Image

ഫിലാഡല്‍ഫിയായില്‍ ഏകദിന വനിത സെമിനാര്‍

ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ. Published on 16 October, 2014
 ഫിലാഡല്‍ഫിയായില്‍ ഏകദിന വനിത സെമിനാര്‍
ഫിലാഡല്‍ഫിയ : എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ പതിവുപോലെ എല്ലാ വര്‍ഷും നടത്തിവരാറുള്ള ഏകദിന വനിത സെമിനാര്‍ ഒക്‌ടോബര്‍ 18 ശനിയാഴ്ച രാവിലെ 9 മുതല്‍ 1 മണി വരെ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ച് നടത്തുന്നതാണ്.

ജന്മഭൂമിവിട്ട് കര്‍മ്മഭൂമിയില്‍ എത്തിയ പ്രവാസികളായ കുടിയേറ്റക്കാരുടെ ഇടയില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നൂതന ജീവിത സാഹചര്യങ്ങളിലെ വ്യതിയാനങ്ങളുമായി പൊരുത്തപ്പെട്ടു പോകുവാനും അതിലും ഉപരി ജോലിസ്ഥലങ്ങളിലും, കുടുംബ ജീവിതത്തിലും ഉണ്ടാകുന്ന വ്യത്യസ്ത തലങ്ങളിലുള്ള സമ്മര്‍ദ്ധ തന്ത്രങ്ങള്‍ മുഖാന്തിരമനുഭവിക്കേണ്ടി വരുന്ന മനക്ലേശങ്ങളുടെ പരിണിതഫലമായിട്ടുള്ള മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് ആധുനിക ലോകത്തില്‍ വളരെയധികം ക്രിയാത്മകമായ രചനകള്‍ രചിച്ചിട്ടുള്ള ഡോ.സെപന്‍സര്‍ ജോണ്‍സണിന്റെ "WHO MOVED MY CHEES" എന്ന പുസ്തകത്തിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന PSYCHOLOGY AND BIBLICAL SPIRITUALITY OF CHANGE" എന്നതാണ് ഈ വര്‍ഷത്തെ ഏകദിന സെമിനാറിന്റെ മുഖ്യ വിഷയം.

ലൂതറിന്‍ സഭയിലെ പാസ്റ്ററും, മുപ്പതിലധികം വര്‍ഷങ്ങളായി കുടുംബങ്ങള്‍ക്കും, വ്യക്തികള്‍ക്കും കൗണ്‍സിലിംഗ് തെറാപ്പിയിലൂടെ നിസ്വാര്‍ത്ഥ സേവനം നല്‍കി വരികയും ക്രിസ്തീയ ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെയധികം അവഗാഹമുള്ള റവ.ഡോ.ആഷാ ജോര്‍ജ്ജും കൂടാതെ ഈവാന്‍ജലിക്കല്‍ ലൂതറിന്‍ ചര്‍ച്ചിലെ പാസ്റ്ററും വേദശാസ്ത്ര പണ്ഡിതയും, പ്രമുഖ വാഗ്മിയും ആയ റവ.ഡോ.സനാ ആന്‍ഡേഴ്‌സണും ചേര്‍ന്നാണ് വ്യക്തിജീവിതത്തിലുണ്ടാകുന്ന മനോവിഷ്മങ്ങളെ ക്രിസ്തീയ മാര്‍ഗത്തിലൂടെ എങ്ങനെ തരണം ചെയ്യുവാന്‍ സാധിക്കുമെന്നതിനെക്കുറിച്ച് വളരെ ലളിതമായ ഭാഷയിലൂടെ വിശദമായി പറയുവാനായി സെമിനാറിലെ മുഖ്യപ്രഭാഷകരായി എത്തുന്നത്.

സെമിനാറിലുടനീളം ബിജു ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള എക്യൂമെനിക്കല്‍ ക്വയര്‍ ശ്രുതിമധുരമായ ക്രിസ്തീയ ഗാനങ്ങളാലപിക്കുന്നതും, എല്ലാവരെയും ഈ സെമിനാറിലേക്ക് പ്രത്യേകിച്ച് സ്ത്രീകളെ ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായും, എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കിയിട്ടുള്ളതായും സെമിനാറിന്റെ വന്‍വിജയത്തിനായിട്ടുള്ള എല്ലാ ഒരുക്കങ്ങളും ധൃതഗതിയില്‍ പൂര്‍ത്തിയായി വരുന്നതായും എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ പത്രകുറിപ്പില്‍ അിറയിക്കുകയുണ്ടായി.

വാര്‍ത്ത അയച്ചത്: ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ.


 ഫിലാഡല്‍ഫിയായില്‍ ഏകദിന വനിത സെമിനാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക