ധാത്മ അഭിഷേക ധ്യാനം
വെര്‍ജീനിയ : അമേരിക്കയില്‍ കഴിഞ്ഞ 13 വര്‍ഷമായി മരിയന്‍ ടിവിയിലൂടെയും, നിരവധിയായ ധ്യാനങ്ങളിലൂടെയും, വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും പതിനായിരക്കണക്കിന് ദൈവജനത്തെ ആത്മീയ കൃപയുടെ വഴിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ റിച്ച് മൗണ്ടിലുള്ള സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ പള്ളിയില്‍ അഭിഷേക ധ്യാനം നടത്തപ്പെടുന്നു.

വിശ്വാസത്തില്‍ ഉറച്ച ക്രൈസ്തവ ജീവിതം പടുത്തുയര്‍ത്തുവാനും, ദൈവിക സത്യങ്ങളെ ഉള്‍ക്കൊള്ളുവാനും, വിശുദ്ധിയുടെ കൃപയില്‍ വളരുവാനും, സഹനത്തിന്റെ രക്ഷാകര രഹസ്യം മനസ്സിലാക്കുവാനും, തിരുസഭയോട് ചേര്‍ന്നു നിന്നുകൊണ്ട് കൂദാശകളിലൂടെയുള്ള ദൈവികസാന്നിദ്ധ്യം തിരിച്ചറിഞ്ഞ് കുടുംബങ്ങളെ നവീകരിക്കുന്നതിനുമായി ലക്ഷ്യം വച്ച് നടത്തപ്പെടുന്ന ഈ വാര്‍ഷിക അഭിഷേകധ്യാനം അനുഗ്രഹീത വചന പ്രഘോഷകരായ റവ.ഫാ.ജോ പാച്ചേരിയില്‍ സി.എം.ഐ(ജറുസലേം ധ്യാന കേന്ദ്രം) ബ്രദര്‍ പി.ഡി. ഡോമിനിക്ക്(ചെയര്‍മാന്‍ മരിയന്‍ ടിവി ബ്രദര്‍: പോള്‍സണ്‍ ജോസഫ് (മൂസിക് കോഡിനേറ്റര്‍ ക്യൂന്‍മേരി മിനിസ്ട്രി) എന്നിവര്‍ നയിക്കുന്നതാണ്.

രണ്ട് ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ ധ്യാനം നവംബര്‍ എട്ടാം തീയ്യതി ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 6 മണിവരെയുമാണ്. ദൈവം ഒരുക്കിയിരിക്കുന്ന ഈ ധ്യാനത്തില്‍ പങ്കെടുത്ത് ആത്മപരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വളരുവാനും, സൗഖ്യത്തിന്റെ അത്ഭുതകരമായ കൃപയിലേക്ക് കടന്നുവരുവാനും ഇടവകവികാരി റവ.ഫാ.റ്റിജോ ജോയി ഏവരെയും ഈശോയുടെ നാമത്തില്‍ ക്ഷണിക്കുന്നു.

ധ്യാനം നടക്കുന്ന സ്ഥലം: st. Alphonsa Syromalabar catholic mission, Richmond, VA 8040, Villa  Park  Drive, Suite 250, VA 23228.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ടിജോ ജോയി(വികാരി)-267 346 3026, ജോര്‍ജ്ജ് മുരിക്കന്‍(ട്രസ്റ്റി)-804 931 3372, ബിനോയി ജോര്‍ജ്ജ്(ട്രസ്റ്റി)-804 551 1548. Visit our website: www.maricantvworld.org


പരിശുദ്ധാത്മ അഭിഷേക ധ്യാനംപരിശുദ്ധാത്മ അഭിഷേക ധ്യാനംപരിശുദ്ധാത്മ അഭിഷേക ധ്യാനംപരിശുദ്ധാത്മ അഭിഷേക ധ്യാനംപരിശുദ്ധാത്മ അഭിഷേക ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക