Image

ഇസം: ഫഹദിന്‌ രാധികാ ആപ്‌തെ നായിക

Published on 01 October, 2014
ഇസം: ഫഹദിന്‌ രാധികാ ആപ്‌തെ നായിക
ഒരേ കടല്‍ എന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിനോദ്‌ സുകുമാരന്‍ സംവിധാനം ചെയ്യുന്ന ഇസം എന്ന ചിത്രത്തില്‍ ഫഹദ്‌ ഫാസിലിന്റെ നായികയായി രാധിക ആപ്‌തെ എത്തുന്നു. ഷോര്‍ ഇന്‍ ദി സിറ്റി, ഐ ആം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച രാധിക ഹിന്ദി, ബംഗാളി, മറാഠി, തെലുങ്ക്‌, തമിഴ്‌ തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്‌. ഇത്‌ കൂടാതെ മൊഹിത്‌ താക്കല്‍ക്കറിന്റെ ആസക്ത എന്ന നാടക ട്രൂപ്പിലും രാധിക അംഗമാണ്‌.

കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലായാകും സിനിമയുടെ ചിത്രീകരണം. ഇതൊരു പ്രണയകഥായാണെന്ന്‌ മാത്രമേ സിനിമാ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളു. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
ഇസം: ഫഹദിന്‌ രാധികാ ആപ്‌തെ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക