Image

അടച്ചുപൂട്ടുന്ന മദ്യ വില്‍പന കേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ടു

Published on 01 October, 2014
അടച്ചുപൂട്ടുന്ന മദ്യ വില്‍പന കേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ടു

തിരുവനന്തപുരം: സര്‍ക്കാറിന്‍െറ പുതിയ മദ്യനയത്തിന്‍െറ ഭാഗമായി അടച്ചുപൂട്ടുന്ന മദ്യ വില്‍പന കേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ടു. 34 ബിവറേജസ് ഒൗട്ട്ലെറ്റുകളും അഞ്ച് കണ്‍സ്യൂമര്‍ഫെഡ് വില്‍പന ശാലകളും അടക്കം 39 വില്‍പന ശാലകളാണ് അടച്ചുപൂട്ടുന്നത്. ആദ്യഘട്ടമായി ഒക്ടോബര്‍ രണ്ടിനാണ് മദ്യവില്‍പന കേന്ദ്രങ്ങള്‍ പൂട്ടുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വില്‍പന കേന്ദ്രങ്ങള്‍ പൂട്ടുന്നത്. ബിവറേജസിന്‍െറ അഞ്ചും കണ്‍സ്യൂമര്‍ഫെഡിന്‍െറ ഒന്നും അടക്കം ആറ് വില്‍പന ശാലകളാണ് എറണാകുളം ജില്ലയില്‍ പൂട്ടുന്നത്. പത്തനംതിട്ട ജില്ലയില്‍ ഒരു വില്‍പന ശാലയും പൂട്ടികയില്‍ ഉള്‍പെട്ടിട്ടില്ല.

തിരുവനന്തപുരം- 3, കൊല്ലം-2, ആലപ്പുഴ- 2, കോട്ടയം -3, ഇടുക്കി-4 തൃശൂര്‍ -3, പാലക്കാട്- 3, മലപ്പുറം- 2, കോഴിക്കോട്- 3, വയനാട്- കണ്ണൂര്‍-1, കാസര്‍കോട്-1 എന്നിങ്ങനെയാണ് പൂട്ടുന്ന ബിവറേജസ് ഒൗട്ട് ലെറ്റുകളുടെ എണ്ണം.
കണ്‍സ്യൂമര്‍ ഫെഡിന്‍െറ കുളത്തൂപ്പുഴ (കൊല്ലം), കോട്ടയം, പീരുമേട് (ഇടുക്കി), മൂവാറ്റുപുഴ (എറണാകുളം), മേപ്പാടി (വയനാട്) എന്നിവിടങ്ങളിലെ വില്‍പന കേന്ദ്രങ്ങളാണ് ആദ്യ ഘട്ടത്തില്‍ പൂട്ടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക