Image

മാണി പാലാ വിടുന്നു, പകരം മരുമകള്‍ നിഷ പിന്‍ഗാമി

Published on 11 October, 2014
മാണി പാലാ വിടുന്നു, പകരം മരുമകള്‍ നിഷ പിന്‍ഗാമി
കോട്ടയം: പാലായിലെ മാണിക്യം കെ.എം മാണി പാര്‍ലമെന്ററി രാഷ്ട്രീയം ഉപേക്ഷിക്കുന്നു? അരനൂറ്റാണ്ടായി കെ.എം.മാണി കൈവെള്ളയില്‍ സൂക്ഷിച്ചിരുന്ന പാലാ ഇനി പുതിയ കരങ്ങളിലേക്കെന്ന് റിപ്പോര്‍ട്ട്. മാണിയുടെ മാത്രം സ്വന്തമെന്നു വിശേഷിപ്പിക്കാവുന്ന പാലാ നിയോജക മണ്ഡലത്തില്‍ മാണിക്കു പിന്‍ഗാമിയായി ഇനി മരുമകള്‍ നിഷ കെ. ജോസ് വരുമെന്ന പ്രചാരണം ശക്തമായി. ജോസ് കെ. മാണി എം.പി കേരളകോണ്‍ഗ്രസ് (എം) ഉന്നത നേതൃനിരയില്‍ എത്തുന്നതിന്റെ ഭാഗമായുള്ള പാക്കേജിലാണ് ഭാര്യ നിഷയുടെ പേര് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. പാര്‍ട്ടി വര്‍ക്കിംഗ് ചെര്‍മാന്‍ പി.ജെ.ജോസഫിന്റെയും വൈസ് ചെയര്‍മാന്‍ പി.സി.ജോര്‍ജിന്റെയും മക്കള്‍ക്ക് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സീറ്റ് , അതല്ലെങ്കില്‍ യൂത്ത്ഫ്രണ്ടിലോ പാര്‍ട്ടിയിലോ ഉന്നത സ്ഥാനം തുടങ്ങിയ നിബന്ധനകള്‍ പാര്‍ട്ടി നേതൃനിരയിലേക്ക് ജോസ്‌കെ. മാണിയെ കൊണ്ടു വരുന്ന പാക്കേജിന്റെ ഭാഗമായി ഇരു നേതാക്കളുമായി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി ചര്‍ച്ച ചെയ്തതായറിയുന്നു .ഇതിനൊപ്പമാണ് നിഷ കെ. ജോസിന്റെ പേരും ഉയര്‍ന്നുവന്നത്. കേരള കോണ്‍ഗ്രസ് മഹിളാ വിഭാഗം നേതൃ നിരയിലേക്കും നിഷയുടെ പേര് ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിക്കുവേണ്ടി നിഷ പ്രചരണ രംഗത്ത് സജീവമായിരുന്നു. സ്തീകളുടെവോട്ട് ക്യാന്‍വാസ് ചെയ്യുന്നതിനുള്ള തന്തങ്ങള്‍ മെനഞ്ഞതിനൊപ്പം ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനും നിഷ മുന്‍ നിരയില്‍ ജോസ് കെ. മാണിക്കൊപ്പമുണ്ടായിരുന്നു. കാന്‍സര്‍ രോഗികള്‍ക്ക് തലമുടിനല്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മുടി മുറിച്ചു നല്കി മാതൃക കാട്ടിയ നിഷ, ഇതിനോടനുബന്ധിച്ചുള്ള ബോധവല്ക്കരണ പ്രവര്‍ത്തനത്തിനും നേതൃത്വം നല്കി മാധ്യമങ്ങളിലൂടെ ജനശ്രദ്ധപിടിച്ചു പറ്റിയിരുന്നു. പാലാ മണ്ഡലത്തില്‍ പല പ്രവര്‍ത്തനങ്ങളിലും നിഷ ഇപ്പോള്‍ സജീവമാണ്.ഇതെല്ലാം കണക്കിലെടുത്താണ് മാണിയുടെ പിന്‍ഗാമിയായി നിഷയുടെ പേര് പാല മണ്ഡലവുമായി ബന്ധപ്പെട്ട് ഉയരുന്നുകേള്‍ക്കുന്നത്.

അനാരോഗ്യം കാരണം അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ കെ.എം.മാണി മത്സരിക്കാന്‍ ഇടയില്ലെന്ന് സൂചിപ്പിച്ചതായും അടുപ്പമുള്ളവര്‍ പറയുന്നു.അതുകൊണ്ടു തന്നെയാണ് നിഷ പാലാ മണ്ഡലത്തിലെ പല പരിപാടികളിലും സജീവമാകുന്നതെന്നാണ് പ്രചാരണം.

Join WhatsApp News
Christian 2014-10-11 11:39:14
ക്രിസ്ത്യാനികളെ പ്രത്യേകിച്ച് കത്തോലിക്കരെ നാറ്റിക്കുക എന്ന ഒറ്റ ലക്ഷ്യ്‌ത്തോടെ ഉണ്ടായ പാര്‍ട്ടിയാണു കേരളാ കോണ്‍ഗ്രസ്. ഹിന്ദു വര്‍ഗീയാക്കാര ചൂണ്ടിക്കാട്ടുനന്നതും കേരള കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയുമാണു. ലീഗ് കൊണ്ടു മുസ്ലിംകള്‍ക്ക് വല്ല പ്രയൊജനവും ഉണ്ടായിരിക്കാം. കേരള കോണ്‍ഗ്രസുകൊണ്ട് ക്രിസ്താനിക്ക് എന്തു ഗുണമുണ്ടായി? പേരു ദോഷം മാത്രം.
ഇതു തിരിച്ചറിയണം. ഒരു കുടുംബഠിനു വെണ്ടി ഒരു സമുദായം ബലിയാടാകരുത്‌
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക