Image

ഫേസ്ബുക്കില്‍ ജയലളിതയെ മോശമായി ചിത്രീകരിച്ച് പോസ്റ്റിട്ട ഡി.എം.കെ ഭാരവാഹിയെ കസ്റ്റഡിയിലെടുത്തു

Published on 01 October, 2014
ഫേസ്ബുക്കില്‍ ജയലളിതയെ മോശമായി ചിത്രീകരിച്ച് പോസ്റ്റിട്ട ഡി.എം.കെ  ഭാരവാഹിയെ  കസ്റ്റഡിയിലെടുത്തു
കോയമ്പത്തൂര്‍: ഫേസ്ബുക്കില്‍ ജയലളിതയെ മോശമായി ചിത്രീകരിച്ച് പോസ്റ്റിട്ട ഡി.എം.കെ പ്രാദേശിക ഭാരവാഹിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡി.എം.കെയുടെ കോയമ്പത്തൂര്‍ മധുക്കര ടൗണ്‍ സെക്രട്ടറിയായ എന്‍. രാമുവിനെയാണ് (50) കസ്റ്റഡിയിലെടുത്തത്. ബംഗളൂരു പ്രത്യേക കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജയലളിതയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പടം സഹിതമുള്ള പോസ്റ്റ് ഷെയര്‍ ചെയ്തതായാണ് ആരോപണം. മധുക്കര ടൗണ്‍ പഞ്ചായത്ത് പ്രസിഡന്‍റും അണ്ണാ ഡി.എം.കെ മധുക്കര യൂനിയന്‍ സെക്രട്ടറിയുമായ കെ. ഷണ്‍മുഖരാജ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍, വിവാദ പോസ്റ്റ് രാമു ഷെയര്‍ ചെയ്തിട്ടില്ളെന്നും ഫേസ്ബുക് സുഹൃത്ത്, രാമുവിന്‍െറ വാളില്‍ ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് ഡി.എം.കെ കേന്ദ്രങ്ങള്‍ പറയുന്നത്. പരാതി സംബന്ധിച്ച് വിശദമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക