Image

യുക്രെയ്‌നും നാറ്റോയും ഭവിഷ്യത്തുകളും (കൈരളി ന്യൂയോര്‍ക്ക്‌)

Published on 01 October, 2014
യുക്രെയ്‌നും നാറ്റോയും ഭവിഷ്യത്തുകളും (കൈരളി ന്യൂയോര്‍ക്ക്‌)
ഏതോ അശിരീരിയുടെ വകയായ ഈ ഭൂവില്‍ മനുഷ്യന്‍ - ഞാന്‍- എന്ന ഭാവത്തില്‍ , മറ്റു സഹജീവികളെ അടിമയാക്കിക്കൊണ്‌ട്‌ എല്ലാം അടക്കിവാഴണം എന്ന ത്വര ഭൗതിക വാദികളില്‍ ഉറഞ്ഞു കൂടുമ്പോഴാണ്‌ ഒരു പറ്റത്തിന്‌ സ്വാതന്ത്ര്യം നഷ്‌ടപ്പെടുന്നതും ലോകം അസ്സമാധാനത്തിലേയ്‌ക്ക്‌ നീങ്ങുന്നതും . എന്തോ- ഇതാണ്‌ ലോകത്തിന്റെ ഗതി . ജീസസ്‌ ക്രൈസ്റ്റ മുതല്‍ ശ്രീനാരായണ ഗുരു വരെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെല്ലാം മനുഷ്യന്റെ മൃഗീയ വാസനയ്‌ക്കെതിരെ ധാരാളം പഠിപ്പിക്കുകയും എഴുതിവെയ്‌ക്കുകയും ചെയ്‌തെങ്കിലും നായുടെ വാല്‌ കൊഴായിലിട്ടതുപോലെ മനുഷ്യന്‍ ഇന്നും വക്രതയെ പുല്‌കുവാന്‍ വെമ്പല്‍കൊള്ളുന്നു.

ഇവിടെ പ്രതിപാദ്യ വിഷയം യുക്രെയ്‌നാണ്‌ . ആറു മാസം മുമ്പ്‌ യുക്രെയിന്റെ ഭാഗമായ ക്രിസ്‌മിയ പിടിച്ചെടുത്തുകൊണ്‌ട്‌ റഷ്യ പുതിയ പട്ടാള നീക്കം ആരംഭിച്ചു. എന്താണ്‌ ഇതിനു കാരണം എങ്ങനെ ക്രമസമാധാന നില അവിടെ മാറിമറിഞ്ഞു. അമേരിക്ക ഉള്‍പ്പെട്ട നാറ്റോ സഖ്യമല്ലേ ഇതിനു കാരണക്കാര്‍ ? ഈ സഖ്യമില്ലെങ്കില്‍ റഷ്യന്‍ അധീനതയിലിരുന്ന , പോളണ്‌ട്‌ ചക്കോസ്ലോവാക്കിയ തുടങ്ങിയ ഒരു പറ്റം കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ സ്വാതന്ത്ര്യം എത്രമാത്രം മുമ്പോട്ട്‌ നയിക്കാന്‍ സാധിക്കും ? അങ്ങനെ ദൂരവ്യാപകമായ പല പല ചോദ്യങ്ങളാണ്‌ ഈ പുതിയ ക്രൈസിസിനു പിന്നില്‍ .
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം പടിഞ്ഞാറന്‍ രാജ്യങ്ങളായ ബ്രിട്ടന്‍, ഫ്രാന്‍സ്‌, ഇറ്റിലി സ്‌പെയ്‌ന്‍ വെസ്റ്റ്‌ ജര്‍മ്മനി, സാന്‍ഡിനേവ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവയെല്ലാം കൂടി നാറ്റോയ്‌ക്ക്‌ രൂപം നല്‍കി .

മറുചേരിയില്‍ റഷ്യയുടെ നേത്രുത്വത്തില്‍ ചക്കോസ്ലവാക്യയ , യുഗോസ്ലാവിയ, റുമേനിയ ബള്‍ഗേറിയ , അല്‍ബേനിയ, ലിത്വേനിയ ഹംഗറി, പോള്‍ ലറ്റീവ്യ തുടങ്ങിയ രാജ്യങ്ങള്‍ എല്ലാം കമ്യൂണിസ്റ്റ്‌ അനുഭാവത്തില്‍ ഉറച്ചു നിന്നു കൊണ്‌ട്‌ 1955 ല്‌ വാഴ്‌സയില്‌ തൂടിയ സമ്മിറ്റില്‍ ഉണ്‌ടാക്കിയ ഉടമ്പടിയോടെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നു എതിര്‍പ്പുണ്‌ടായല്‍ തങ്ങള്‍ ഒന്നിിച്ചു നേരിടുമെന്ന ഉടമ്പടിയില്‍ ഒപ്പുവെച്ചു . ആ ഉടമ്പടിയെ വാഴ്‌സാ പാക്‌ട്‌ എന്നു വിളിക്കുന്നു.

അങ്ങനെ രണ്‌ടാം ലോകമഹാ യുദ്ധത്തിനു ശേഷം ലോകത്തില്‍ രണ്‌ടു ചേരികള്‍ ഉണ്‌ടായി. അല്ലെങ്കില്‍ രണ്‌ സൂപ്പര്‍ പവറുകളുണ്‌ടായി. ഈ രണ്‌ടു ചേരികളിലും പെടാത്തവരായിരുന്നു ചേരി ചേരാ നയത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഇന്‍ഡ്യ , യുഗോസ്ലാവ്യ തുടങ്ങിയ രാജ്യങ്ങള്‍ . അതേ സമയം റഷ്യയില്‍ സ്റ്റാലിന്‍, ക്രൂഷ്‌ചേവ തുടങ്ങിയവരുടെ കമ്യൂണിസ്റ്റ്‌ ആശയങ്ങള്‍ അടിച്ചേല്‍പിക്കപ്പെട്ട കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കമ്യൂണസത്തോടുള്ള എതിര്‍പ്പ്‌ പൊട്ടിവിടരാന്‍ തുടങ്ങി. എഴുപതുകളില്‍ ചക്കോസ്ലവാക്കിയ ആക്രമിച്ചു കൊണ്‌ട്‌ റഷ്യ മറ്റു രാജ്യങ്ങള്‍ക്കു മുന്നറിയിപ്പ്‌ നല്‌കിയെങ്കിലും , സ്വാതന്ത്ര്യത്തോടുള്ള അഭിനിവേശം ഉമിതീപോലെ അവരില്‌ എരിഞ്ഞുകൊണ്‌ടി രുന്നു .

1990 കളായപ്പോഴെയ്‌ക്കും , പോളണ്ടില്‍നിന്നെത്തിയ പോപ്പ്‌ പോള്‍ രണ്‌ടാമനും , പോളണ്‌ടിലെ ട്രെയ്‌ഡ്‌ യൂണിയന്‍ നേതാവായ ജോസഫ്‌ വലന്‍സ്‌കിയും കൂടി കമ്യൂണിസ്റ്റ്‌ ആധിപത്യത്തിനെതിരെ പൊരുതി പോളണ്‌ടിനെ റഷ്യയുടെ ഉരുക്കു മുഷ്‌ടികളി ല്‍ നിന്നും വേര്‍പെടുത്തി്‌ ഒരുസ്വതന്ത്ര രാജ്യമാക്കി.

പോളണ്ടിന്റെ വിജയം മറ്റു കമ്യൂണിസ്റ്റ്‌ രാജ്യങ്ങള്‍ക്കും പ്രചോദനമായി . അങ്ങനെ ഒന്നൊന്നായി റഷ്യന്‍ സാറ്റലൈറ്റ്‌ രാജ്യങ്ങളെല്ലാം റഷ്യന്‍ ആധിപത്യത്തില്‍ നിന്നും രക്ഷപെട്ട്‌ സ്വതന്ത്ര രാഷ്‌ട്രങ്ങളായി . അതോടൊപ്പം ഈ രാജ്യങ്ങളെല്ലാം നാറ്റോയില്‍ അംഗത്വവും സ്വീകരിച്ചു . എന്നാല്‍ യുക്രെയ്‌നു പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നതില്‍ റഷ്യ അല്‌പം മടി കാണിച്ചു കാരണം , റഷ്യയുടെ ന്യക്ലിയര്‍ ആയുധ ങ്ങളില്‍ നല്ലൊരു ഭാഗം യുക്രെയ്‌നിലാണ്‌ . മറ്റൊന്ന്‌ കരിങ്കടലില്‍ നിന്നും റഷ്യയി ലേയ്‌ക്കു ള്ള കവാടം യുക്രെയ്‌നിലൂടെയാണ്‌ . ആ സ്ഥിതിക്ക്‌ യുക്രെയ്‌നിനെ ഒരു പൂര്‍ണ്ണ സ്വതന്ത്ര രാഷ്‌ട്രമാക്കാന്‍ റഷ്യ താത്‌പര്യപ്പെട്ടില്ല. പകരം റഷ്യന്‍ താല്‌പര്‌ങ്ങള്‍ക്ക്‌ വിധേയത്വം നല്‍കുന്ന ഒരു ഭരണകൂടത്തെ റഷ്യ അവിടെ വാഴിച്ചു. ഒപ്പം നാറ്റോയില്‍ അംഗത്വം നേടുന്നതിനെയും അവര്‌ എതിര്‍ത്തിരുന്നു. എന്നാല്‌ നാറ്റോയില്‍ അംഗത്വം എടുത്തുകൊണ്‌ട്‌ ഒരു പൂര്‍ണ്ണ സ്വതന്ത്ര രാജ്യമാകണമെന്ന യുക്രെയിന്‌ വിമതരുടെ ആഗ്രഹം ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക്‌ വഴിമരുന്നിട്ടു.
ആറുമാസം മുമ്പ്‌ യുക്രെയ്‌ന്റെ ഭരണം വിമതര്‍ പിടിച്ചെടുത്തു. വിമതരുടെ നീക്കത്തിനെതിരെ റഷ്യ ക്രിസ്‌മിയ പിടിച്ചെടുത്തു കൊണ്ട്‌ റഷ്യന്‍ ഭുപടം വിസ്‌തൃതമാക്കി. അമേരിക്ക ഉള്‍പ്പെട്ട യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യക്കെതിരെ ഉപരോധം ്‌ കൊണ്‌ടുവന്നു. അങ്ങനെ പ്രശ്‌നങ്ങള്‌ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക്‌ നയിക്കപ്പെട്ടു.

ഈ ചുറ്റുപാടില്‍ അമേരിക്ക ഉള്‍പ്പെട്ട നാറ്റോ സഖ്യം അല്‍പം കൂടി പക്വതകാണിക്കണമായിരുന്നു . ജോര്‍ജ്ജ്‌ ബുഷിന്റെ സമയം മുതല്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഡോമോക്രസി സൃഷ്‌ടിക്കാന്‍ പല രാജ്യങ്ങളെയും ആക്രമിച്ചു . ഒടുവില്‍ ഡമോക്രസിയും പോയി , ആ രാജ്യങ്ങള്‍ ചിഹ്നഭിന്നമായി ക്കൊണ്‌ടിരിക്കുന്നു, അതിലുപരി ലോക രാജ്യങ്ങള്‍ക്കെല്ലാം ഭീഷിണി ഉയര്‍ത്തിക്കൊണ്ട്‌ ഐ,എസ്‌.എസ്‌ എന്നൊരു പുതിയ ടററിസ്റ്റ്‌ ഗ്രൂപ്പ്‌ ജനക്കുകയും ചെയ്‌തു . ഇനി എന്ത്‌ എന്ന ചോദ്യത്തില്‍ അമേരിക്കയും സംഘവും ആടിക്കൊണ്ടിരിക്കുന്നു. ഇതു തന്നെയാണ്‌ യുക്രെയ്‌നിലും സംഭവിക്കാന്‍ പോകുന്നത്‌.

ദീര്‍ഘവീഷണമില്ലാത്തെ പ്രവര്‍ത്തനങ്ങള്‍, സൂചികൊണ്ടെടുക്കേണ്ടത്‌ തൂമ്പകൊണ്ട്‌ എടുക്കുന്നതുപോലിരിക്കും. ന്യൂക്ലിയര്‍ വെപ്പണ്‍സിന്റെ കേന്ദ്രമായ യുക്രെയ്‌നില്‍ വിമതര്‍ ഭരണം ഏറ്റെടുത്താല്‍ വരാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ ഇതിലും ഭയാനകമായിരിക്കും. കാരണം, റഷ്യയുടെ അഘണ്ഡതയ്‌ക്ക്‌ വിഘ്‌നം വരുത്തുന്ന ഏതു നീക്കത്തെയും റഷ്യ എതിക്കും. അതിലുപരി കാഷ്‌മീര്‍ ഇന്‍ഡ്യയുടെ ഭാഗമെന്ന്‌ ഇന്‍ഡ്യ വാദിക്കുംപോലെ , യുകെയിന്‌ റഷ്യയുടെഅവിഭഗ്‌ക്ത ഭാഗമാണെന്ന ചിന്താഗതിക്ക്‌ ആക്കം കൂടിയാല്‍ യുക്രെയിന്‌ മുഴുവനായും പിടിച്ചെടുക്കാന്‌ റഷ്യ മടിക്കി ല്ല.യുക്രെയ്‌നില്‌ നിന്നും മോഷണം പോയ സ്യൂട്ട്‌ കേസ്‌ ബോംബുകള്‍ ഇന്നും ആര്‍ക്കും അറിയില്ല ആരുടെ കൈവശത്തിലാണെന്ന്‌. ഒരു സ്യൂട്ട്‌ കേസ്‌ ബോംബുകൊണ്‌ട്‌ ന്യൂയോര്‍ക്ക്‌ മുഴുവന്‍ നാമാവശേഷമാക്കാം . യുക്രെയിന്‌ പ്രശ്‌നത്തിന്റെ ആഴത്തിലുള്ള വ്യാപ്‌തി ചിന്തിച്ചു മനസ്സിലാക്കാനുള്ളതേയുള്ളു.

ഇത്തരുണത്തില്‍ അമേരിക്ക ഉള്‍പ്പെട്ട നാറ്റോ സഖ്യം യുക്രെയിന്‌ വിമതര്‍ക്ക്‌ കൂടുതല്‍ പ്രലോഭനങ്ങള്‍ നല്‌കാതെ സമാധാനത്തിനു അവസരം നല്‍കുന്ന നയമായിരിക്കും കൂടതല്‍ അഭികാമ്യം.
യുക്രെയ്‌നും നാറ്റോയും ഭവിഷ്യത്തുകളും (കൈരളി ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക