Image

ഭൂമിയുടെ ന്യായ വില 50 % വര്‍ധിപ്പിച്ചു

Published on 01 October, 2014
ഭൂമിയുടെ ന്യായ വില 50 % വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമിയുടെ ന്യായ വില 50 ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതുസംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശകള്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അതേപടി അംഗീകരിക്കുകയായിരുന്നു. ന്യായ വില വര്‍ധിപ്പിക്കുന്നതിലൂടെ 500 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

കുടുംബാംഗങ്ങളുടെ ഭൂമി കൈമാറ്റത്തിനുള്ള ഫീസ് കൂട്ടുന്നതിനുള്ള ഭൂമി ഭാഗപത്ര ഓര്‍ഡിനന്‍സിനും മന്ത്രിസഭ അംഗീകാരം നല്‍കി. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് അനുവദിക്കണമെന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദേശം ഉയര്‍ന്നെങ്കിലും മന്ത്രിസഭ അതിന് തയാറായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക