Image

അമേരിക്കയിലെ ആദ്യ എമ്പോള വൈറസ് രോഗി ഡാളസ്സിലെന്ന് സ്ഥിരീകരണം

പി.പി.ചെറിയാന്‍ Published on 01 October, 2014
അമേരിക്കയിലെ ആദ്യ എമ്പോള വൈറസ് രോഗി ഡാളസ്സിലെന്ന് സ്ഥിരീകരണം
ഡാളസ് : ഡാളസ് ഗ്രീന്‍വില്‍ പ്രിസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച രോഗിയില്‍ എമ്പോള വൈറസ് കണ്ടെത്തിയതായി യു.എസ്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ. ടോം ഫ്രിഡന്‍ ഇന്ന് വൈകീട്ട് നടത്തിയ ഒരു പത്രസമ്മേളനത്തില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

 അമേരിക്കയില്‍ ആദ്യമായാണ് എമ്പോള വൈറസ് കണ്ടെത്തിയത്. ഒരു പക്ഷേ മൂവായിരത്തോളം രോഗികള്‍ എമ്പോള വൈറസ് ബാധിച്ചു മരിച്ച ആഫ്രിക്കന്‍ രാജ്യത്തിനു പുറത്തു ആദ്യമായിട്ടായിരിക്കാം ഈ വൈറസ് കണ്ടെത്തുന്നതെന്നും ഡോ.ടോം പറഞ്ഞു.

ലൈബീരിയായില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു സെപ്റ്റംബര്‍ 19ന് മടങ്ങിയെത്തിയ രോഗിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 28 തിങ്കളാഴ്ചയാണ്. പ്രിസ്ബിറ്റീരിയന്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനകള്‍ക്കുശേഷമാണ് രോഗത്തിന് സ്ഥിരീകരണം നല്‍കിയതെന്ന് ഡയറക്ടര്‍ വെളിപ്പെടുത്തി.

എമ്പോള വൈറസ് രോഗം വ്യാപകമാകാതെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ഡോ.ടോം  വെളിപ്പെടുത്തി. ജനങ്ങള്‍ ഇതിനെക്കുറിച്ചു പരിഭ്രാന്തരാകേണ്ടെന്നും, ഈ രോഗം വായുവില്‍ കൂടി പകരുന്നതല്ലെന്നും, ഡയറക്ടര്‍ക്ക് ഫ്‌ളൂയ്ഡ് കോണ്‍ടാക്ടിലൂടെയും, ശാരീരികബന്ധത്തിലൂടെയും മാത്രമേ പടരുകയുള്ളൂവെന്നും ഡോ.ടോം. വിശദീകരിച്ചു.

അമേരിക്കയില്‍ ഇതുവരെ 12 രോഗികളെയാണ് എംമ്പോള വൈറസിന് പരിശോധനാ വിധേയമാക്കിയത്. ഇവരില്‍ ഒരാളില്‍ പോലും വൈറസ് കണ്ടെത്താനായിട്ടില്ല. രോഗിയെ കുറിച്ചോ, സഞ്ചരിച്ച വിമാന യാത്രയെ കുറിച്ചോ വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് ഡോ.ടോം പറഞ്ഞു.


അമേരിക്കയിലെ ആദ്യ എമ്പോള വൈറസ് രോഗി ഡാളസ്സിലെന്ന് സ്ഥിരീകരണംഅമേരിക്കയിലെ ആദ്യ എമ്പോള വൈറസ് രോഗി ഡാളസ്സിലെന്ന് സ്ഥിരീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക