Image

ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് ഉമ്മന്‍ചാണ്ടി

Published on 01 October, 2014
ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യും. തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി നല്‍കിയ ഫ്ളക്സ് ബോര്‍ഡുകള്‍ ലൈസന്‍സ് കാലാവധി കഴിയുമ്പോള്‍ നീക്കം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ളാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാനും നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭൂമിയുടെ ന്യായവില 50 ശതമാനം ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് ഭൂമിയുടെ ന്യായവില ഉയര്‍ത്തുന്നത്. കൂട്ടിയ രജിസ്ട്രേഷന്‍ ഫീസിലും സ്റ്റാംപ് ഡ്യൂട്ടിയിലും ഇളവുകള്‍ നല്‍കില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

റബറിന്‍െറ വിലയിടിവ് തടയാനായി സംസ്ഥാനത്ത് റോഡ് ടാറിങ്ങിന് റബര്‍ ബിറ്റുമിന്‍ ഉപയോഗിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ബി.പി.സി.എല്ലിനോട് റബര്‍ ബിറ്റുമിന്‍ നല്‍കാന്‍ പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെടും.

ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ സംസ്ഥാനത്ത് ശുചീകരണ വാരമായി ആചരിക്കും. ഓരോ ജില്ലയുടെയും ചുമതലയുള്ള മന്ത്രിമാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക