Image

ജോണി ലൂക്കോസ്‌, രാധാകൃഷ്‌ണന്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ മാധ്യമശ്രീ, ബ്രിട്ടാസിന്‌ രത്‌ന

Published on 17 October, 2014
ജോണി ലൂക്കോസ്‌, രാധാകൃഷ്‌ണന്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ മാധ്യമശ്രീ, ബ്രിട്ടാസിന്‌ രത്‌ന
ന്യൂയോര്‍ക്ക്‌: താളമേളങ്ങള്‍ക്ക്‌ കാതോര്‍ക്കുന്ന മലയാളത്തിന്‌ ദൃശ്യവിസ്‌മങ്ങള്‍ സമ്മാ നിച്ചവര്‍ക്കാണ്‌ ഇക്കുറി ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌കാരം. വിഷ്വല്‍ മീഡിയ എന്ന മാധ്യമത്തെ മലയാളികളുടെ വിരുന്നു മുറിയിലെത്തിക്കുകയും തീന്‍മേശ മര്യാദകളുടെ ഭാഗമാക്കുകയും ചെയ്‌ത ഏഷ്യാനെറ്റ്‌ ന്യൂസ്‌ എഡിറ്റര്‍ എം.ജി രാധാകൃഷ്‌ണനും മലയാളികളെ അച്ചുകൂടത്തിനൊപ്പം വളര്‍ത്തിയ പത്രമുത്തശി യുടെ ദൃശ്യരൂപ സാന്നിധ്യമായ മനോരമ ന്യൂസ്‌ ഡയറക്‌ടര്‍ ജോണി ലൂക്കോസും ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ മാധ്യമശ്രീ പുരസ്‌കാര ജേതാക്കളായി.

വിജയപീഠത്തില്‍ രണ്ടുപേര്‍ എത്തിയതോടെ നിലവിലുളള അവാര്‍ഡ്‌ തുകയായ ഒരുല ക്ഷം രൂപ ഒന്നരലക്ഷമാക്കിയതായി ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഭാരവാഹികള്‍ അറിയിച്ചു. പത്രപ്രവ ര്‍ത്തന മേഖലക്ക്‌ ഇരുവരും നല്‍കിയ സേവനങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പ്രശംസാഫലക വും അവാര്‍ഡ്‌ തുകക്കൊപ്പം നല്‍കും.

ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നവംബര്‍ എട്ടിന്‌ നടക്കുന്ന ചടങ്ങില്‍ വച്ചാണ്‌ പുരസ്‌കാര വിതരണം. പ്രസ്‌ക്ലബ്ബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ സംഘടിപ്പിക്കുന്ന സംഘടനാ നേതൃത്വ സംവാദത്തോടെ രാവിലെ പത്തു മണിക്ക്‌ അന്നേ ദിവസത്തെ പരിപാടികള്‍ ആരംഭിക്കും. രണ്ടുമണിക്കാണ്‌ പ്രസ്‌ക്ലബ്ബ്‌ ദേശീയ നേതൃത്വത്തിന്റെ ചുമതലയില്‍ മാധ്യ മശ്രീ അവാര്‍ഡ്‌ വിതരണ ചടങ്ങുകള്‍ ആരംഭിക്കുക. ജേതാക്കള്‍ നേതൃത്വം നല്‍കുന്ന മീ ഡിയ സെമിനാറോടെ ചടങ്ങുകള്‍ക്ക്‌ ആരംഭമാവും. വിഷയാവതരണവും ചോദ്യോത്തര വേളയുമാണ്‌ ഒരോ സെമിനാര്‍ സെഷനിലുണ്ടാവുക. വൈകുന്നേരം ആറുമണിക്ക്‌ പൊ തുസമ്മേളനം. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായ സമ്മേളനത്തില്‍ വച്ച്‌ അവാര്‍ഡ്‌ തുകയും പ്രശംസാഫലകവും ജേതാക്കള്‍ക്ക്‌ സമ്മാനിക്കും.

ഇതാദ്യമായാണ്‌ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌ കാരം പങ്കുവയ്‌ക്കുന്നത്‌. വിധി നിര്‍ണയത്തില്‍ തുല്യ മാര്‍ക്കുകള്‍ ഇരുവരും നേടിയതിനാ ലാണ്‌ അവാര്‍ഡ്‌ പങ്കിട്ടു നല്‍കാന്‍ തീരുമാനിച്ചത്‌.

കൈരളി ടി.വിയുടെ മാനേജിംഗ്‌ ഡയറക്‌ടറാണ്‌ മാധ്യമ രത്‌ന പുരസ്‌കാരം നേടിയ ജോ ണ്‍ ബ്രിട്ടാസ്‌. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ അടുത്ത നാഷണല്‍ കോണ്‍ഫറന്‍സ്‌ നടക്കുന്ന 2015 ല്‍ ചിക്കാഗോയില്‍ വച്ചാവും മാധ്യമരത്‌ന പുരസ്‌കാരം ജോണ്‍ ബ്രിട്ടാസിന്‌ സമ്മാനി ക്കുക.

പത്രപ്രവര്‍ത്തന രംഗത്ത്‌ മൂന്നു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പ്യമുണ്ട്‌ ജോണി ലൂ ക്കോസിനും എം.ജി രാധാകൃഷ്‌ണനും. അത്യധികം വിലമതിക്കപ്പെടേണ്ടതാണ്‌ മാധ്യമ മേഖലയില്‍ ഇരുവരുടെയും സംഭാവനകളെന്ന്‌ ജൂറി അംഗങ്ങളായ ഡോ.എം.വി പിളള, ഡോ. റോയി പി. തോമസ്‌, ജോസ്‌ കണിയാലി എന്നിവര്‍ ചൂണ്ടിക്കാട്ടി.

മൂന്നംഗ ജൂറി തിരഞ്ഞെടുത്തവരെ കണ്‍സള്‍ട്ടന്റായ താരസൂര്യന്‍ മോഹന്‍ലാലാണ്‌ അ ന്തിമമായി വിലയിരുത്തിയത്‌. മോഹന്‍ലാല്‍ ജേതാക്കളിരുവര്‍ക്കും പ്രശംസ നേരുകയും ആശംസകളര്‍പ്പിക്കുകയും ചെയ്‌തു.

അച്ചടി, ദൃശ്യ മാധ്യമ രംഗത്ത്‌ മുപ്പതുവര്‍ത്തെ പ്രവര്‍ത്തന പരിചയമുണ്ട്‌ മനോരമ ന്യൂസ്‌ ഡയറക്‌ടറായ ജോണി ലൂക്കോസിന്‌. മലയാള മനോരമയില്‍ റിപ്പോര്‍ട്ടറായി ആരംഭിച്ച്‌ കോട്ടയം, തൃശൂര്‍ ഡിസ്‌ട്രിക്‌ട്‌ കറസ്‌പോണ്ടന്റും തിരുവനന്തപുരം യൂണിറ്റ്‌ ന്യൂസ്‌ എഡി റ്റുമായി തിളങ്ങി. രാഷ്‌ട്രീയ റിപ്പോര്‍ട്ടിംഗില്‍ പ്രാഗത്‌ഭ്യം തെളിയിച്ച ജോണി ലൂക്കോസ്‌ മനോരമക്കായി ഒട്ടേറെ ഇലക്‌ഷന്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയും വിശകലനങ്ങള്‍ തയാറാക്കുകയും ചെയ്‌തിട്ടുണ്ട്‌. നിയമസഭാ അവലോകനവും കൈകാര്യം ചെയ്‌തു. രാ ഷ്‌ട്രീയ വിശകലന നര്‍മ്മപംക്‌തിയായ ആഴ്‌ചക്കുറിപ്പുകള്‍ മൂന്നുവര്‍ഷത്തോളം മനോരമ ക്കായി തയാറാക്കി.

പ്രധാനമന്ത്രിയുടെ മീഡിയ ഡെലിഗേഷനില്‍ അംഗമായി 1996 ല്‍ റോമില്‍ നടന്ന വേള്‍ ഡ്‌ ഫുഡ്‌ സമ്മിറ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ജോണി ലൂക്കോസ്‌ ശ്രീലങ്കയിലെ തമിഴ്‌ പുലികള്‍ ക്കെതിരെയുളള സൈനിക നടപടിയുടെ വിവരങ്ങളും വായനക്കാരിലെത്തിച്ചു. റോട്ടറി യൂ ത്ത്‌ എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി ഒരുമാസം അര്‍ജന്റീനയില്‍ ചിലവഴിക്കുകയും ഒക്‌ലഹോ മയിലെ ദി ഡെയ്‌ലി ഒക്‌ലഹോമന്‍ ദിനപത്രത്തില്‍ പത്രപ്രവര്‍ത്തക പരിശീലന പദ്‌ധതി യില്‍ പങ്കെടുക്കുകയും ചെയ്‌തു.

അഭിമുഖം പി.ജി, ചിരിനിലാവിന്റെ നായനാര്‍ എന്നിങ്ങനെ രണ്ടു പുസ്‌തകങ്ങളും പ്ര സിദ്‌ധീകരിച്ചിട്ടുണ്ട്‌.

കോട്ടയം അതിരമ്പുഴ പാറപ്പുറത്ത്‌ ലൂക്കാ ഉലഹന്നാന്റെയും അന്നമ്മയുടെയും മകനാണ്‌. നീനയാണ്‌ ഭാര്യ. വിവാഹിതയായ മകള്‍ ഗീതിക മെരിലാന്‍ഡിലുണ്ട്‌. മെരിലാന്‍ഡിലെ ഹ്യൂഗ്‌സില്‍ ഉദ്യോഗസ്‌ഥനായ സഞ്‌ജുവാണ്‌ മരുമകന്‍.

സി.പി.എം സൈദ്‌ധാന്തികന്‍ പി. ഗോവിന്ദപ്പിളളയുടെ മകനായ എം.ജി രാധാകൃഷ്‌ണന്‍ ബോംബെയില്‍ നിന്നു പ്രസിദ്‌ധീകരിക്കുന്ന മിനറല്‍സ്‌ ആന്‍ഡ്‌ മെറ്റല്‍സ്‌ റിവ്യൂവിലാണ്‌ പത്രപ്രവര്‍ത്തനം ആരംഭിച്ചത്‌. 33 വര്‍ഷത്തെ പത്രപ്രവര്‍ത്തന പാരമ്പര്യമുളള എം.ജി രാ ധാകൃഷ്‌ണന്‍ തുടര്‍ന്ന്‌ മാതൃഭൂമി ദിനപത്രത്തിലെത്തി. വാര്‍ത്താ വാരികയായ ഇന്ത്യ ടു ഡേയില്‍ ഇരുപതു വര്‍ഷക്കാലം അസോസിയേറ്റ്‌ എഡിറ്ററായിരുന്നു. കഴിഞ്ഞ ജൂലൈ യിലാണ്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ എഡിറ്ററായത്‌.

രാഷ്‌ട്രീയം, സാമ്പത്തികം, മീഡിയ, സിനിമ, സ്‌പോര്‍ട്‌സ്‌ എന്നിങ്ങനെ വൈവിധ്യമായ വിഷയങ്ങള്‍ എം.ജി രാധാകൃഷ്‌ണന്‍ കൈകാര്യം ചെയ്യുന്നു.

ഡവലപ്പ്‌മെന്റ്‌ ജേര്‍ണലിസത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ അവാര്‍ഡ്‌, കെ. ബാലകൃഷ്‌ണ ന്‍ പ്രൈസ്‌ എന്നിങ്ങനെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടി. കേരള യൂണിയന്‍ ഓഫ്‌ വര്‍ ക്കിംഗ്‌ ജേര്‍ണലിസ്‌റ്റ്‌ പ്രസിഡന്റ്‌, കേസരി ജേര്‍ണലിസ്‌റ്റ്‌ ട്രസ്‌റ്റ്‌ ചെയര്‍മാന്‍, സ്‌റ്റേറ്റ്‌ ടെ ലിവിഷന്‍ അവാര്‍ഡ്‌ ജൂറി അംഗം, തിരുവനന്തപുരം ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ജേര്‍ണലിസം ഫാക്കല്‍റ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

വായിച്ചു തീര്‍ത്ത അഛന്‍; ഭയം, പ്രേമം, സംഗീതം; ധര്‍മ്മിഷ്‌ഠയും നെറ്റിക്കണ്ണും തെ ളിയുമ്പോള്‍ എന്നീ പുസ്‌തകങ്ങള്‍ രചിച്ചു.

ശാസ്‌ത്രജ്‌ഞയായ ജയശ്രീയാണ്‌ ഭാര്യ. തേജസ്വിനി രാധാകൃഷ്‌ണന്‍, മുകുളിക രാധാ കൃഷ്‌ണന്‍ എന്നിവര്‍ മക്കള്‍.

ഡല്‍ഹി ദേശാമാനി ബ്യൂറോയില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ ജോണ്‍ ബ്രിട്ടാസ്‌ ഇന്ദ്ര പ്രസ്‌ഥ രാഷ്‌ട്രീയത്തിന്റെ ഉളളറകള്‍ കണ്ടറിഞ്ഞ വ്യക്‌തിയാണ്‌. കൈരളി ടി.വി തുടങ്ങു മ്പോള്‍ നേതൃസ്‌ഥാനത്തേക്ക്‌ ബ്രിട്ടാസിന്റെ പേര്‌ നിര്‍ദ്ദേശിച്ചത്‌ ചാനലിന്റെ ചെയര്‍മാനാ യ മമ്മൂട്ടി തന്നെയാണ്‌. അഭിമുഖങ്ങളിലൂടെ കാണികളിലേക്ക്‌ ഇറങ്ങുന്ന ബ്രിട്ടാസ്‌ മാതാ അമൃതാനന്ദമയിയുടെ മുന്‍ അനുയായി ട്രെവല്‍ ഗേറ്റ്‌സുമായി നടത്തിയ അഭിമുഖം വി വാദം സൃഷ്‌ടിച്ചിരുന്നു.


മാര്‍ക്കുകള്‍ പോരടിക്കാന്‍ മറന്നെന്ന്‌ ജൂറി അംഗങ്ങള്‍

ചിക്കാഗോ, ഡാളസ്‌: പ്രഗത്‌ഭരില്‍ നിന്നും അതിപ്രഗത്‌ഭരെ തിരഞ്ഞെടുക്കുകയെന്ന ദു ഷ്‌കരമായ ജോലിയായിരുന്നു ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ മാധ്യമശ്രീ പുരസ്‌കാര നിര്‍ണയത്തിലെ കടമ്പയെന്ന്‌ ജൂറി അംഗങ്ങളായ ഡോ.എം.വി പിളള (ഡാളസ്‌), ഡോ. റോയി പി. തോമസ്‌ (ചിക്കാഗോ), ജോസ്‌ കണിയാലി (ചിക്കാഗോ) എന്നിവര്‍ വിലയിരുത്തി. വന്നുചേര്‍ന്ന പ ത്ത്‌ അപേക്ഷകളില്‍ ഒരോരുത്തരും ഒന്നിനൊന്നു മികച്ചു നിന്നു. അതില്‍ നിന്നുമാണ്‌ ര ണ്ടുപേര്‍ക്ക്‌ തുല മാര്‍ക്ക്‌ എന്ന നിലയിലേക്ക്‌ അവസാന വിലയിരുത്തല്‍ വന്നത്‌.

മലയാളിയല്ലാത്ത ഒരു പത്രപ്രവര്‍ത്തകന്‍ ഇക്കുറി അപേക്ഷ നല്‍കിയിരുന്നു. മധ്യപ്രദേ ശിലെ ഭോപ്പാല്‍ സ്വദേശിയായ ഇദ്ദേഹം ദി വീക്കിന്റെ കറസ്‌പോണ്ടന്റാണ്‌. ഒരു വനിത യും അപേക്ഷകരിലുണ്ടായിരുന്നു. ബാംഗ്‌ളൂരില്‍ ദി വീക്കിന്റെ കറസ്‌പോണ്ടന്റാണ്‌ ഈ യുവതി.

മലയാള മനോരമയാണ്‌ അപേക്ഷകരില്‍ മുന്നിട്ടു നിന്നത്‌. ആറുപേര്‍. ദി വീക്കില്‍ നിന്ന്‌ രണ്ടുപേര്‍. ഓരോരുത്തര്‍ വീതം ഏഷ്യാനെറ്റില്‍ നിന്നും ദീപികയില്‍ നിന്നും. അപേക്ഷകര്‍ ബയോഡാറ്റക്കൊപ്പം ഇതുവരെയുളള പ്രവര്‍ത്തനത്തിന്റെ രേഖകളും വച്ചിരുന്നതിനാല്‍ ലേ ഖനങ്ങളും റിപ്പോര്‍ട്ടുകളുമായി ഒട്ടേറെ പേജുകള്‍ വായിച്ചു തീര്‍ക്കാനുണ്ടായിരുന്നു. വില യിരുത്തലാവുമ്പോള്‍ വരികള്‍ക്കിടയിലൂടെ അപഗ്രഥിച്ചുളള വായനയാണ്‌ വേണ്ടത്‌. അതി നാല്‍ തന്നെ സമയം ഏറെ വേണ്ടിവന്നു.

വിഷയങ്ങളും ഭാഷയും കണക്കിലെടുക്കുമ്പോള്‍ ഒന്നിനൊന്നു മികച്ചു നിന്നവയാണ്‌ ഓ രോരുത്തരുടെയും സൃഷ്‌ടികളെന്ന നിസംശയം പറയാം. പ്ര്രതപ്രവര്‍ത്തന മേഖല കൂടുത ല്‍ പ്രൊഫഷണലിസം കൈവരിച്ചതിന്റെയും മാത്സര്യം നിറഞ്ഞതിന്റെയും പ്രതിഫലനമാ യി ഈ മുന്നേറ്റത്തെ കാണാം. ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കണമെന്ന്‌ ഓരോ പത്രപ്രവര്‍ത്തകനും ശ്രമിക്കുന്ന കാലത്ത്‌ റിപ്പോര്‍ട്ടിംഗിലെയും ലേഖനം തയാറാക്കലി ലെയും മുന്നേറ്റം ഊഹിക്കാവുന്നതേയുളളൂ.

അവസാന റൗണ്ടില്‍ ജോണി ലൂക്കോസും എം.ജി രാധാകൃഷ്‌ണനുമാണ്‌ എത്തിയതെ ങ്കിലും മറ്റുളളവര്‍ ഇവരില്‍ നിന്നും ഏറെ പിന്നിലാണെന്ന്‌ അര്‍ത്ഥമില്ലെന്ന്‌ ജൂറി അംഗ ങ്ങള്‍ പറഞ്ഞു. പ്രഗത്‌ഭരില്‍ പ്രഗത്‌ഭര്‍ എന്ന വിശേഷണമേ ജേതാക്കള്‍ക്കുളളൂ വിജയി കള്‍ ഇരുവരുടെയും അനുഭവ സമ്പത്ത്‌ അവരെ സഹായിച്ചിരിക്കാം.

അവസാന നിര്‍ണയത്തില്‍ മാര്‍ക്കുകള്‍ പോരടിക്കാന്‍ മറക്കുന്ന സ്‌ഥിതിവിശേഷമാണ്‌ ഉണ്ടായത്‌. ഒരോ മേഖലയിലും ഇരുവരും തുല്യമായി മുന്നേറി. ആകെ മാര്‍ക്ക്‌ ഒന്നാകാന്‍ കാരണവും ഒപ്പത്തിനുളള മുന്നേറ്റമായിരുന്നു.

പന്ത്രണ്ടു വിഭാഗങ്ങളാണ്‌ മാര്‍ക്ക്‌ഷീറ്റില്‍ ഉണ്ടായിരുന്നത്‌. അച്ചടി മാധ്യമ രംഗത്തിനുളള സംഭാവന, വിഷ്വല്‍ രംഗത്തിനുളള സംഭാവന, റൈറ്റിംഗ്‌ ക്രാഫ്‌ട്‌, വിഷ്വല്‍ മീഡിയയിലെ പ്രകടനം, എക്‌സിക്ലൂസീവ്‌ ന്യൂസുകളുടെ സൃഷ്‌ടി, പ്രവര്‍ത്തന കാലത്തിനുളള ക്രെഡിറ്റ്‌, വാര്‍ത്താ സംഭരണത്തിലെ സാമൂഹ്യബോധം, അപേക്ഷകരുടെ ഇമേജ്‌, ഇന്ത്യ പ്രസ്‌ക്ലബ്ബു മായുളള അടുപ്പം, മുന്‍ അവാര്‍ഡുകളും നേട്ടങ്ങളും, ജൂറി അംഗങ്ങളുടെ റേറ്റിംഗ്‌ എന്നിവ യായിരുന്നു 12 ഘടകങ്ങള്‍. ഈ ഘടകങ്ങളിലൊക്കെയും നേരിയ ഏറ്റക്കുറച്ചിലുകളെ മത്സരാര്‍ത്ഥികള്‍ തമ്മില്‍ ഉണ്ടായിരുന്നുളളൂ.

രണ്ടുപേര്‍ മാത്രമാണ്‌ വിജയികളായതെങ്കിലും ഏറെക്കുറെ അതിനൊപ്പമുളള പ്രകടന മാണ്‌ മറ്റുളളവര്‍ നടത്തിയതെന്നും ജൂറി അംഗങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.


അത്‌താണ്‌ ജോണി, എം.ജി; മോഹന്‍ലാല്‍


ദുബായ്‌: അര്‍ഹതപ്പെട്ട കൈകളില്‍ തന്നെയാണ്‌ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അ മേരിക്കയുടെ മാധ്യമശ്രീ പുരസ്‌കാരം എത്തുന്നതെന്ന്‌ ജൂറി കണ്‍സള്‍ട്ടന്റായ താരസൂര്യ ന്‍ മോഹന്‍ലാല്‍. മൂന്നംഗ ജൂറി കണ്ടെത്തിയ ജേതാക്കളായ ജോണി ലൂക്കോസ്‌, എം.ജി രാധാകൃഷ്‌ണന്‍ എന്നിവര്‍ക്ക്‌ അദ്ദേഹം അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു.

അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന കേരളത്തിലെ പത്രപ്രവര്‍ത്തകരെ ആ ദരിക്കുന്ന അപൂര്‍വതയും ഈ അവാര്‍ഡ്‌ പദ്‌ധതിക്ക്‌ പിന്നിലുണ്ടെന്ന്‌ മലയാളത്തിന്റെ അ ഭിമാനമായ സൂപ്പര്‍താരം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ സംഘടനകള്‍ വഴി ആദരിക്കപ്പെ ടുമ്പോള്‍ വിശാലമാകുന്ന മലയാളി സമൂഹത്തിലുളളവര്‍ തമ്മിലുളള അടുപ്പം കൂടുകയാ ണ്‌ ചെയ്യുന്നത്‌. ദൂരപരിധികള്‍ മറികടന്ന്‌ നമ്മുടെ പൈതൃകവും സംസ്‌കാരവും പങ്കിടു വാന്‍ നമ്മള്‍ക്കാവുമ്പോള്‍ അത്‌ വരും തലമുറക്കും ഗുണകരമാവുന്നുവെന്ന്‌ മോഹന്‍ലാ ല്‍ അഭിനന്ദന കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ഇലക്‌ട്രോണിക്‌ മീഡിയ ഉള്‍പ്പടെയുളള മാധ്യമങ്ങള്‍ക്ക്‌ കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീക രണത്തില്‍ കാര്യമായ സ്വാധീനം ചെലുത്താനാവുമെന്ന്‌ മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചു. സാ ങ്കേതിക മികവിനെക്കാളുപരി പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങളുടെ പ്രാധാന്യമാണ്‌ ഇല ക്‌ട്രോണിക്‌ മാധ്യമങ്ങള്‍ ശ്രദ്‌ധിക്കേണ്ടത്‌. ഭാവി വാഗ്‌ദാനമായ കുഞ്ഞുങ്ങള്‍ക്ക്‌ നല്ല ജീ വിതമൂല്യങ്ങള്‍ നല്‍കുന്നതിലാവണം ശ്രദ്‌ധ. അല്ലാതെ വെറുതെ ചര്‍ച്ചകള്‍ സംഘടിപ്പിച്ച്‌ സമയം കളയുന്നതില്‍ അര്‍ത്ഥമില്ല.

അച്ചടി, ദൃശ്യ മാധ്യമ മേഖലയില്‍ ജോണി ലൂക്കോസും എം.ജി രാധാകൃഷ്‌ണനും നല്‍ കുന്ന സേവനങ്ങള്‍ ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണെന്ന്‌ മോഹന്‍ലാല്‍ പ റഞ്ഞു. ഇരുവരുമായും അടുത്തബന്‌ധം തനിക്കുണ്ട്‌. ഒരു നടനെന്ന നിലയില്‍ പലപ്പോ ഴായി ഇരുവരും തന്നെ അഭിമുഖം നടത്തിയിട്ടുമുണ്ട്‌.

പ്രത്യേക പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത പത്രപ്രവര്‍ത്തകനാണ്‌ മനോരമ ന്യൂസ്‌ ഡയറക്‌ടറും ?നേരേ ചൊവ്വേ? പരിപാടിയുടെ ആങ്കറുമായ ജോണി ലൂക്കോസ്‌. അതിഥിക്ക്‌ ഏറ്റവും സന്തോഷകമരായ അന്തരീക്ഷം നല്‍കുക എന്ന പ്രത്യേകത ജോണിയിലുളളതാ യി താന്‍ ശ്രദ്‌ധിച്ചിട്ടുണ്ടെന്ന്‌ മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുളള അന്തരീക്ഷത്തി ല്‍ അതിഥിയുമായി സംസാരിക്കുമ്പോള്‍ അവരില്‍ നിന്നും ഏറ്റവും മികച്ച പ്രതികരണം നേടിയെടുക്കാന്‍ ജോണിക്കാവുന്നു. വ്യക്‌തിത്വവും അവതരണരീതിയിലെ പ്രത്യേകതയു മാണ്‌ അദ്ദേഹത്തെ വ്യത്യസ്‌തനാക്കുന്നത്‌. പരിപാടിക്കിടയിലുണ്ടാവുന്ന പ്രതികൂല ഘടക ങ്ങളെ വിദഗ്‌ധമായി നേരിട്ട്‌ നേര്‍വഴിയിലാക്കാനും ജോണി ലൂക്കോസിന്‌ അസാമാധ്യ പ്ര തിഭയുണ്ട്‌. കാര്യങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുന്നു എന്നതു മാത്രമല്ല ആഹ്‌ളാദകര മാക്കാനും കഴിയുന്നു എന്നതിലാണ്‌ ജോണിയുടെ നേരേ ചൊവ്വേ വേറിട്ടു നില്‍ക്കുന്നത്‌ എന്നാണ്‌ എന്റെ അഭിപ്രായം; മോഹന്‍ലാല്‍ പറഞ്ഞു.

പൂര്‍ണമായി അര്‍പ്പിച്ചു കൊണ്ടാണ്‌ ജോണി നേരേ ചൊവ്വേ അവതരിപ്പിക്കുന്നത്‌. അതി ഥികളെ നന്നായി മനസിലാക്കാനും അവരുടെ വികാര വിചാരങ്ങള്‍ അപഗ്രഥിക്കാനും ജോ ണിക്ക്‌ കഴിയുന്നു. അതിനൊപ്പം സ്വന്തം നിലപാടുകളിലും കാഴ്‌ചപ്പാടിലും ഉറച്ചു നില്‍ ക്കാനും അദ്ദേഹത്തിനാവുന്നു. മറ്റുളളവരുടെ പ്രീതി നേടാന്‍ വേണ്ടി മാത്രം ജീവിക്കാതി രിക്കുക എന്ന സന്ദേശം ജോണി അവതരിപ്പിക്കുന്ന പരിപാടികളില്‍ അന്തര്‍ലീനമായുണ്ട്‌ എന്നാണ്‌ അദ്ദേഹത്തിന്റെ ഷോകള്‍ കാണുമ്പോള്‍ തോന്നിയിട്ടുളളതെന്നും മോഹന്‍ലാല്‍ വിലയിരുത്തി.

വാര്‍ത്താ അവതരണത്തെ പുതിയ തലത്തിലേക്ക്‌ എത്തിച്ചു എന്നതാണ്‌ എം.ജി രാധാ കൃഷ്‌ണനില്‍ ഞാന്‍ കാണുന്ന പ്രത്യേകത. ടൈമിംഗ്‌, പ്രാധാന്യം, അടുപ്പം, ശ്രേഷ്‌ഠത, ജനതാല്‍പ്പര്യം ഉള്‍ക്കൊളളുന്നത്‌ എന്നീ ഘടകങ്ങള്‍ ഒത്തു ചേരുമ്പോഴാണ്‌ ഏതു വാര്‍ ത്തയും ശ്രദ്‌ധ നേടുന്നത്‌ എന്നാണ്‌ എന്റെ അഭിപ്രായം. ടൈമിംഗ്‌ എന്നു വിവക്ഷിക്കു മ്പോള്‍ എത്രത്തോളം കറന്റാണ്‌ ആ വാര്‍ത്ത എന്നാണ്‌ അര്‍ത്ഥമാക്കുന്നത്‌. എത്രത്തോളം പേരെ ബാധിക്കുന്നു എന്നതിലാണ്‌ വാര്‍ത്തയുടെ പ്രാധാന്യം. അടുപ്പം കണക്കിലെടുക്കു മ്പോള്‍ നമ്മളുമായി എത്ര അടുത്താണ്‌ സംഭവം എന്ന കാര്യം വരുന്നു. ശ്രേഷ്‌ഠത എന്നത്‌ ആ വാര്‍ത്തയില്‍ ഉള്‍പ്പെടുന്ന വ്യക്‌തിയെ അടിസ്‌ഥാനമാക്കിയാണ്‌. ഞങ്ങള്‍ സിനിമാക്കാ ര്‍ക്ക്‌ ചെറിയ പരുക്ക്‌ പറ്റുമ്പോള്‍ പോലും അത്‌ വലിയ വാര്‍ത്തയാവുന്നത്‌ അതിലുള്‍പ്പെ ട്ട വ്യക്‌തിയുടെ ശ്രേഷ്‌ഠത കൊണ്ടാണ്‌. എന്നാല്‍ നാലുഘടകങ്ങളെയും ജനതാല്‍പ്പര്യ ത്തിനൊപ്പം ചിട്ടപ്പെടുത്തുമ്പോളാണ്‌ വാര്‍ത്ത മായാതെ നിലനില്‍ക്കുന്നത്‌. ടൈമിംഗ്‌ ചി ലപ്പോള്‍ പഴകിയതാവാം, പ്രാധാന്യം ചിലപ്പോള്‍ കുറഞ്ഞതാവാം, അടുപ്പം ലോകത്തെവി ടെയുമാവാം, ശ്രേഷ്‌ഠത ചിലപ്പോള്‍ ഇല്ലായിരിക്കാം. എങ്കിലും ജനതാല്‍പ്പര്യം ഉണര്‍ത്താ ന്‍ ആ വാര്‍ത്തയുടെ അവതരണത്തിലൂടെ കഴിഞ്ഞാല്‍ അവതാരകന്‍ വിഷയത്തോട്‌ നീ തി പുലര്‍ത്തുകയും ജനമനസിനെ സ്വാധീനിക്കുകയും ചെയ്യുന്നു.

ഈ പറഞ്ഞ എല്ലാ സവിശേഷതകളും എം.ജി രാധാകൃഷ്‌ണനില്‍ ഒത്തുചേരുന്നുണ്ട്‌. ക ഴിഞ്ഞ മുപ്പതുവര്‍ഷക്കാലം അച്ചടി, ദൃശ്യ മാധ്യമങ്ങളിലൂടെ രാധാകൃഷ്‌ണന്‍ പ്രശോഭിച്ച തും ഈ സവിശേഷതകള്‍ കൊണ്ടു തന്നെ.

അല്‍പ്പായുസാണെങ്കിലും ജനങ്ങള്‍ക്ക്‌ ഒഴിവാക്കാനാവാത്ത ഉല്‍പ്പന്നമാണ്‌ വാര്‍ത്ത. വാ ര്‍ത്ത എന്ന ഉല്‍പ്പന്നത്തെ ആകര്‍ഷകവും ആഹ്‌ളാദപൂരിതവുമായി കാഴ്‌ചക്കാരിലെത്തി ച്ചു എന്നതിലാണ്‌ എം.ജി രാധാകൃഷ്‌ണന്റെ മേന്മ; മോഹന്‍ലാല്‍ വിലയിരുത്തി.

മൂന്നംഗ ജൂറിയുടെ വിലയിരുത്തലുകള്‍ അറിയിക്കുമ്പോള്‍ മോഹന്‍ലാല്‍ ദുബായിലായി രുന്നു. പത്രപ്രവര്‍ത്തത്തിന്റെ വിവിധ മേഖലകളെ 12 ഇനങ്ങളായി തരംതിരിച്ചളള മാര്‍ക്‌ഷീ റ്റിന്റെ പകര്‍പ്പും മുന്‍നിരക്കാരുടെ വിവരത്തിനൊപ്പം നല്‍കിയിരുന്നു. മോഹന്‍ലാലിന്റെ അ ടുത്ത സുഹൃത്തും സാമ്പത്തിക വിദഗ്‌ധനുമായ സനില്‍ കുമാറിലൂടെയാണ്‌ ദുബായിലുളള മോഹന്‍ലാലിന്‌ വിവരങ്ങള്‍ കൈമാറിയത്‌.

വിഷ്വല്‍ മീഡിയ അതിശക്‌തമായി നിലനില്‍ക്കുന്ന വസ്‌തുത കണക്കിലെടുത്താണ്‌ ജൂ റി കണ്‍സള്‍ട്ടന്റായി മോഹന്‍ലാലിനെ സമീപിക്കാന്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ തീരുമാനിച്ചത്‌. വി സ്‌മയ ഭാവങ്ങളിലൂടെ മലയാളിയുടെ മനസില്‍ ഇത്രയേറെ പതിഞ്ഞ ഒരു നടനുണ്ടായിട്ടി ല്ല. ജനമനസില്‍ പതിപ്പിച്ചെടുക്കുന്ന ഭാവചേഷ്‌ടകള്‍ അവതരിപ്പിക്കാന്‍ അസാമാന്യ പ്ര തിഭയുളള മോഹന്‍ലാലിന്‌ അതപഗ്രഥിക്കാനും കഴിയുമെന്ന്‌ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ വിലയിരു ത്തി. മാത്രവുമല്ല സ്വന്തം ബ്ലോഗിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലെ ലേഖനങ്ങളിലൂടെ യും എഴുത്തിന്റെ ലോകത്തും മോഹന്‍ലാല്‍ കൈയൊപ്പ്‌ ചാര്‍ത്തിയിട്ടുണ്ട്‌. തത്വചിന്താപര മാണ്‌ അദ്ദേഹത്തിന്റെ ആശയങ്ങളെന്ന്‌ വിലയിരുത്തലുണ്ട്‌. ലോക മലയാളി എന്ന വിശേ ഷണം ഏറ്റവും കൂടുതല്‍ യോജിക്കുന്നതും മോഹന്‍ലാലിനു തന്നെ.

മാധ്യമശ്രീ പുരസ്‌കാര നിര്‍ണയ സമിതിയില്‍ ജൂറി കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കാനു ളള ക്ഷണം മോഹന്‍ലാല്‍ സര്‍വാത്‌മനാ സ്വാഗതം ചെയ്യുകയായിരുന്നു. നല്ലൊരു പദ്‌ധ തിയാണിത്‌, അതിനാല്‍ സമ്മതം; ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ക്ഷണക്കുറിപ്പിന്‌ മോഹന്‍ലാലി ന്റെ മറുപടി ഇങ്ങനെയായിരുന്നു.
ജോണി ലൂക്കോസ്‌, രാധാകൃഷ്‌ണന്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ മാധ്യമശ്രീ, ബ്രിട്ടാസിന്‌ രത്‌നജോണി ലൂക്കോസ്‌, രാധാകൃഷ്‌ണന്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ മാധ്യമശ്രീ, ബ്രിട്ടാസിന്‌ രത്‌നജോണി ലൂക്കോസ്‌, രാധാകൃഷ്‌ണന്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ മാധ്യമശ്രീ, ബ്രിട്ടാസിന്‌ രത്‌ന
Join WhatsApp News
വിദ്യാധരൻ 2014-10-22 07:04:30
നിങ്ങൾ തിരഞ്ഞെടുത്ത മൂന്നുപേരെ തിരഞ്ഞെടുക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ആകെയുള്ള പത്തുപേരുടെ പേര് വിവരം വെളിപ്പെടുത്തെടുത്തണ്ടതാണ് അപ്പോൾ അറിയാം നിങ്ങൾ നീതിപൂര്വ്വമായ ഒരു തിരഞ്ഞെടുപ്പാണോ നടത്തിയിരിക്കുന്നത്. നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന വ്യക്തികൾ സ്ഥിരം അമേരിക്കയിൽ വന്നു പോകുന്നവരും നിങ്ങളുമായി മൈത്രിബന്ധം പുലർത്തുന്നവരുമാണ്. ഒരു പക്ഷേ അത്തരം ബന്ധങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല എന്ന് എങ്ങനെ പറയാൻ പറ്റും. എന്തായാലും വായനക്കാരുടെ അഭിപ്രായം അറിയാൻ മറ്റുള്ളവരുടെ പേര് വിവരം വെളിപ്പെടുത്തും എന്ന് കരുതുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക