Image

ഊഷ്‌മള സ്വീകരണത്തിന്‌ നന്ദി പറഞ്ഞ്‌ മോഡി അമേരിക്കയില്‍ നിന്ന്‌ യാത്രയായി

Published on 01 October, 2014
ഊഷ്‌മള സ്വീകരണത്തിന്‌ നന്ദി പറഞ്ഞ്‌ മോഡി അമേരിക്കയില്‍ നിന്ന്‌ യാത്രയായി
ന്യൂഡല്‍ഹി: തനിക്ക്‌ നല്‍കിയ ഊഷ്‌മള സ്വീകരണത്തിന്‌ നന്ദി പറഞ്ഞ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയില്‍ നിന്ന്‌ യാത്രതിരിച്ചു.

അഞ്ചു ദിവസത്തെ സന്ദര്‍ശനം വന്‍ വിജയമായിരുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം പുതിയൊരു തലത്തിലേക്ക്‌ കൊണ്ടു പോവാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

വാഷിംഗ്‌ടണില്‍ നിന്ന്‌ നേരെ ആന്‍ഡ്രൂസ്‌ എയര്‍ഫോഴ്‌സ്‌ ബേസിലേക്കാണ്‌ മോദി പോയത്‌. ബേസില്‍ എയര്‍ഇന്ത്യ ഒണ്‍ വിമാനം മോദിയെ കാത്ത്‌ നില്‍പ്പുണ്ടായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ എസ്‌.ജയശങ്കര്‍, തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള യു.എസ്‌ അസിസ്റ്റന്റ്‌ സെക്രട്ടറി നിഷ ബിസ്വാള്‍ എന്നിവരും മോദിയെ യാത്രയാക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക