Image

ഇന്ത്യന്‍ സ്ത്രീയെ കണ്ടെത്തുന്നതിന് പൊലീസ് സഹായം തേടുന്നു

പി.പി.ചെറിയാന്‍ Published on 17 October, 2014
ഇന്ത്യന്‍ സ്ത്രീയെ കണ്ടെത്തുന്നതിന് പൊലീസ് സഹായം തേടുന്നു
ലൊസാഞ്ചല്‍സ് : ഒക്‌ടോബര്‍ 12 മുതല്‍ അപ്രത്യക്ഷയായ 35 വയസുളള അമ്പî താക്കറെ കണ്ടെത്തുന്നതിന്  ലൊസാഞ്ചല്‍സ് പൊലീസ്  പൊതുജനങ്ങളുടെ സഹായമഭ്യര്‍ഥിച്ചു.

ഒക്‌ടോബര്‍ 12 ഞായറാഴ്ച രണ്ടിനാണ് അവസാനമായി ഇവരെ കാണുന്നത്. 130 പൗണ്ട് തൂക്കവും, അഞ്ച് അടി രണ്ടിഞ്ച് ഉയരവുമുളള ഇവരെ കാണാതായതില്‍ കുടുംബാംഗങ്ങള്‍ പരിഭ്രാന്തരാണ്.

ലോസാഞ്ചാല്‍സ് സെയ്ജ് ബ്രൂക്ക് റോഡിലുളള 22000 ബ്ലോക്കില്‍ നിന്നാണ് ഇവരെ കാണാതായത്.

ഇവരെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ ഡിറ്റക്ടീവ് സി കാള്‍ട്ടണ്‍ 213 996 1800, എന്ന നമ്പരിലേ പ്രവൃത്തി ദിവസങ്ങളില്‍ 187 752 7324 എന്ന നമ്പരിലോ വിളിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ഇന്ത്യന്‍ സ്ത്രീയെ കണ്ടെത്തുന്നതിന് പൊലീസ് സഹായം തേടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക