Image

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സ് പ്രകടനപത്രിക പുറത്തിറക്കി

Published on 01 October, 2014
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സ് പ്രകടനപത്രിക പുറത്തിറക്കി
ചണ്ഡീഗഡ്  ഹരിയാനയില്‍ തുടര്‍ച്ചയായി  മൂന്നാമതും വിജയം കൊയ്യാനുറച്ച്  കോണ്‍ഗ്രസ്സ് പാര്‍ട്ടി അവരുടെ പ്രകടനപത്രിക ബുധനാഴ്ച പുറത്തിറക്കി. കര്‍ഷകരെ കയ്യിലെടുക്കാനായി നിരവധി വാഗ്ദാനങ്ങളാണ്  പ്രകടനപത്രികയിലൂടെ കോണ്‍ഗ്രസ്സ് നല്‍കിയിരിക്കുന്നത്. 23 പേജുകളുളള പ്രകടനപത്രികയില്‍ കൃഷി, ജലസേചനം, ഊര്‍ജ്ജം, വ്യവസായം, ആരോഗ്യം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുന്നു. 

ഹരിയാനയ്ക്ക് മാത്രമായി ഒരു ഹൈക്കോടതി വേണമെന്ന ആവശ്യം തുടര്‍ന്നും ഉന്നയിക്കുമെന്നറിയിച്ച കോണ്‍ഗ്ഗ്രസ്സ്, ഖനനം ഉള്‍പ്പടെയുളള പ്രവര്‍ത്തികള്‍ക്ക്  പരിസ്ഥിതി വകുപ്പിന്റെ അംഗീകാരം നിര്‍ബന്ധമാക്കുമെന്നും പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നുണ്ട് . ഒക്ടോബര്‍ 15 നാണ്  ഹരിയാനയില്‍ നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക