Image

യു.പിയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 12 മരണം: 45 പേര്‍ക്ക് പരിക്ക്

Published on 01 October, 2014
യു.പിയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 12 മരണം: 45 പേര്‍ക്ക് പരിക്ക്

ലക്നോ: ഉത്തര്‍പ്രദേശില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ വര്‍ധിക്കാനിടയുണ്ടെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി 10.45 ഓടെ ഗോരഖ്പൂര്‍ നഗരത്തിടുത്താണ് അപകടം നടന്നത്. വാരണാസിയില്‍ നിന്നും ഗോരഖ്പൂരിലേക്ക് പോകുകയായിരുന്ന പാസഞ്ചറും ലക്നോവില്‍ നിന്ന് ബരൗന്നിയിലേക്ക് പോകുകയായിരുന്ന പാസഞ്ചറുമാണ് കൂട്ടിയിടിച്ചത്. ഇതില്‍ ഒരു ട്രെയിന്‍ ട്രാക്ക് മാറി ഓടിയതാണ് അപകട കാരണം. കൂട്ടിയിടിയെ തുടര്‍ന്ന് ട്രെയിനുകളുടെ ബോഗികള്‍ പാളം തെറ്റിയ നിലയിലാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും റെയില്‍വേ നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക