Image

സംശയ രോഗം: ഭാര്യയുടെ മൂക്കും ചെവികളും ഛേദിച്ച യുവാവ്‌ അറസ്റ്റില്‍

Published on 01 October, 2014
സംശയ രോഗം: ഭാര്യയുടെ മൂക്കും ചെവികളും ഛേദിച്ച യുവാവ്‌ അറസ്റ്റില്‍
ഹൈദരാബാദ്‌: സംശയ രോഗം മൂത്ത്‌ ഭാര്യയുടെ മൂക്കും ചെവികളും ഛേദിച്ച യുവാവ്‌ അറസ്റ്റില്‍. വാറങ്കല്‍ ജില്ലയിലുള്ള ഭൂപല്‍പ്പള്ളി മന്തലിലെ ഗോല്ല ബുദ്ധാറാം ഗ്രാമത്തില്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ്‌ സംഭവം. രജിതയെന്ന യുവതിയെയാണ്‌ ഇവരുടെ ഭര്‍ത്താവ്‌ ശ്രീനുവും പിതാവ്‌ കോമൂറിയയും ചേര്‍ന്ന്‌ ക്രൂരമായി മര്‍ദ്ദിച്ചതിന്‌ ശേഷം ബലമായി ചെവികളും മൂക്കും അറുത്തെടുത്തത്‌.

ശ്രീനുവിന്റെ ആദ്യ ഭാര്യ ഇയാളെ ഉപേക്ഷിച്ചതിന്‌ ശേഷം ഇയാള്‍ രണ്ടാമത്‌ വിവാഹം കഴിച്ച സത്രീയായിരുന്നു രജിത. വിവാഹം മുതല്‍ തന്നെ ഇരുവരും അത്ര രസത്തിലായിരുന്നില്ല. 2013ല്‍ ശ്രീനുവിന്റെ ഇളയ സഹോദരന്‍ ആത്മഹത്യ ചെയ്‌തതോടുകൂടി ഇരുവരും തമ്മിലുള്ള വഴക്കും കൂടി വന്നു. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന്‌ ആരോപിച്ച്‌ ഇരുവരും നിരന്തരം വഴക്കിടുമായിരുന്നു.

യുവതിയുടെ നില ഗുരുതരമാണെന്നാണ്‌ ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്‌. ശ്രീനുവിനെതിരെ പൊലീസ്‌ കേസെടുത്ത്‌ അറസ്റ്റ്‌ ചെയ്‌തതായി സി.ഐ. രഘുനാഥന്‍ പറഞ്ഞു. ശ്രീനുവിന്റെ അച്ഛനും അടുത്ത ബന്ധുക്കളും ഒളിവിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക