Image

മദ്യലഹരിയില്‍ വാഹനമോടിച്ച നീന്തല്‍ താരം മൈക്കിള്‍ ഫെല്‍പ്‌സ് അറസ്റ്റില്‍

Published on 01 October, 2014
മദ്യലഹരിയില്‍ വാഹനമോടിച്ച നീന്തല്‍ താരം മൈക്കിള്‍ ഫെല്‍പ്‌സ് അറസ്റ്റില്‍
ന്യൂയോര്‍ക്ക്: മദ്യലഹരിയില്‍ വാഹനമോടിച്ചതിന് യുഎസ് നീന്തല്‍ താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ മൈക്കിള്‍ ഫെല്‍പ്‌സ് അറസ്റ്റില്‍. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കാറില്‍ അതിവേഗം വരികയായിരുന്ന ഫെല്‍പ്‌സിനെ മേരിലാന്റ് പോലീസ് തടഞ്ഞു നിര്‍ത്തി അറസ്റ്റു ചെയ്തത്. 

പരിശോധനയില്‍ അനുവദനീയമായതിലും കൂടുതല്‍ മദ്യം അകത്തു ചെന്നതായി തെളിഞ്ഞതായും പോലീസ് പറഞ്ഞു. ഇതു രണ്ടാം തവണയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ഫെല്‍പ്‌സ് അറസ്റ്റിലാകുന്നത്. ്‌നേരത്തേ, 2004 ലാണ് ഇതേ കുറ്റത്തിന് ഫെല്‍പ്‌സ് അറസ്റ്റിലായിരുന്നത്. 

നീന്തലില്‍ ഇതേവരെ 22 ഒളിമ്പിക് മെഡലുകളാണ് ഫെല്‍പ്‌സ് നേടിയിട്ടുള്ളത്. 18 സ്വര്‍ണവും, രണ്ടു വെള്ളിയും രണ്ടു വെങ്കലവും ഇതില്‍ ഉള്‍പ്പെടും. 2016 ഒളിമ്പിക്‌സിനു ശേഷം വിരമിക്കുമെന്ന് ഫെല്‍പ്‌സ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക