Image

കേരളത്തിലെ മദ്യനിരോധനം ജനഹിതമെന്ന് ഉമ്മന്‍ചാണ്ടി

Published on 01 October, 2014
കേരളത്തിലെ മദ്യനിരോധനം ജനഹിതമെന്ന് ഉമ്മന്‍ചാണ്ടി
ചെന്നൈ : കേരളത്തില്‍ മദ്യനിരോധനം നടപ്പാക്കിയത് ജനഹിതം മാനിച്ചുകൊണ്ടാണെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ''ജനഹിതമറിഞ്ഞാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. കേരളത്തില്‍ ജനങ്ങള്‍ മദ്യനിരോധനം ആഗ്രഹിച്ചു. ജനഹിതത്തിന് മുന്നില്‍ വരുമാനം നോക്കിയില്ല. ഈ നടപടി തമിഴ്‌നാടും മാതൃകയാക്കണം.'' -ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ചെന്നൈയില്‍ ടി.എന്‍.സി.സി. ആസ്ഥാനമായ സത്യമൂര്‍ത്തി ഭവനില്‍ കാമരാജിന്റെ പ്രതിമ അനാവരണം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക