Image

പി.ഐ.ഒ. കാര്‍ഡുള്ളവര്‍ക്ക് ആജീവനാന്ത വിസ: ഉത്തരവ് പുറത്തിറങ്ങി

Published on 01 October, 2014
പി.ഐ.ഒ. കാര്‍ഡുള്ളവര്‍ക്ക് ആജീവനാന്ത വിസ: ഉത്തരവ് പുറത്തിറങ്ങി

ന്യൂഡല്‍ഹി:  പി.ഐ.ഒ. കാര്‍ഡുള്ള  ഇന്ത്യന്‍ വംശജര്‍ക്ക് ആജീവനാന്ത വിസ നല്‍കുമെന്ന പ്രധാനമന്ത്രിയുടെ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ പ്രസ്താവനയുടെ ചൂടാറും മുമ്പ് അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

ഇത് സംബന്ധിച്ച ചട്ടങ്ങളില്‍ ആഭ്യന്തരമന്ത്രാലയം ഭേദഗതി വരുത്തി. 180 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ തങ്ങുന്ന പി.ഐ.ഒ. കാര്‍ഡുടമകള്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയും ഒഴിവാക്കി. 1999-ലെ പി.ഐ. ഒ. പദ്ധതിയില്‍ മാറ്റം വരുത്തി ചൊവ്വാഴ്ചയാണ് ഭേദഗതി ഉത്തരവ് പുറത്തിറങ്ങിയത്.

പി.ഐ.ഒ. കാര്‍ഡുള്ളവര്‍ക്ക് നേരത്തെ 15 കൊല്ലത്തേക്കാണ് വിസ നല്‍കിയിരുന്നത്. ഇത് പത്തു കൊല്ലം വീതം പുതുക്കാനും അനുവാദമുണ്ടായിരുന്നു. ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫീസര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നു പി.ഐ.ഒ. കാര്‍ഡുടമകളെ ഒഴിവാക്കുമെന്നും ഞായറാഴ്ച മാഡിസണ്‍ സ്‌ക്വയറില്‍ മോദി വ്യക്തമാക്കിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഇന്ത്യയില്‍ വന്നു തങ്ങുന്ന ദിവസങ്ങള്‍ കണക്കിലെടുക്കാതെ തന്നെ രജിസ്‌ട്രേഷനില്‍ നിന്ന് പി.ഐ.ഒ. കാര്‍ഡുടമകളെ ഒഴിവാക്കി.

1999-ലാണ് വിദേശ പാസ്‌പോര്‍ട്ടുള്ള ഇന്ത്യന്‍ വംശജര്‍ക്കുവേണ്ടി പി.ഐ.ഒ. കാര്‍ഡ് പദ്ധതി തുടങ്ങിയത്. 2010 വരെ 52,264 പേര്‍ ഈ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ പൗരന്‍മാരെ വിവാഹം ചെയ്ത വിദേശികള്‍, അച്ഛനമ്മമാര്‍ ഇന്ത്യന്‍ വംശജരായവര്‍, ഇന്ത്യന്‍ പൗരന്‍മാരായ അച്ഛനമ്മമാരുള്ളവര്‍ തുടങ്ങിയവര്‍ക്ക് പി. ഐ.ഒ. കാര്‍ഡ് നല്‍കും.

New Delhi, Oct 1 (IANS)
In line with Prime Minister Narendra Modi's announcement, the home ministry has issued a notification that the "Person of Indian Origin (PIO) card" shall be valid for a lifetime.

The notification was made Sep 30, a Home Ministry release said Wednesday.

"In pursuance of the announcement made by the prime minister at Madison Square Garden in New York on Sep 28, 2014, the Ministry of Home Affairs has issued a Notification on Sep 30, 2014 to the effect that Person of Indian Origin (PIO) card shall be valid for lifetime, and the PIO Card holder shall be exempt from police reporting/registration," the release said.

The release further clarified that that all PIO cards issued till Sep 30, 2014 "are automatically deemed to have life time validity."

Modi announced at the Madison Square Garden, to cheers from the assembled gathering, that PIO card holders will get lifelong visas.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക