Image

കൈലാഷ്‌ സത്യാര്‍ത്ഥിക്ക്‌ നൊബേല്‍ പുരസ്‌കാരം: ഓരോ ഇന്ത്യന്‍ പൗരനും അഭിമാനം കൊള്ളണം

എബി മക്കപ്പുഴ Published on 12 October, 2014
കൈലാഷ്‌ സത്യാര്‍ത്ഥിക്ക്‌ നൊബേല്‍ പുരസ്‌കാരം: ഓരോ ഇന്ത്യന്‍ പൗരനും അഭിമാനം കൊള്ളണം
ഒക്ടോബര്‍ 10ന്‌ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ അപ്രതീക്ഷിതമായി ഒരിന്ത്യക്കാരന്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനു അര്‌ഹനായി. ആരാണ്‌ കൈലാഷ്‌ സത്യാര്‍ത്ഥി എന്ന്‌ ഇന്ത്യക്കാര്‍ പോലും പരസ്‌പരം ചോദിച്ചതില്‍ അതിശോക്തി വേണ്ട! ഇന്ത്യക്കാര്‍ അറിയാതെ പോയ ഒരു വ്യക്തിത്തത്തെ വിദൂരതയിലുള്ള സ്‌റ്റോക്‌ഹോം കേന്ദ്രീകരിച്ച്‌ പ്രവര്‌ത്തിയക്കുന്ന നൊബേല്‍ കമ്മിറ്റി കണ്ടെത്തിയതില്‍ എല്ലാവരും അതിശയിച്ചു. ഇന്ത്യന്‍ തെരുവുകള്‍ കേന്ദ്രീകരിച്ച്‌ ലോകസമാധാനത്തിനായി അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങളെ കണ്ടെത്തിയിട്ടും ഇന്ത്യക്കാര്‍ അദ്ദേഹത്തെ വിലമതിച്ചില്ല ? വാര്‍ത്താ മാധ്യമങ്ങളും, ദൃശ്യാ മാധ്യമങ്ങളും വേണ്ടത്ര പ്രാധാന്യം കൊടിത്തില്ല എന്നത്‌ സത്യം തന്നെ. ലക്ഷങ്ങളും കൊടികളും വാങ്ങി വെള്ളത്തില്‍ എഴുതുന്ന നുണകളെ സത്യമായി പെരുപ്പിച്ചു കാട്ടി ജനങ്ങളുടെ മുമ്പില്‍ വരച്ചു കാട്ടുന്ന ദൃശ്യാ മാധ്യമങ്ങള്‍ ഈ പാവപെട്ട മഹല്‍ വ്യക്തിയെ കണാതെപോയതില്‍ ഖേദം തോന്നുന്നു.

തെരുവിലെ തന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ നിന്നും ഇന്ത്യക്കാര്‍ അറിയാതിരുന്ന കൈലാഷ്‌ സത്യാര്‍ത്ഥി ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായത്‌ ഒരു ചരിത്രമായി മാറുന്നു. മാത്രമോ ലോകം ആദരിക്കുന്ന മലാല യൂസഫ്‌സായി എന്ന പാക്കിസ്ഥാനി കുട്ടിയോടൊപ്പം നൊബേല്‍ പുരസ്‌കാരം ഏറ്റു വാങ്ങിയ സാധാരണ ഇന്ത്യന്‍ പൗരന്‍ എന്ന നിലയില കൈലാഷ്‌ സത്യാര്‍ത്ഥിയെ ലോക ജനത അതിശയോക്തിയോട്‌ കൂടി വീക്ഷിക്കുന്നു.
സമാധാനത്തിനായുള്ള നൊബേല്‍ പുരസ്‌കാരത്തിനായി ഏറെ നാളായി ഉയര്‌ന്നു കേള്‌ക്കു ന്ന പേരാണ്‌ മലാല യൂസഫ്‌സായിയുടേതെങ്കിലും കൈലാഷ്‌ സത്യാര്‍ത്ഥിയുടെ പുരസ്‌കാരലബ്ധി അപ്രതീക്ഷിതവും,ഇന്ത്യന്‍ വംശഗണത്തിലെ ആദ്യത്തെതും എന്ന്‌ പറഞ്ഞാല്‍ തെറ്റാവില്ല. യൂഗോസ്ലാവ്യയില്‍ ജനിച്ച്‌ പിന്നീട്‌ ഇന്ത്യന്‍ പൗരത്വം നേടിയ മദര്‍ തെരേസയായിരുന്നു ആദ്യമായി ഇന്ത്യക്ക്‌ സമാധാന നൊബേല്‍ നേടിയത്‌. എന്നാല്‍ ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന കൈലാഷ്‌ സത്യാര്‍ത്ഥി സമാധാന നൊബേല്‍ നേടുമ്പോള്‍ അതിന്‌ വര്‍ണ്ണ പൊലിമ കൂടും.

നിമിഷങ്ങള്‍ കൊണ്ട്‌ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ മിടുക്ക്‌ കൂടിയ ഇന്ത്യന്‍ ദൃശ്യ മാധ്യമങ്ങളുടെ കണ്ണിലൊന്നും പെടാതെയും, ഉന്നതരുടെ ശുപാര്‌ശയോ, പുകഴ്‌ചയോ ഒന്നും കൂടാതെയും ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനു ലോകം നല്‌കിയ പുരസ്‌കരത്തില്‍ നാം അഭിമാനം കൊള്ളണം

1954 ജനുവരി 11 നു ജനിച്ച കൈലാഷ്‌ സത്യാര്‍ത്ഥി ഇന്ത്യയില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കായി നിലകൊണ്ട മനുഷ്യാവകാശ പ്രവര്‍ത്തകനാണ്‌.1983ല്‍ എഞ്ചിനീയറിംഗ്‌ ജോലി ഉപേക്ഷിച്ച്‌ കുട്ടികളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളാന്‍ ജീവിതം ബാക്കി വയ്‌ക്കുകയായിരുന്നു.പിന്നീട്‌ ബാല വേലയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു സത്യാര്‍ത്ഥി ശ്രദ്ധേയനായത്‌ കുട്ടികള്‍ക്കായി `ബച്‌പന്‍ ബച്ചാവോ ആന്ദോളന്‍' എന്ന സംഘടന സ്ഥാപിച്ചായിരുന്നു തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്‌ പോയത്‌. ഈ സംഘടനയിലൂടെ 80,000 ഓളം കുട്ടികളെ ബാല പീഡനങ്ങളില്‍ നിന്നും മോചിപ്പിച്ച്‌ പുനരധിവസിപ്പിച്ചതായി കണക്കാക്കുന്നു
.
ഒരു മകനും മകളുമാണ്‌ സത്യാര്‍ത്ഥിക്കുള്ളത്‌. ഭാര്യയ്‌ക്കും മക്കള്‍ക്കും , മരുമകള്‍ക്കുമൊപ്പം ഡല്‍ഹിയയിലാണ്‌ ഇദ്ദേഹത്തിന്റെ താമസം. ഇവര്‍ക്കു പുറമേ ഇദ്ദേഹത്തിന്റെ സംഘടന വിവിധ സ്ഥലങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയ ധാരാളം കുഞ്ഞുങ്ങളും ഇദ്ദേഹത്തിന്റെ ഭവനത്തില്‍ അഭയം കൊടുക്കുന്നുണ്ട്‌.

80000 ല്‍ പരം കുട്ടികളെ പീഡനങ്ങളില്‍ നിന്നും സംരക്ഷിച്ച ഒരു യഥാര്‍ത്ഥ മനുഷ്യ സ്‌നേഹിക്കു കിട്ടിയ അര്‍ഹിക്കുന്ന പുരസ്‌കാരത്തില്‍ ഓരോ ഇന്ത്യന്‍ പൗരനും അഭിമാനം കൊള്ളണം.
കൈലാഷ്‌ സത്യാര്‍ത്ഥിക്ക്‌ നൊബേല്‍ പുരസ്‌കാരം: ഓരോ ഇന്ത്യന്‍ പൗരനും അഭിമാനം കൊള്ളണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക