Image

പൊളിറ്റിക്കല്‍ ഫോറം ഫോമയുടെ തിലകക്കുറി

ജോയിച്ചന്‍ പുതുക്കുളം Published on 17 October, 2014
പൊളിറ്റിക്കല്‍ ഫോറം ഫോമയുടെ തിലകക്കുറി
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികള്‍ക്ക്‌ വളരെ സുപരിചിതമായ ഒരു നാമധേയമായി പോളിറ്റിക്കല്‍ ഫോറം ഇതിനോടകം മാറിക്കഴിഞ്ഞു. ഒരു ശരാശരി പ്രവാസി നിത്യജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന നിയമപരമായ പലവിധ ബുദ്ധിമുട്ടുകള്‍ക്കുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ പൊളിറ്റിക്കല്‍ ഫോറം തികച്ചും സൗജന്യമായി നല്‍കി കൊണ്ടിരിക്കുന്നു. വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ ഫോമ എന്ന വലിയ സംഘടനയുടെ തിലകക്കുറിയായി മാറുവാന്‍ പൊളിറ്റിക്കല്‍ ഫോറത്തിനു കഴിഞ്ഞു എന്നത്‌ വളരെ ശ്രദ്ധേയമാണ്‌.

പ്രാദേശികമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന വിസ പ്രശ്‌നങ്ങള്‍ ദേശീയ തലത്തിലേക്ക്‌ ഉയര്‍ത്തുവാനും അത്‌ ഇതര പ്രവാസി സംഘടനകളുടെ സഹായ സഹകരണത്തോടെ ഭാരത സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുതലങ്ങളിലേക്ക്‌ എത്തിക്കുവാനും ഇതിന്റെ ഭാരവാഹികള്‍ക്ക്‌ കഴിഞ്ഞു. വര്‍ഷങ്ങളായി നമ്മള്‍ സമര്‍പ്പിച്ച നിവേദനങ്ങള്‍ക്ക്‌ ഈയിടയായി ഫലം കണ്ടു തുടങ്ങിയിരുക്കുന്നു എന്ന വസ്‌തുത ആശാവഹകമാണ്‌.

സംഭവങ്ങളെയും, സാധ്യതകളെയും നമ്മള്‍ മലയാളീവല്‌ക്കരിച്ചു കാണാതെ, അവയെ പ്രവാസി ഭാരതീയരുടെ അവകാശങ്ങളായി കാണണമെന്നും അതിനുവേണ്ടി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ഫോമാ പൊളിറ്റിക്കല്‍ ഫോറം കോര്‍ഡിനേറ്റര്‍ പന്തളം ബിജു തോമസ്‌ അഭ്യര്‍ഥിച്ചു.

ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാനായി രണ്ടുവര്‍ഷക്കാലം പ്രവര്‍ത്തിക്കാനായത്‌ തന്റെ പൊതുജന സേവനത്തിലെ പൊന്‍തൂവലായി കാണുന്നുവെന്നും, ഫോമായുടെ ഈ ഉദ്യമം വളരെ അഭിനന്ദനീയമാണന്നും തോമസ്‌ റ്റി ഉമ്മന്‍ അഭിമാനത്തോടെ അറിയിച്ചു.

പൊളിറ്റിക്കല്‍ ഫോറം ഫോമയുടെ തിലകക്കുറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക