Image

വാനശാസ്‌ത്രത്തിന്‌ അടിക്കല്ലു പാകിയവര്‍ (കൈരളി ന്യൂയോര്‍ക്ക്‌)

Published on 30 September, 2014
വാനശാസ്‌ത്രത്തിന്‌ അടിക്കല്ലു പാകിയവര്‍ (കൈരളി ന്യൂയോര്‍ക്ക്‌)
Indian astronomy was heavily tied to their religious and spiritual outlook of the world, but it contained many accurate observations of phenomena. This acted as a catalyst for the growth of mathematics in the subcontinent, one of the greatest legacies passed on by India to the western world. Google..

മുകളില്‍ കുറിച്ചിരിക്കുന്നതു പോലെ ഇന്‍ഡ്യന്‌ വാനശാസ്‌ത്രം മതത്തിന്റെയും ആദ്ധ്യാത്മകതയുടെയും തലത്തില്‍ ഉന്നിയ ഒരു കാഴ്‌ചപ്പാടില്‍ നിന്നാണ്‌ ഉടലെടുത്തിരിക്കുന്നത്‌ . അതിന്‌ ഉദാഹരണങ്ങള്‍ നല്‍കു ന്നത്‌ ഋുഗ്വേദത്തിലൂടെയാണ്‌. 4000 BCE മുതലുള്ള പഠനങ്ങള്‍ ഈ മതഗ്രന്ഥത്തില്‍ കാണാന്‍ കഴിയുന്നു . ഒരു വര്‍ഷം 366 ദിവസങ്ങള്‍ ഉള്ളതും , അതോടൊപ്പം പന്ത്രണ്ട്‌ മാസവും , മാസങ്ങളില്‍ ചിലതില്‍ 30-തും 31-ഉം ദിവസങ്ങളും ലീപ്പിയറും എല്ലാം അന്നു കാലം മുതലെ ഇന്‍ഡ്യന്‍ വാന ശാസ്‌ത്ര ലോകം കേവലം മനനത്താല്‍ സാധിച്ചിരുന്നു . ഈ പഠനങ്ങളെല്ലാം നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും അടിസ്‌ഥാനമാക്കിയായിരുന്നു എന്നുള്ളതും മറ്റൊരു വസ്‌തുത . സൈന്ധാന്തിക വേദാ യില്‍ സൗരയൂധത്തെപ്പറ്റിയും, വാവുകളെപ്പറ്റിയും, സോളാല്‍ എക്ലിപ്‌സിനെപറ്റിയും, എക്യുനോക്‌സിസ്‌, ലൂണാര്‍ പീര്യട്‌ തുടങ്ങിയവയെപ്പറ്റിയും ആധികാരികമായി പറഞ്ഞിരിക്കുന്നതും ഇന്നത്തെ ശാസ്‌ത്ര ലോകത്തിനു അടിക്കല്ലിടാന്‍ ഇന്‍ഡ്യക്കു സാധിച്ചിട്ടുണ്ട്‌.

സൂര്യ-ചന്ദ്രന്മാര്‍ തമ്മിലുള്ള അകലവും, സൂര്യനും ഭൂമിയും തമ്മിലുള്ള അകലവും , ഓരോന്നിന്റെ വലിപ്പത്തിന്റെ 108 പെരുക്കങ്ങളായി കുറിച്ചിരിക്കുന്നു . ആധുനിക സയന്‍സിലും ഈ അളവുകള്‍ തന്നെ ഉപയോഗിച്ചുവരുന്നു.

ആര്യഭട്ട

സൈന്ധാമ്പിക്‌ ആസ്‌ട്രോണമി, സയന്‍സിന്റെ രൂപത്തിലേക്ക്‌ ക്രോഡീകരിച്ചത്‌ ആര്യഭട്ടയുടെ സമയം (ബി 476 സിഇ) മുതല്‍ക്കാണ്‌ . അഞ്ചാം നൂറ്റാണ്ടില്‍ മതത്തിന്റെ അച്ചുതണ്ടില്‍ നിന്ന്‌ അല്‌പം വ്യതിചലിച്ച്‌ ഒരു ഗണിത ശാസത്ര സമീപനമാണ്‌ അദ്ദേഹം സ്വീകരിച്ചത്‌ . അദ്ദേഹത്തിന്റെ തിയറിയില്‍ ചന്ദ്രന്‍ സൂര്യന്റെ കിരണങ്ങള്‍ തട്ടി പ്രകാശിക്കുന്നെന്നും, ഭൂമിയാണ്‌ കറങ്ങുന്നത്‌ , മേഘങ്ങളല്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഈ തിയറി ഗ്രീക്ക്‌ ശാസ്‌ത്രജ്ഞന്‍ കോപ്പര്‌ നിക്കസ്‌ വരും വരെ യൂറോ പ്യന്‍സിനും മറ്റുള്ളവര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. ആര്യഭട്ടയുടെ സംഭാവനകളില്‍ എക്ലീപ്‌സ്‌ എങ്ങനെ ഫോര്‍ക്കാസ്റ്റ്‌ ചയ്യാന്‌ സാധി ക്കുമെന്നും, അഃുപോലെ സ്‌ക്വയര്‌ റൂട്ട്‌, ക്യൂബ്‌ റൂട്ട്‌ , ട്രയാംങ്ങിള്‌, പ്രതലത്തിന്റെ വോളിയം അളക്കുന്നരീതി. സ്‌പിയറിന്റെ അളവ്‌ , തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ ബുക്കില്‍ (ആര്യഭട്ട)കുറിച്ചിരുന്നതായി രേഖകളുണ്‌ട്‌ ഈ ബുക്ക്‌ പതിമൂന്നാം സെഞ്ചുറിയില്‍ ലാറ്റിനിലേ യ്‌ക്ക്‌ തര്‍ജ്ജമ ചെയ്‌തതായും ചരിത്രം പറയുന്നു. അതോടെ യൂറോപ്യന്‍സിന്‌ പ്രത്യേകിച്ച്‌ ഗ്രീക്ക്‌ പ്രതിഭാശാലികള്‍ക്ക്‌ കണക്കു കൂട്ടല്‍ എളുപ്പമായി.

വരാഹിമിശ്ര

ബി 476 സിയില്‍ വരാഹി മിശ്ര, ഐസക്‌ ന്യൂട്ടനു മുമ്പേ അപേക്ഷിക സിന്ധാന്തം കുറിച്ചതായിട്ടും രേഖകളുണ്ട്‌.

ബ്രഹ്മഗുപ്‌ത്‌ (ബി 598 സഇ)

ഭൂമിയുടെ ചുറ്റളവ്‌ 36000 കിലോ മീറ്ററാണെന്നും, ഭൂമി ഉരുണ്‌ടതാണെന്നും അദ്ദേഹം കണ്ടെത്തിയിരുന്നു . ഈ അളവില്‍ മാറ്റം വരുത്താന്‍ ആധുനിക ശാസ്‌ത്രത്തിനു സാധിച്ചിട്ടില്ല .

ഈ കണ്ടുപിടുത്തങ്ങളെല്ലാം എങ്ങനെ ഇന്‍ഡ്യക്ക്‌ നഷ്‌ടമായി ?

നൂറ്റാണ്‌ടുകളായി ഇന്‍ഡ്യ ആക്രമിച്ചു കീഴ്‌പ്പെടുത്തിയവര്‍ ഇന്‍ഡ്യയുടെ സംഭാവനകളെല്ലാം അവരുടെ അവരുടേതായി മാറ്റി എടുത്തു. ഉദഹാരണത്തിന്‌ മുഗള്‍ എമ്പയര്‍. ഇസ്‌ളാമിക്‌ ആസ്‌ട്രോണമിയുടെ വളര്‍ച്ചയ്‌ക്ക്‌ ആര്യഭട്ടയുടെ തീയറികളും മറ്റും അവരും കൈക്കലാക്കിയതായി ചരിത്രം രേഖപ്പെടുത്തുന്നു .

ഗ്രീസില്‍, സോക്രട്ടീസും പ്ലേറ്റോയും, പൈത്‌ക്രാസ്‌ തുടങ്ങിയ ആദ്യകാല തത്വചിന്തകര്‍, ഗണിത ശാസ്‌ത്രജ്ഞര്‍, വാന നിരീക്ഷകര്‍ തുടങ്ങിയവരെല്ലാം ആര്യഭട്ടയുടെയും, വരാഹമിശ്രയുടെയും, ബ്രഹ്മഗുപ്‌തിയുടെയും തിയറികളില്‍ ആകൃഷടരായിരുന്നു. എന്തിന്‌ എന്‍സ്റ്റൈന്റേതെന്നു അവകാശ പ്പെടുന്ന E=Mc2 തിയറിപോലും ഒരു ഇന്‍ഡ്യക്കാരന്റെതായിരുന്നു എന്ന്‌ ചരിത്ര രേഖകളുണ്‌ട്‌ . പക്ഷേ യൂറോപിയന്‍ എമ്പയര്‌ കൊടികുത്തി വാണിരുന്ന കാലത്ത്‌ നേട്ടങ്ങള്‍ അക്കമിട്ട്‌ നിരത്താനുള്ള പ്രാപ്‌തി ഇന്‍ഡ്യക്കു നഷ്‌ടപ്പെട്ടു.

എവിടെയാണ്‌ ഇന്‍ഡ്യക്ക്‌ പിഴവു സംഭവിച്ചത്‌

ഈസ്റ്റേന്‍ കണ്‍ട്രികളെല്ലാം മിഥോളജിയില്‍ ഊന്നിയ ഒരു ജീവിത രീതിയാണ്‌ പുലര്‍ത്തിപോന്നത്‌ പ്രത്യേകിച്ച്‌ ഇന്‍ഡ്യ , ഗ്രീസ്‌ (യൂറോപ്പിലാണെങ്കിലും) , ഈജിപ്‌റ്റ്‌ തുടങ്ങിയ രാജ്യങ്ങളെല്ലാം മിഥോളജിയില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നു . യൂറോപലെ റിനൈസന്‍സ്‌ പീര്യഡ്‌ മുതല്‍ അവിടെ സയന്‍സ്‌ അധിഷ്‌ഠിത ജീവിതരീതി അനുകരിച്ചു. അതോടെ ഗ്രീസും മിഥോളജി വിട്ട്‌ യൂറോപ്യന്‍സിനോട്‌ ചേര്‍ന്നു . എന്നാല്‍ ഇന്‍ഡ്യ ഇന്നും മിഥോളജിയുമല്ല, സയന്‍സുമല്ലാത്ത അളകുഴമ്പന്‍ രീതി അവലംബിക്കുന്നു. സ്വയം ആശ്വസിക്കാന്‍ ഞങ്ങള്‍ പുരാതന സംസ്‌കാരം കൈ വിടാതെ സൂക്ഷിക്കുന്നു എന്ന്‌ തട്ടിവിടുകയും ചയ്യുന്നു !

എന്നാലും - സയന്‍സിന്റെ വളര്‍ച്ചയില്‍ മറ്റു രാജ്യങ്ങള്‍ക്കൊപ്പം ഇന്‍ഡ്യയും തല ഉയര്‍ത്തി നില്‌ക്കുന്നു. ഈ കുറിപ്പ്‌ എഴുതി തീരുമ്പോള്‍ 1.3 ബില്യന്‍ ഇന്ത്യക്കാരുടെ യശസ്സ്‌ വാനോളം ഉയര്‍ത്തിക്കൊണ്ട്‌ മംഗള്‍യാന്‍ ചൊവ്വയില്‍ ഇറങ്ങിക്കഴിഞ്ഞു.

ഐസ്‌ ആര്‍.ഒ. ശാസ്‌ത്രജ്ഞര്‍ക്കു പ്രണാമം..

ജയ്‌ ഹിന്ദ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക