Image

പേള്‍ ബാബു (18) കാനഡയില്‍ നിര്യാതയായി

പി.പി. ചെറിയാന്‍ Published on 12 October, 2014
പേള്‍ ബാബു (18) കാനഡയില്‍ നിര്യാതയായി
ടൊറന്റോ (കാനഡ): പെരുമ്പാവൂര്‍ ബാബു ജേക്കബിന്റേയും - ജോയ്‌സ്‌ ജേക്കബിന്റേയും മകള്‍ പേള്‍ ബാബു (18) ടൊറന്റോയില്‍ നിര്യതയായി.

പ്രിന്‍സ്‌ ഏക സഹോദരനാണ്‌.

ടൊറന്റോ ബഥനി ചാപ്പല്‍ അംഗമാണ്‌.

2013 ജൂലൈ മാസത്തിലായിരുന്നു പെരുമ്പാവൂരില്‍ നിന്നും ബാബു ജേക്കബിന്റെ കുടുംബം കാനഡയില്‍ എത്തിയത്‌. രണ്ടാഴ്‌ചയ്‌ക്കുശേഷം പേള്‍ ബാബുവിന്‌ രക്താര്‍ബുദമാണെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുവര്‍ഷത്തിലധികമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പേള്‍ വെള്ളിയാഴ്‌ച കനേഡിയന്‍ സമയം അര്‍ദ്ധരാത്രി 12 മണിക്കാണ്‌ നിര്യാതയായത്‌.

മെമ്മോറിയല്‍ സര്‍വീസ്‌: ഒക്‌ടോബര്‍ 13-ന്‌ തിങ്കളാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ ഹൈലാന്റ്‌ ഫ്യൂണറല്‍, 3280 ഷെപേര്‍ഡ്‌ അവന്യൂ, ഡ്യൂക്കര്‍ബറോ, ഒന്റാരിയോ.

ഫ്യൂണറല്‍ സര്‍വീസ്‌: ഒക്‌ടോബര്‍ 14-ന്‌ ചൊല്ലാഴ്‌ച രാവിലെ 8.30-ന്‌ ഹൈലാന്റ്‌ ഫ്യൂണറല്‍ ഹോമിലും തുടര്‍ന്ന്‌ ക്രൈസ്റ്റ്‌ ദി കിംഗ്‌ കാത്തലിക്‌ സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ മാത്യു (905 616 3147), സാം തോമസ്‌ (416 302 8020), ജോണ്‍ സഖറിയ (416 727 6746).
പേള്‍ ബാബു (18) കാനഡയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക