Image

കുടുംബ കലഹത്തെ തുടര്‍ന്ന് മേയര്‍ വെടിയേറ്റു മരിച്ചു

പി.പി.ചെറിയാന്‍ Published on 30 September, 2014
കുടുംബ കലഹത്തെ തുടര്‍ന്ന് മേയര്‍ വെടിയേറ്റു മരിച്ചു
ലോസാഞ്ചലസ് (കാലിഫോര്‍ണിയ) : ലോസ് ആഞ്ചല്‍സിലെ ബെല്‍ ഗാര്‍ഡന്‍ മേയര്‍ ഡാനിയേല്‍ ക്രിസ്‌പൊ(43) കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യയുടെ വെടിയേറ്റു മരിച്ചതായി ലോസ് ആഞ്ചലസ് കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗീക അിറയിപ്പില്‍ പറയുന്നു. സെപ്റ്റംബര്‍ 30 ഉച്ചക്ക് 2.30 നായിരുന്നു സംഭവം. നാല്‍പത്തിമൂന്നു വയസ്സുക്കാരനായ മേയര്‍ ഭാര്യയുമായി വഴക്കിടുന്നതു കണ്ടു 19 വയസ്സുക്കാരനായ മകന്‍ ഇടപ്പെട്ടു. തുടര്‍ന്ന് മകനും പിതാവും തമ്മില്‍ മല്‍പിടുത്തമുണ്ടായി. ഇതിനിടയില്‍ കയ്യില്‍ കിട്ടിയ തോക്കുമായി ഭാര്യ ഭര്‍ത്താവിനു നേരെ പാഞ്ഞ് തുടരെ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭാര്യക്ക് മുഖത്തു ചെറിയ പരിക്കേറ്റു.

ന്യൂയോര്‍ക്ക്  ബ്രൂക്ക്‌ലിനിലാണ് ക്രെസ്‌പൊ ജനിച്ചു വളര്‍ന്നത്. 1999 സിറ്റി പ്ലാനിങ്ങ് കമ്മീഷന്‍ അംഗമായി. 2001 ല്‍ സിറ്റി കൗണ്ടി പ്രൊസേഷന്‍ ഓഫീസറായും ക്രെസ്‌ഫൊ പ്രവര്‍ത്തിച്ചിട്ടുണ്ട്. സൈക്കോളജിയില്‍ ബിരുദവും, പബ്ലിക്ക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുള്ള മേയര്‍ നല്ലൊരു ഭരണാധികാരി കൂടിയായിരുന്നു.

1986 ല്‍ ഹൈസ്‌ക്കൂള്‍ സ്വീറ്റ് ഹാര്‍ട്ടായ ലെറ്റിയായിരുന്ന ഭാര്യ. ഭാര്യയെ ചോദ്യം ചെയ്യുന്നതിന് പോലീസ് കസ്റ്റഡിയിലെടുത്തു.


കുടുംബ കലഹത്തെ തുടര്‍ന്ന് മേയര്‍ വെടിയേറ്റു മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക