Image

കേരള കോണ്‍ഗ്രസ് നേതാവും, മുന്‍ മന്ത്രിയുമായ ടി.എസ്.ജോണിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു.

ഷോളി കുമ്പിളുവേലി Published on 30 September, 2014
കേരള കോണ്‍ഗ്രസ് നേതാവും, മുന്‍ മന്ത്രിയുമായ ടി.എസ്.ജോണിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു.
ന്യൂയോര്‍ക്ക് : സ്വകാര്യ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ കേരളാ കോണ്‍ഗ്രസ് നേതാവും, മുന്‍ സ്പീക്കറും, മന്ത്രിയുമായരുന്ന ടി.എസ്.ജോണിന്, പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍, ഒക്‌ടോബര്‍ അഞ്ചാം തീയ്യതി ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ഹില്‍സൈഡ് അവന്യൂവിലുള്ള 'കേരളാ കിച്ചണില്‍' വച്ച് സ്വീകരണം നല്‍കുന്നു.
കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ടി.എസ്.ജോണ്‍, ഇരുപത്തഞ്ചു വര്‍ഷത്തിലധികം കല്ലൂപ്പാറ നിയോജക മണ്ഡലത്തെ കേരളാ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. കൂടാതെ 1976-77 ല്‍ നിയമസഭാ സ്പീക്കറായും, 78-79 ല്‍ ഭക്ഷ്യവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഞായറാഴ്ചത്തെ സ്വീകരണ യോഗത്തിലേക്ക് എല്ലാം ജനാധിപത്യ വിശ്വസികളേയും, ജോണ്‍സാറിന്റെ അഭ്യുദയകാംക്ഷികളേയും, സുഹൃത്തുക്കളേയും, സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്‍ സി. വര്‍ഗീസ്(സലിം)- 914 643 3700
സഖറിയാ കരുവേലി- 516 286 6255
ജോര്‍ജ് തോമസ്- 516 849 9255
ഷോളി കുമ്പിളുവേലി- 914 330 6340
ഫിലിപ്പ് മഠത്തില്‍- 917 459 7819
ബാബു വര്‍ഗീസ്-516 426 1603

അഡ്രസ്സ്
കേരളാ കിച്ചന്‍
267-05 ഹില്‍സൈഡ് അവന്യൂ
ഗ്ലെന്‍ ഓക്ക്‌സ്-New York
തീയ്യതി: ഞായറാഴ്ച(ഒക്‌ടോ.5) 5



കേരള കോണ്‍ഗ്രസ് നേതാവും, മുന്‍ മന്ത്രിയുമായ ടി.എസ്.ജോണിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു.
T S John
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക