ലൂയിസ് വില്ല(ടെക്സസ്): ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സിലെ ബ്രദറണ്‍ ചര്‍ച്ചുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ബൈബിള്‍ ഫീസ്റ്റ് ഒക്ടോബര്‍ 2 മുതല്‍ 11 വരെയുള്ള തിയ്യതികളില്‍ നടക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
തിരുവചന വെളിച്ചത്തിലുള്ള പ്രഭാഷണ പരമ്പരകള്‍ക്കും, ബൈബിള്‍ ക്ലാസ്സുകള്‍ക്കും സുപ്രസിദ്ധ സുവിശേഷ പ്രഭാഷകന്‍, വേദാദ്ധ്യാപികന് എന്നീ നിലകളില്‍ ക്രൈസ്ത കേരളത്തിന് സുപരിചിനായ ബ്രദര്‍ വര്‍ഗ്ഗീസ് നേതൃത്വം നല്‍കും.
ഒക്ടോബര്‍ 2, 3 തിയ്യതികളില്‍ വൈകീട്ട് ഏഴു മുതല്‍ 8.30 വരെ ഫാര്‍മേഴ്സ് ബ്രാഞ്ച് നോര്‍ത്ത് ഡാളസ് ബൈബിള്‍ ചാപ്പലിലും, ഒക്ടോബര്‍ 4 ശനിയാഴ്ച വൈകീട്ട് 6.30 മുതല്‍ 8.30വരെ ഇര്‍വിങ്ങ് ഡാളസ് ബ്രദറണ്‍ അസംബ്ലിയിലും, ഒക്ടോബര്‍ 5 ഞായറാഴ്ച രാവിലെ 9 മുതല്‍ 1 വരെ ഇര്‍വിങ്ങ് ബെത്ത്ബെയ് 31 ബൈബിള്‍ ചാപ്പലിലും, ഒക്ടോബര്‍ 8 ബുധനാഴ്ച വൈകീട്ട് 7.30 മുതല്‍ 8.30 വരെ എഡ്മണ്ട്സ് ലെയ്ന്‍ ബൈബിള്‍ ചാപ്പല്‍ ലൂയിസ് വില്ലായിലും, ഒക്ടോബര്‍ 9, 10 വൈകീട്ട് 7 മുതല്‍ 8.30 വരെ ഫാര്‍മേഴ്സ് ബ്രാഞ്ച് നോര്‍ത്ത് ബൈബിള്‍ ചാപ്പലിലും ഒക്ടോബര്‍ 11 ശനിയാഴ്ച വൈകീട്ട് 6.30 മുതല്‍ 8.30 വരെ മസ്കിറ്റ് ബ്രദറണ്‍ അസംബ്ലിയിലും, ഒക്ടോബര്‍ 12 രാവിലെ 9.45 മുതല്‍ 1 മണിവരെ ഫാര്‍മേഴ്സ് ബ്രാഞ്ച് നോര്‍ത്ത് ഡാളസ് ബൈബിള്‍ ചാപ്പലിലുമാണ് ബൈബിള്‍ ഫീസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഏവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലോക്കല്‍ ചര്‍ച്ചുമായി ബന്ധപ്പെടേണ്ടതാണ്.